രാജ്യസ്‌നേഹമാണ് എന്റെ പൊളിറ്റിക്‌സ്, വിമര്‍ശനം ചിലര്‍ക്ക് മാത്രം; ശുപാര്‍ശ കൊണ്ട് ഒരു റോളും കിട്ടിയിട്ടില്ല

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗിലൂടെയാണ് ഉണ്ണി മുകുന്ദന്‍ താരമാകുന്നത്. പിന്നീട് നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ കരിയറില്‍ നിരവധി വിവാദങ്ങളും ഉണ്ണി മുകുന്ദന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

ഗുജറാത്തിലായിരുന്നു ഉണ്ണി മുകുന്ദന്‍ കുറേക്കാലം ചെലിവിട്ടത്. അഭിനയത്തിലേക്ക് വരുന്ന സമയത്ത് താരം സ്ഥിരമായി ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം വന്നായിരുന്നു ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നു. ഈ സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Unni Mukundan

മുന്‍വിധികള്‍ വച്ച് ചിന്തിക്കുന്നവരുടെ തോന്നലുകളില്‍ സംഭവിച്ച കാര്യങ്ങളാണത്. അതൊന്നും വ്യക്തിപരമായി എന്നെ ബാധിച്ചിട്ടില്ല. എനിക്കിവിടെ ആരേയും പേടിക്കാനില്ല. ഒരാള്‍ ശുപാര്‍ശ ചെയ്ത് ഒരു റോള്‍ പോലും എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം, മതം, അഭിപ്രായം എന്നിവ പാടില്ലെന്ന് പറയുന്ന സാഹചര്യത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നുണ്ട്.

അത്തരം സമീപനങ്ങള്‍ ചിലരോട് മാത്രമാണെന്നതാണ് രസം. എല്ലാവരും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരിപാടിക്ക് പോകും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പോകും. അതിനുവേണ്ടി സംസാരിക്കും. ചിലര്‍ക്ക് മാത്രം അത് പറയാന്‍ പാടില്ല എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിക്കലും ഒരു മതത്തിനോ പ്രസ്ഥാനത്തിനോ ഒരു പാര്‍ട്ടിക്കു വേണ്ടിയോ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

താന്‍ പറഞ്ഞത് തന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ്. കേരള സമുദായം മൊത്തം ഇങ്ങനെയാണെന്ന വിശ്വാസം എനിക്കില്ല. രാജ്യസ്‌നേഹമാണ് എന്റെ പൊളിറ്റിക്‌സ്. ആ സ്‌നേഹം കൊണ്ടു നടക്കുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. ചിലര്‍ അതിനോട് എന്നെ ചേര്‍ത്തു പിടിക്കും. അപ്പോഴാണ് പ്രശ്‌നമെന്നാണ് ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയഗാനം പാടാനറിയാത്ത കുട്ടികളോട് എനിക്ക് വിയോജിപ്പുണ്ട്. അപ്പോള്‍ എനിക്ക് കുട്ടികളോട് മൊത്തം വിയോജിപ്പാണെന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നാണ് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നത്.

Unni Mukundan

അഭിനയത്തിലും പിന്നീട് നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ച ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ സംവിധായകന്‍ ആകാനുള്ള ഒരുക്കത്തിലാണ്. അതേക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''അതിന്റെ പണിപ്പുരയിലാണ്. വാണിജ്യപരമായ എല്ലാ ഘടകങ്ങളും ചേര്‍ത്ത് എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമത്. വളരെ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ അതിലേക്ക് ഇറങ്ങുകയുള്ളൂ. അത്രയും ഹോംവര്‍ക്ക് ആവശ്യമുണ്ട് അതിന്'' എന്നാണ് താരം പറയുന്നത്.

തമിഴ് ചിത്രം ഗുരഡന്‍ ആണ് ഉണ്ണി മുകുന്ദന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ കയ്യടി നേടിയിരുന്നു ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജയ് ഗണേഷ് ആയിരുന്നു.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X