നടിയുടെ വീട് പറഞ്ഞു കൊടുത്തില്ല, സിനിമയില്ലാതാക്കി നടന്റെ പ്രതികാരം; ആ നടന്‍ ജയറാമോ?
സിനിമയില്‍ താരങ്ങളുടെ ഇടപെടല്‍ മൂലം കരിയര്‍ നശിച്ചു പോവുകയും ്പ്രതിസന്ധികള്‍ നേരിടേണ്ടി വരികയും ചെയ്തവരുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. താരങ്ങള്‍ നിര്‍ബന്ധിച്ചത് മൂലം അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരേയും ഒഴിവാക്കയതിനേക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഒരു നടന്‍ നടത്തീയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഛായാഗ്രാഹകന്‍ ഉദ്പല്‍ വി നായനാര്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിങ്ങനെ.
ആര്‍ട്ടിസ്റ്റ് റെക്കമന്റ് ചെയ്യുന്നത് ഒരു കണക്കിന് നല്ലതാണ്. പക്ഷെ പണ്ടൊന്നും അങ്ങനെ ചെയ്യാറില്ലായിരുന്നു. അത് പൂര്‍ണമായും സംവിധായകന്റെ തീരുമാനമായിരുന്നു. കാരണം അവര്‍ക്കാണ് അറിയുക ഓരോ ടെക്‌നീഷ്യന്മാരും എങ്ങനെയാണ് ചെയ്യുന്നതെന്ന്. പക്ഷെ ഇന്ന് അതല്ല. ഇന്ന് ഒരു ഗ്രൂപ്പായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ഒരു ഗ്രൂപ്പില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ എന്ന അവസ്ഥയായി മാറിയിട്ടുണ്ട് മലയാള സിനിമയില്‍ ഞാനൊരു ചെറിയ ഉദാഹരണം പറയാം.

എന്റെ ജീവിതത്തില്‍ ഞാന്‍ ഇന്നുവരേയും ആര്‍ട്ടിസ്റ്റിന്റെ റെക്കമന്റേഷനില്‍ പോയിട്ടില്ല. എനിക്ക് വേണ്ടി പറയാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരോട് വേണമെങ്കിലും എനിക്കത് പറയാമായിരുന്നുവെങ്കിലും. മമ്മൂക്കയോടും ദീലിപിനോടുമൊക്കെ പറയാനാകും. പക്ഷെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ സ്വഭാവം കൊണ്ടും വര്‍ക്ക് കൊണ്ടുമാകാം എണ്‍പതോളം സിനിമകള്‍ ചെയ്തത്.
വിനയന്റെ ഇന്‍ഡിപെന്‍ഡന്‍സ് ഞാനായിരുന്നു ചെയ്തത്. അന്ന് അടുത്ത പടം നമുക്ക് ചെയ്യാമെന്ന് വിനയേട്ടന്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റിന്റെ പേര് ഞാന്‍ പറയില്ല. പക്ഷെ ആ നടനുമായി നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് വിനയേട്ടന്‍ ചോദിച്ചു. ഞാന്‍ മുമ്പ് അയാളുടെ പടത്തില്‍ പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ടുള്ളതാണ്. എന്താണ് പ്രശ്‌നമെന്ന് അറിയില്ല. നിന്നെ വേണ്ടാ എന്ന് പുള്ളി പറഞ്ഞതായി വിനയേട്ടന്‍ പറഞ്ഞു. ഞാന്‍ ഫ്‌ളാഷ് ബാക്ക് ആലോചിച്ചെടുത്തു.
അന്ന് മൊബൈല്‍ അധികം പ്രചാരത്തിലില്ല. അല്‍ക്കാടെല്ലിന്റെ ഫോണാണുള്ളത്. മെസേജ് അയക്കുക മാത്രമാണ് ചെയ്യാനാവുക. ഇന്‍ കമ്മിംഗിന് വരെ കാശ് കൊടുക്കുന്ന കാലമാണ്. ഒരു ഓണത്തിന് എനിക്ക് ഒരു മെസേജ് വന്നു. മലയാളത്തിലെ ഒരു ലീഡിംഗ് നടിയായിരുന്നു. ഹാപ്പി ഓണം എന്നായിരുന്നു. ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നീട് മലയാളത്തില്‍ ഇന്നും പ്രശസ്തനായ ആ നടന്‍ എന്നെ വിളിച്ചു.
ഈ നടി നിങ്ങള്‍ക്ക് മെസേജ് അയിച്ചിരുന്നുവല്ലോ അവര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് ചോദിച്ചു. ഞാന്‍ എനിക്കറിയില്ല എന്ന് പറഞ്ഞു. അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് എനിക്കൊരു സംവിധായകന്റെ കോള്‍ വന്നു. ഒരു പടമുണ്ട്, പെട്ടെന്ന് ചെയ്യണമെന്ന് പറഞ്ഞു. ആരാണ് നടനെന്ന് ചോദിച്ചപ്പോള്‍ ഈ നടനാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഇത് പോയെന്ന് ഞാന്‍ മനസില്‍ കണക്ക് കൂട്ടി. ഞാന്‍ ആഗ്രഹങ്ങളൊന്നും വച്ചില്ല. ഞാന്‍ വിചാരിച്ചത് പോലെ ഞാന്‍ ആ പടത്തില്‍ നിന്നും പുറത്തായി.
പിന്നീട് ഞാന്‍ ഉറങ്ങുമ്പോള്‍ ഒരു സംവിധായകന്‍ വിളിച്ചു. ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് ഊണില്ല എന്ന് പറയുന്നത് മാതിരി. ഒരു സിനിമയുണ്ടെന്ന് പറഞ്ഞു. നടന്‍ ആരെന്ന് ചോദിച്ചപ്പോള്‍ ഈ നടനായിരുന്നു. ഇതുവരേയും ഞാന്‍ ഒരു ആര്‍ട്ടിസ്റ്റിനോടും പോയി അപേക്ഷിച്ചിട്ടില്ല. എനിക്ക് അന്ന് സിനിമകള്‍ കുറവായിരുന്ന കാലമായിരുന്നു. അതിനാല്‍ എന്താണ് പ്രശ്‌നമെന്ന് അറിയാന്‍ ആ നടനെ ഞാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി രണ്ട് പടമാണ് ആ നടന്‍ മുടക്കിയത്.
ഞാന്‍ അദ്ദേഹത്തെ കണ്ടു. സഹായത്തിനല്ല വന്നത്, എങ്കിലും ഞാന്‍ വേണ്ട എന്ന് പറയരുതെന്ന് പറഞ്ഞു. ഞാന്‍ ആര്‍ക്കു വേണ്ടിയും റെക്കമന്റ് ചെയ്യില്ല. ആര് വന്നാലും എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് നടന്‍ പറഞ്ഞു. ഈ പടം വന്നാല്‍ ഒന്നും ചെയ്യരുത് എനിക്കും ജീവിക്കണമെന്ന് ഞാന്‍ പറഞ്ഞു. അന്ന് എനിക്കൊരു തമിഴ് സിനിമയുണ്ടായിരുന്നു തീര്‍ക്കാന്‍. അതിന് ശേഷം ഈ സിനിമയ്ക്കായി തിരുവനന്തപുരത്തേക്ക് വരണം. ഒരു മാസം കഴിഞ്ഞേ വരൂവെന്ന് വീട്ടില്‍ പറഞ്ഞിറങ്ങി. എവിടെയാണ് വരേണ്ടതെന്ന് അറിയാന്‍ വിളിച്ചപ്പോള്‍ മാനേജറും സംവിധായകനും ഫോണ്‍ എടുക്കുന്നില്ല.
ഒടുവില്‍ ഒരു അസിസ്റ്റന്റ് പയ്യനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് എന്നെ ഒഴിവാക്കിയെന്ന്. എനിക്ക് പകരം വന്നത് എന്റെ അസിസ്റ്റന്റായിരുന്ന പയ്യനെയായിരുന്നു. അദ്ദേഹം ഇന്ന് സംവിധായകനൊക്കെയാണ്. അതെനിക്ക് വല്ലാതായി. എന്റെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നു. പിന്നീട് ചെന്നൈയില്‍ വച്ച് ആ സംവിധായകനെ കണ്ടു. എന്താണ് ഒഴിവാക്കാന്‍ കാരണമെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ചേട്ടാ ക്ഷമിക്കണം ഈ നടന്‍ പറഞ്ഞതാണ് എന്നെ മാറ്റാന്‍ എന്ന്.

എനിക്ക് ഇന്നും അറിയില്ല ആ നടന്‍ എന്തുകൊണ്ടാണ് എനിക്ക് ഉപദ്രവം ചെയ്തത് എന്ന്. ഞാന്‍ പിന്നീട് ആ നടന്റെ മറ്റൊരു സിനിമ ചെയ്തു. അത് സംവിധായകന്‍ വലിയ ആളായത് കൊണ്ടായിരുന്നു. പിന്നീടൊരു പടത്തിലും ആ നടന്‍ എന്നെ കട്ട് ചെയ്തു. പക്ഷെ അതോടെ ഞാന്‍ തീരുമാനിച്ചു, ഭക്ഷണം കിട്ടാതെ പോയാലും ഈ നടന്റെ മുഖത്ത് ഞാന്‍ ക്യാമറ വെക്കില്ല.
ആരാണ് ആ നടന്‍ എന്ന ചോദ്യങ്ങളാണ് കമന്റില്‍ നിറയുന്നത്. ചില കമന്റുകള്‍ പറയുന്നത് ആ നടന്‍ ജയറാം ആണെന്നാണ്. ഇന്‍ഡിപെന്‍ഡന്‍സിന് ശേഷം വിനയന്‍ സംവിധാനം ചെയ്ത ചിത്രം ദൈവത്തിന്റെ മകനില്‍ നായകന്‍ ജയറാം ആയിരുന്നു. പിന്നെ സൂര്യന്‍ എന്ന ജയറാം ചിത്രത്തില്‍ ഉദ്പല്‍ ആയിരുന്നു ക്യാമറാമാന്‍. അതിനാല്‍ ഉദ്പല്‍ പറഞ്ഞ നടന്‍ ജയറാം ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.


Click it and Unblock the Notifications











