ബാലയെ ഉണ്ണിച്ചേട്ടന്‍ ചതിച്ചതാണ്, ഞാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്; അച്ഛനെ ഇറക്കി വിട്ടെന്നും എലിസബത്ത്
ഷഫീഖിന്റെ സന്തോഷവുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത്. പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദനെ താനും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് എലിസബത്ത് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്ത് പ്രതികരിച്ചത്. ബാലയും ഒപ്പമുണ്ടായിരുന്നു.
പറ്റിക്കുമെന്ന് ഞാന്‍ പുള്ളിയോട് അന്ന് തന്നെ പറഞ്ഞിരുന്നു. അഡ്വാന്‍സൊക്കെ വാങ്ങിയിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. അതൊന്നും കേട്ടില്ല. ഷൂട്ടിന്റെ അവസാനം മതിയെന്നാണ് പറഞ്ഞത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തിരക്കു പിടിക്കുന്നില്ലെന്നും എപ്പഴാന്ന് വച്ചാല്‍ തന്നാല്‍ മതിയെന്നും തരാതിരിക്കരുതെന്നുമാണ് ഉണ്ണിച്ചേട്ടനോട് പറഞ്ഞത്. തരും ബ്രോ എന്നാണ് ഉണ്ണിച്ചേട്ടന്‍ പറഞ്ഞതെന്നും എലിസബത്ത് പറയുന്നു.

ഡബ്ബിംഗിന്റെ സമയത്തും ചോദിച്ചിരുന്നു. വിനോദ് എന്ന് പറഞ്ഞയാളുമായി ഡബ്ബിംഗിന്റെ സമയത്ത് വഴക്കായി. ഡബ്ബിംഗിന് പോകാതിരുന്നിട്ടുണ്ട്. അവസാനം സിനിമ ദൈവമാണല്ലോ എന്ന് പറഞ്ഞ് പോയതാണെന്നാണ് എലിസബത്ത് പറയുന്നത്. ഡബ്ബിംഗ് തീര്‍ത്തിട്ട് പിന്നേയും വിളിച്ചിട്ടുണ്ട്. ഒടുവില്‍ ഇങ്ങേര്‍ക്ക് തന്നെ നാണക്കേട് തന്നെ തോന്നിയിട്ട് വിൡക്കുന്നത് നിര്‍ത്തിയതാണെന്നും എലിസബത്ത് പറയുന്നു.
ഏറ്റവും വലിയ വിഷമം എന്താണെന്ന് വച്ചാല്‍, ഡബ്ബിംഗ് കാണാനായി എലിസബത്തിന്റെ അച്ഛനും അമ്മയും വന്നിരുന്നു. എന്റെ അച്ഛന്‍ മരിച്ചു പോയതാണ്. എലിസബത്തിന്റെ അച്ഛന്‍ എനിക്ക് അച്ഛനാണ്. അദ്ദേഹത്തെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നും ഇറക്കി വിട്ടു. ഇല്ലെന്ന് പറയാന്‍ പറ്റുമോ? എന്ന് ബാല ചോദിക്കുന്നുണ്ട്.
നേരത്തെ തന്നെ ഉണ്ണിച്ചേട്ടനെ വിളിച്ചിട്ട് ഡബ്ബിംഗ് കാണാന്‍ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നതാണ്. വിനോദാണ് ഡാഡിയോട് ഇറങ്ങാന്‍ പറഞ്ഞത്. പിന്നീട് ഇങ്ങേര് ഉണ്ണിച്ചേട്ടനോട് പറഞ്ഞിട്ടാണ് ഡാഡിയെ കയറ്റിയത്. അങ്ങേര് തീരെ മാര്യദയില്ലാതെയാണ് പെരുമാറിയത്. ഇങ്ങേരുടെ കയ്യില്‍ നിന്നും കിട്ടേണ്ടതായിരുന്നു. അതുപോലെയുള്ള വൃത്തികെട്ട സ്വഭാവമാണ് കാണിച്ചിട്ടുള്ളത്. ഞാന്‍ പിടിച്ചു വച്ചതായിരുന്നുവെന്നും എലിസബത്ത് പറയുന്നു.
ഇങ്ങേര്‍ക്ക് പത്ത് ലക്ഷം കിട്ടിയാലും ഇരുപത് ലക്ഷം കിട്ടിയാലും വ്യത്യാസമൊന്നുമില്ല. അങ്ങേരെ വച്ചു തന്നെ സിനിമയെടുക്കാനുള്ളതൊക്കെയുണ്ട്. പക്ഷെ മിനിമം മര്യാദ വേണമല്ലോ. ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ് പറ്റിക്കുമെന്ന്. ഇങ്ങരേ എല്ലാവരും പറ്റിക്കും. ഇങ്ങേര്‍ക്ക് എല്ലാവരേയും വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ പുറത്താണ് കരാറില്ലാതെ പോയി ചെയ്തത്. ഇങ്ങേര്‍ക്ക് എല്ലാവരും ഭയങ്കര സുഹൃത്തുക്കളാണെന്നും എലിസബത്ത് പറയുന്നു.
ചതിക്കുന്നത് അവരുടെ ഗുണം, രക്ഷിക്കുന്നത് നമ്മളുടെ ഗുണമാണെന്ന് ബാല പറയുന്നുണ്ട്. ചെയ്യുന്നതിനൊക്കെ കിട്ടും. ഇങ്ങേര് ഡിപ്രഷനൊക്കെയായിപ്പോയി. ഒടുവില്‍ ഞാന്‍ വരെ സംസാരിച്ചിട്ടുണ്ട് ഉണ്ണിച്ചേട്ടനുമായി. ഇങ്ങേര് പറയുന്നില്ല എന്നേയുള്ളൂ, ഭയങ്കര വിഷമമുണ്ടെന്നും ഡിപ്രഷനടിച്ചിരിക്കുകയാണെന്നും കരയുകയാണെന്നും പറഞ്ഞു. ഇങ്ങേര് കരച്ചിലായിരുന്നു, ചതിച്ചുവെന്ന് പറഞ്ഞു. ചോദിക്കുന്നതില്‍ നാണമുണ്ടാകില്ലേ എന്ന് എലിസബത്ത് ചോദിച്ചപ്പോള്‍ അവന് നാണമില്ല എന്നായിരുന്നു ബാലയുടെ പ്രതികരണം.

അതേസമയം ബാലയുടെ ആരോപണം നിഷേധിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നാണ് ചിത്രത്തിന്റെ ലെെന്‍ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് പ്രതികരിച്ചത്. ബാലയുടെ ആരോപണം സംവിധായകനും നിഷേധിച്ചിരുന്നു. തനിക്ക് പ്രതിഫലം കൃത്യമായി ലഭിച്ചിരുന്നുവെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം പറഞ്ഞത്. ചിത്രത്തിന്റെ ഛായാഗ്രഹകനും പ്രതികരിച്ചിരുന്നു.
ബാലയുടേത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നായിരുന്നു വിനോദ് മംഗലത്ത് ആരോപിച്ചത്. അതേസമയം വിഷയത്തില്‍ ഉണ്ണി മുകുന്ദന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഉണ്ണി മുകുന്ദന്‍ മേപ്പടിയാന് ശേഷം നിർമ്മിച്ച ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയതായിരുന്നു ബാല. താരത്തിന്റെ ആരോപണത്തില്‍ ഉണ്ണി മുകുന്ദന്‍ ഉടനെ തന്നെ പ്രതികരിക്കുമെന്നാണ് ആരാധകർ കരുതുന്നത്.


Click it and Unblock the Notifications