മേജര്‍ രവിയുമായുള്ള പ്രശ്‌നത്തില്‍ സംഭവിച്ചത് എന്ത്? ബാലയ്‌ക്കൊപ്പം അഭിനയിക്കാന്‍ റെഡി: ഉണ്ണി മുകുന്ദന്‍
നടന്‍ എന്നിതിലുപരിയായ നിര്‍മ്മാതാവ് എന്ന നിലയിലും മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് ഉണ്ണി മുകുന്ദന്‍. ഈയ്യടുത്തിറങ്ങിയ മേപ്പടിയാന്‍, പിന്നാലെ വന്ന മാളികപ്പുറം എന്നീ സിനിമകളുടെ വിജയം ഉണ്ണി മുകുന്ദന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഇതിനിടെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ സിനിമയായിരുന്നു ഷഫീഖിന്റെ സന്തോഷം. എന്നാല്‍ ഈ സിനിമയെ ചൊല്ലി വിവാദവും ഉടലെടുത്തിരുന്നു.
ചിത്രത്തില്‍ അഭിനയിച്ച ബാലയുമായുണ്ടായ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഉണ്ണി മുകുന്ദനെ വിവാദത്തിലേക്ക് എത്തിച്ച്. മുമ്പൊരിക്കല്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയെന്ന വിവാദവും താരത്തിന്റെ കരിയറിനെ അലട്ടിയിരുന്നു. ഈ വിവാദങ്ങളെക്കുറിച്ച് ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ മനസ് തുറക്കുകയാണ്. മനോരമയിലെ നേരെ ചൊവ്വയിലാണ് ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്.

മേജര്‍ രവിയുമായുള്ള പ്രശ്‌നം സോറി പറഞ്ഞ് പരിഹരിച്ചുവെന്നാണ് താരം പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എനിക്ക് സോറി പറയാന്‍ മടിയൊന്നുമില്ല. എന്റെ ഭാഗത്താണ് തെറ്റെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. രവിയേട്ടനുമായി സംസാരിച്ച് തീര്‍ത്ത വിഷയമാണ്. പുള്ളിയും അങ്ങനെ ഒരാളാണ്. ഞാനും. ആ പ്രശ്‌നം തീര്‍ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം അതാണെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ പ്രശ്‌നം, അല്ലെങ്കില്‍ മാപ്പ് പറയാന്‍ കാരണമയത് പ്രായത്തില്‍ മൂത്ത ഒരാളാണ് എന്നതാണ്.

ഞാന്‍ നല്ല മാതൃകയല്ല നല്‍കുന്നത് എന്നതാണ്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചോദ്യങ്ങള്‍ ഞാന്‍ കേള്‍ക്കുമ്പോള്‍, എന്നെ ഇഷ്ടപ്പെടുന്ന കുട്ടികളുണ്ട് അവര്‍ക്ക് ഉണ്ണി മുകുന്ദന്‍ ഇങ്ങനെ ഒരാളെന്നത് ശരിയായ മാതൃകയല്ല. സമൂഹത്തില്‍ സിനിമ എന്ന് പറയുമ്പോള്‍ ലഭിക്കുന്ന ഉത്തരവാദിത്തം നല്ല മാതൃകയാകാനുള്ളതാണ്.
അദ്ദേഹവും നല്ല അര്‍ത്ഥത്തിലാണ് എടുത്തിരിക്കുന്നത്. ഞാന്‍ ആദ്യമായി നിര്‍മ്മിച്ച സിനിമയില്‍ രവിയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥിരമായി വാട്‌സ് ആപ്പില്‍ മെസേജുകളും തമാശകളും അയക്കുന്നവരാണ്. ഞങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് കണ്ടു പഠിക്കാവുന്നതേയുള്ളൂവെന്നും ഉണ്ണി മുകുന്ദന്‍. പിന്നാലെ ബാലയുമായുള്ള പ്രശ്‌നത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അവതാരകന്‍ ചോദിക്കുകയായിരുന്നു.

അടുത്തൊരു സിനിമയില്‍ എനിക്കും ബാലയ്ക്കും ഒരുമിച്ച് അഭിനയിക്കാന്‍ ഒരു അവസരമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കും. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. എന്റെ പ്രൊഫഷണല്‍ രീതി വളരെ കൃത്യമാണ്. പുള്ളിയോട് പറയാനുള്ളത് വളരെ വ്യക്തമായ ഭാഷയില്‍ പുള്ളിക്ക് മനസിലാകുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു.
കൊവിഡ് കാലത്ത് ഞാന്‍ എന്നെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. ഞാന്‍ എന്താണെന്നും എവിടെയത്തിയെന്നുമൊക്കെ ചിന്തിച്ചു. അതിനുള്ള ഉത്തരങ്ങള്‍ ലഭിച്ചു. സ്‌പൊണ്ടേനിയസ് ആയ ഉണ്ണിയാണ് നല്ലതെന്ന ഉത്തരം എനിക്ക് കിട്ടിയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്. തനിക്ക് സിനിമയില്‍ സംശയങ്ങള്‍ ചോദിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരുമില്ലെന്നും താരം പറയുന്നു. കൊവിഡ് കാലത്താണ് തനിക്ക് ചിന്തിക്കാനും മാറാനും സാധിച്ചതെന്നും താരം പറയുന്നുണ്ട്.

താനൊരു ഭക്തനാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്. എനിക്ക് സഹായം ചോദിക്കാരുമുണ്ടായിരുന്നില്ല. അതിനാല്‍ ദൈവമേ നല്ലത് വരണേ എന്നായിരുന്നു ചിന്തിച്ചിരുന്നത്. ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ വൈ മീ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ അതേസമയം തന്നെ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന തോന്നലും ഉണ്ടാകാറുണ്ട്. മാളികപ്പുറം നൂറ് കോടിയിലേക്ക് എത്തുന്നു.

ഭക്തിയെക്കുറിച്ച് ഇന്നത്തെ കാലത്ത് സംസാരിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷെ എന്തോ എനര്‍ജി ചുറ്റുമുണ്ടെന്ന് വിശ്വസിക്കുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നയാളല്ല ഞാന്‍. അമ്പലത്തില്‍ പോകാറുണ്ട്. എന്റെ മാനസികാരോഗ്യം നിയന്ത്രിച്ചു നിര്‍ത്താന്‍ അത് സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് അതേക്കുറിച്ച് സംസാരിക്കുന്നത് ട്രോളുന്നുണ്ട്. പക്ഷെ ഞാനതൊന്നും കാര്യമാക്കുന്നില്ല.


Click it and Unblock the Notifications











