വയര്‍ കാണുന്ന ചിത്രങ്ങള്‍; കേട്ടാലറയ്ക്കുന്ന കമന്റുകളുമായി സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗ്
മലയാളികള്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകിന്‍ എന്ന പരിപാടിയൂലെടയാണ് മീനാക്ഷി കടന്നു വരുന്നത്. അവതാരകയെന്ന നില്‍ അധികം വൈകാതെ മീനാക്ഷി സിനിമയിലുമെത്തുകയായിരുന്നു. ഈയ്യടുത്തിറങ്ങിയ പ്രേമലു എന്ന സിനിമയിലും മീനാക്ഷി അഭിനയിച്ചിരുന്നു. അതേസമയം കയ്യടികള്‍ക്കും ആദരവിനുമൊക്കെ ഇടയിലും സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും മീനാക്ഷി നേരിടാറുണ്ട്.
സദാചാര ആക്രമണം മുതല്‍ സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗ് വരെ മീനാക്ഷി നേരിടാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ എന്ത് പറയുമെന്ന് കരുതി തന്റെ രീതികളിലൊന്നും മാറ്റം വരുത്താന്‍ മീനാക്ഷി ഒരുക്കമല്ല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോ ഷൂട്ടുമായി മീനാക്ഷി എത്തിയിരിക്കുകയാണ്.

സ്വയംവര സില്‍ക്ക്‌സിന്റെ പുതിയ പരസ്യചിത്രത്തിനായി തയ്യാറാക്കിയ ഫോട്ടോഷൂട്ടാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ പതിവുപോലെ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ചിലര്‍ താരത്തിന് കയ്യടിക്കുമ്പോഴും മറ്റു ചിലര്‍ ബോഡി ഷെയ്മിംഗും കേട്ടാലറയ്ക്കുന്ന കമന്റകളുമായി എത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ വയര്‍ കാണുന്നവെന്നതാണ് സോഷ്യല്‍ മീഡിയ മീനാക്ഷിയില്‍ കണ്ടെത്തിയിരിക്കുന്ന ഗുരുതര കുറ്റകൃത്യം. എന്നാല്‍ വിമര്‍ശനങ്ങളോടും അധിക്ഷേപങ്ങളോടും മീനാക്ഷി പ്രതികരിച്ചിട്ടില്ല.
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് മീനാക്ഷി. ഇന്ന് മീനാക്ഷി രവീന്ദ്രൻ സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. മാലിക്ക് എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമയ്ക്കും ടെലിവിഷനും പുറമെ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും മീനാക്ഷി ചർച്ചയാകാറുണ്ട്. പലപ്പോഴും തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെെബറാക്രമണങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം കടകൻ സിനിമയുടെ പ്രൊമോഷനില്‍ നിന്നുള്ള മീനാക്ഷിയുടെ ദൃശ്യങ്ങൾ വെെറലായിരുന്നു.
തനിക്കെതിരായ സെെബർ ആക്രമണങ്ങളെക്കുറിച്ച് മീനാക്ഷി ഈയ്യടുത്ത് പ്രതികരിച്ചിരുന്നു. അടുത്തിടെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് തോന്നുന്ന രീതിയിൽ ഒരു വീഡിയോ ഇറങ്ങി. ഞാൻ പ്രൊഡക്ഷനിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. മീനാക്ഷി നേരിട്ട് സംസാരിക്കേണ്ട, ഞങ്ങൾ സംസാരിച്ചോളാം എന്ന് പ്രൊഡക്ഷനിൽ നിന്ന് പറഞ്ഞു. ആ വീഡിയോ നീക്കം ചെയ്തു എന്നാണ് വിശ്വാസം. അതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വയ്യ. എനിക്ക് അല്ലാതെ തന്നെ നൂറ് ടെൻഷനും സ്ട്രസും ഉണ്ട്. ഏത് ഇന്റർവ്യൂവിൽ ചെന്നാലും ഓക്കെ ആണോ എന്ന് ചോദിക്കുമെന്നും മീനാക്ഷി പറഞ്ഞിരുന്നു.

തന്റെ വീട്ടുകാരുടെ പ്രതികരണങ്ങളെക്കുറിച്ചും മീനാക്ഷി സംസാരിച്ചിരുന്നു. തന്റെ വീഡിയോ അച്ഛന് അയച്ചു കൊടുക്കുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഞാൻ ഓക്കെ ആണ്. എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ പ്രശ്നമെന്ന് അച്ഛൻ അമ്മയോട് ചോദിച്ചുവെന്നാണ് മീനാക്ഷി പറയുന്നത.
എനിക്കും അറിയില്ല എന്തൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും. ഞാനത്രയും ലിബറലായി കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് മീനാക്ഷി പറഞ്ഞു. സെെബർ ആക്രമണങ്ങളെ അവഗണിച്ച് മുന്നോട്ടു പോവുകയാണ് മീനാക്ഷി ഇന്ന്.


Click it and Unblock the Notifications