'ഉണ്ണിയെ വച്ച് ആരേലും സിനിമ ചെയ്യുമോ? ഉണ്ണിക്ക് മൂഡ് സ്വിങ്‌സ്'; മറുപടിയുമായി നിര്‍മ്മാതാവ്

നടന്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിര്‍മ്മാതാവ് സാം ജോര്‍ജ് എബ്രഹാം. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ കോ പ്രൊഡ്യൂസര്‍ ആണ് സാം. ഷൂട്ടിംഗിനിടെയുണ്ടായ സംഭവങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. എല്ലാവരേയും ചേര്‍ത്തു പിടിച്ചു നിന്ന നല്ല സുഹൃത്ത് എന്നാണ് ഉണ്ണി മുകുന്ദനെ സാം വിശേഷിപ്പിക്കുന്നത്.

സാമിന്റെ കുറിപ്പ് വായിക്കാം

ഉണ്ണി മുകുന്ദനുമായി, ഗെറ്റ്-സെറ്റ് ബേബിയുടെ കോ- പ്രൊഡ്യൂസര്‍ ആയി കഴിഞ്ഞ 15 മാസത്തെ യാത്ര! ഫെബ്രുവരി 21ന് എന്റെ ആദ്യ സിനിമ സംരംഭമായ ഗെറ്റ് സെറ്റ് ബേബി റിലീസിന് ഒരുങ്ങുന്നു.സിനിമയുടെ പ്രാരംഭനടപടികള്‍ തുടങ്ങിയ സമയത്തുതന്നെ എന്റെ സിനിമ സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ നേരിട്ട കുറെയേറെ ചോദ്യങ്ങളുണ്ട്.

Unni Mukundan

എന്ത് കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയുന്നു ? ഉണ്ണിയെ വച്ചു ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമക്ക് ഇത്ര ബഡ്ജ്‌റ്റൊ?
ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല ,അത് സിനിമയെ സാരമായി ബാധിക്കും. ഉണ്ണി ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യില്ല. ഒന്നിനെയും പിന്തുണക്കയും ഇല്ല.
ഉണ്ണിക്ക് പെട്ടെന്ന് മൂഡ്സ്വിങ്‌സ് വരും, അത് സിനിമയെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരും.

ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കുറെയേറെ ഉത്തരമില്ലാത്ത ചോദ്യങ്ങളും ആശങ്കകളുമായാണ് ഈ പ്രോജെക്ടിലേക്കു കടന്നത്. കഴിഞ്ഞ 15 മാസത്തെ എന്റെ ഈ സിനിമയില്‍ ഉള്ള യാത്രയില്‍ എനിക്ക് ഉണ്ണി മുകുന്ദനെ കുറിച്ച് തോന്നിയ കാര്യങ്ങള്‍ മുകളിലുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം ആകും എന്ന് ഞാന്‍ കരുതുന്നു.

ഉണ്ണി മുകുന്ദന്‍ ഒരു ജെം ഓഫ് എ പേഴ്‌സണ്‍ ആണ്. ആ ഉറച്ച മസിലികളും വലിയ ബോഡിയുടെ പിന്നില്‍ വളരെ സിംപിള്‍, ഹംബിള്‍, ക്യൂട്ട്, എല്ലാവര്‍ക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യന്‍ എന്നൊരു വ്യക്തിത്വം ഉണ്ട്. അത് ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ചാല്‍ അത് മനസിലാകും. ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതാണ്. ഈ ഇന്‍ഡസ്ട്രിയില്‍ കാണാന്‍ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഡൗണ്‍ ടു ഏര്‍ത്.

ഷൂട്ടിങ്ങിനിടയില്‍ പലതവണ കാര്യങ്ങള്‍ കൈവിട്ടുപോയ സന്ദര്‍ഭങ്ങളില്‍ ഒരു താരജാഡയില്ലാതെ വന്നു എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന ഒരു നല്ല സുഹൃത്ത്, ഒരു നല്ല മനുഷ്യനെ ആണ് ഞാന്‍ കണ്ടത് . ആ ചേര്‍ത്തുപിടിക്കലില്‍ മനസ്സിലെ ആശങ്കകള്‍ ഒഴിഞ്ഞ് എന്തും നേരിടാനുള്ള പോസിറ്റീവ് എനര്‍ജി ലഭിക്കും. ഇതാണ് ഉണ്ണിയുടെ ഏറ്റവും വലിയ ഗുണവും , ഇത് തീര്‍ച്ചയായിട്ടും ഉണ്ണിയുടെ മാതാപിതാക്കള്‍ ഉണ്ണിയെ വളര്‍ത്തിയ രീതിയുടെ ഗുണമാണ്.

ശരിക്കും അതിശയം തോന്നുന്നു. ഇങ്ങനെയുള്ള ഒരാള്‍ക്ക് എന്താണ് ഇത്രമാത്രം എതിരാളികള്‍?. എന്തിനാണ് ഉണ്ണിയോട് ഇത്രമാത്രം ബോധപൂര്‍വ്വമായ ശത്രുത എന്നെനിക്ക് അറിയില്ല. എങ്കിലും ഈ അവസരത്തില്‍ ഉണ്ണീടെ തന്നെ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രമായ 'മാര്‍ക്കോയിലെ ' ഒരു ഡയലോഗ് അറിയാതെ ഓര്‍ത്തു പോകുന്നു. 'ഞാന്‍ വന്നപ്പോള്‍ മുതല്‍ എല്ലാ ചെന്നായ്ക്കാളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കാ. ഇനി ഇവിടെ ഞാന്‍ മതി'.

Unni Mukundan

മനസ്സ് തട്ടിയാണ് ഉണ്ണി ഈ ഡയലോഗ് പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം. ഉണ്ണി മുകുന്ദനുമായി ഒരിക്കലും വര്‍ക്ക് ചെയ്യില്ല എന്ന് പറഞ്ഞവര്‍ മാര്‍ക്കോയെയും ഉണ്ണിയെയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തി പാടുന്നത് ഞാന്‍ കാണുന്നു . ഇത് കാലത്തിന്റെ കണക്ക്. ഉണ്ണിയുടെ കഠിനാധ്വാനം. ഈ പ്രോജക്ടില്‍ ഉണ്ണി തന്ന സപ്പോര്‍ട്ടിനും സ്‌നേഹത്തിനും ഒരായിരം നന്ദി. ഉണ്ണിയുടെ മുന്നോട്ടുള്ള കരിയറിനു ആശംസകള്‍ നേരുന്നു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകട്ടെ. ഇന്ത്യന്‍ സിനിമയില്‍ ഉണ്ണിക്കു അര്‍ഹമായ ഒരു സ്ഥാനം ലഭിക്കട്ടെ.

ഗെറ്റ് സെറ്റ് ബേബിയില്‍ ഉണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'നമ്മള്‍ സിന്‍സിയര്‍ ആയി വര്‍ക്ക് ചെയ്താല്‍ ദൈവം നമ്മുടെ കൂടെ ഉണ്ടാവും' അതാണ് ഉണ്ണിയെ മലയാള സിനിമയില്‍ ഇന്ന് ഈ നിലയില്‍ എത്തിച്ചതും. ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X