ജീവിതകാലം മുഴുവന്‍ മേപ്പടിയാന്‍ നാണമില്ലാതെ ആഘോഷിക്കും; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. നടനില്‍ നിന്നും നിര്‍മ്മാതാവിന്റെ കുപ്പായത്തിലേക്ക്് ഉണ്ണി മുകുന്ദന്‍ ചേക്കേറിയ ചിത്രമായിരുന്നു മേപ്പടിയാന്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തീയേറ്ററില്‍ നിന്നും ലഭിച്ചത്. ജനുവരി 14 ന് തിയേറ്ററിലെത്തിയ മേപ്പടിയാന്‍ ഫെബ്രുവരി 18ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട തന്റെ ഒരു പോസ്റ്റിന് ലഭിച്ച കമന്റിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

മേപ്പടിയാനില്‍ സര്‍ക്കാര്‍ ഓഫീസില്‍ നായകനായ ജയകൃഷ്ണന്‍ നിരാശനായി നില്‍ക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. 'സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം..'ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍,' എന്നായിരുന്നു ചിത്രത്തോടൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇതിന് ഒരാള്‍ കമന്റുമായി എത്തുകയായിരുന്നു. 'ഇപ്പോഴും മേപ്പടിയന്‍ ഹാംഗ് ഓവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം,' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പിന്നാലെ കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ എത്തുകയായിരുന്നു.

Unni Mukundan

'ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല് വര്‍ഷമെടുത്തു. ഒ.ടി.ടിക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് വീണ്ടും ഒരു വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും. കാരണം ഈ സിനിമ എത്രത്തോളം മികച്ചതാണെന്നതിലും, പ്രേക്ഷകര്‍ അത് എത്ര മനോഹരമായി സ്വീകരിച്ചുവെന്നതിലും ഞാന്‍ അഭിമാനം കൊള്ളുന്നു' എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിഷ്ണു മോഹന്‍് ആയിരുന്നു സിനിമയുടെ സംവിധാനം. അഞ്ജു കുര്യന്‍, ലെന, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, ഇന്ദ്രന്‍സ്, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനവും മേക്കോവറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അ്‌തേസമയം ചിത്രത്തിന്റെ രാഷ്ട്ട്രീയം വിമര്‍ശിക്കപ്പെട്ടിരുന്നു. സംഘപരിവാര്‍ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണെന്നായിരുന്നു സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ഇത് മനപ്പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ആണെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം.

ബ്രോ ഡാഡിയാണ് ഉണ്ണി മുകുന്ദന്റെ അ്‌വസാനം പുറത്തിറങ്ങിയ സിനിമ. പിന്നാലെ നിരവധി സിനിമകളാണ് ഉണ്ണിയുടേതായി പുറത്തിറങ്ങാനുള്ളത്. കില്ലാഡി, ട്വല്‍ത്ത് മാന്‍, യശോദ തുടങ്ങിയ സിനിമകളാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്കിലും ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X