twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല്‍ തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന്‍ നോക്കണ്ട: ഉണ്ണി മുകുന്ദന്‍

    |

    യൂട്യൂബര്‍ സീക്രട്ട് ഏജന്റും നടന്‍ ഉണ്ണി മുകുന്ദനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വലിയ വിവാദമായി മാറിയിരുന്നു. തന്റെ സിനിമയുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്ത യൂട്യൂബറെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും ഉണ്ണി മുകുന്ദനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും പരസ്പരം മാപ്പ് പറയുകയും ചെയ്തിരുന്നു.

    Also Read: ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്Also Read: ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്

    എന്നിരുന്നാലും ഈ വിഷം കെട്ടടങ്ങിയിട്ടില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നാണ് പിന്നീട് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി കോളേജിലെ പരിപാടിയില്‍ സംസാരിക്കവെ വിവാദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    സിനിമാ പാരമ്പര്യമൊന്നുമില്ല

    എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, താന്‍ സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിച്ചുവെന്നും താരം പറയുന്നു. വര്‍ഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വര്‍ഷം ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങള്‍ മനസ്സിലാക്കി കാണുമെന്നും താരം പറയുന്നു.

    Also Read: 'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലുംAlso Read: 'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും

    ഞാനൊരു സാധാരണ വ്യക്തി

    ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ലെന്നാണ് താരം പറയുന്നു. പിന്നാലെയാണ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍ കടക്കുന്നത്.

    ഒരിക്കലും പെരുമാറാന്‍ പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണെന്നും താരം പറയുന്നു. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല, ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

    ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല

    പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂര്‍ണമായ എന്റെ വിശ്വാസം. അതേസമയം, എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാമെന്നാണ് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നത്.

    ഇതിന്റെ പേരില്‍ സിനിമാ ജീവിതും പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ലെന്നും താരം വ്യക്തമാക്കുന്നു. ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

    സിനിമയില്‍നിന്നു പുറത്താക്കിയാലും

    എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍, ഞാനിവിടെനിന്ന് ഇറങ്ങിപ്പോകുമ്പോള്‍ യൂട്യൂബില്‍പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങള്‍ ചിന്തിക്കരുതെന്നും താരം വിദ്യാര്‍ത്ഥികളോടായി പറയുന്നുണ്ട്. അതെന്തുകൊണ്ടെന്നു വച്ചാല്‍, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ലെന്നാണ് താരം വികാരഭരിതനായി പറയുന്നത്.

    അതേസമയം, നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകുമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നുവെന്നാണ് താരം പറയുന്നത്.

    ണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല

    ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണെന്നും താരം പറയുന്നു. ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ലെന്നാണ് നടന്‍ പറയുന്നത്.

    ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കുമെന്നും നടന്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതികരണം മാന്യമായി തന്നെയാകുമെന്നും താരം പറയുന്നു. അതേസമയം, കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും നടന്‍ പറയുന്നുണ്ട്. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. പൈസ മുടക്കി സിനിമ കാണുന്ന ആള്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ പൂര്‍ണ അവകാശമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.

    Read more about: unni mukundan
    English summary
    Unni Mukundan He Doesn't Regrets Abusing Youtuber He Will Do It Again If Needed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X