twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണു നിറഞ്ഞ് പോയി, ആ വാശിയാണ് നിർമ്മാതാവാക്കിയത്; ഉണ്ണി മുകുന്ദൻ പറയുന്നു

    |

    മേപ്പടിയാന്‍ എന്ന ചിത്രത്തിലെ നിര്‍മ്മാതാവായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധായകന്‍.. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം ചിത്രത്തിലെ രാഷ്ട്രീയത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ താന്‍ നിര്‍മ്മാതാവായി മാറിയതിനെക്കുറിച്ചും മേപ്പടിയാന്റെ റിലീസിന് പിന്നാലെ കരഞ്ഞു പോയതിനെക്കുറിച്ചുമെല്ലാം ഉണ്ണി മുകുന്ദന്‍ മന്‌സ തുറക്കുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

     സിനിമ എന്നത് ചെറിയ പ്രായത്തിലെ സ്വപ്‌നമായിരുന്നു

    സിനിമ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ പ്രായത്തിലൊക്കെ ഒരു സ്വപ്‌നം മാത്രമായിരുന്നു. അങ്ങനെയുള്ള എനിക്ക് ഇങ്ങനെയൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിച്ചു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. ആ കാലത്തിനിപ്പുറം സിനിമ എന്നത് എനിക്ക് നല്‍കിയ വേഷം തന്നെ മാറിമറയുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ഒരു മാജിക് ആയാണ് തോന്നുന്നത്. അത് കൊണ്ട് തന്നെയാണ് എന്റെ കണ്ണുനിറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജയകൃഷ്ണനും ഞാനും തമ്മില്‍ കുറെയൊക്കെ സാമ്യമുണ്ട്. കുടുംബവും സുഹൃത്തുക്കളുമാണ് ജയകൃഷ്ണനും എനിക്കും ഏറെ പ്രധാനപ്പെട്ടത്. എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

     കുടുംബത്തില്‍ സിനിമയുമായി ബന്ധപ്പെട്ട ആരുമില്ല

    എന്റെ കുടുംബത്തില്‍ സിനിമയുമായി ബന്ധപ്പെട്ട ആരും ഉണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോള്‍ മുതല്‍ കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ തെറ്റു വരുമ്പോഴാണ് ഓരോ പുതിയ കാര്യങ്ങള്‍ നമ്മള്‍ പഠിക്കുന്നത്. അനുഭവങ്ങല്‍ നമ്മെ പഠിപ്പിക്കും. ഓരോ തെറ്റുകള്‍ പറ്റുമ്പോഴും സ്വയം അത് തിരിച്ചറിയാനും അവിടെ നിന്ന് സ്വയം തന്നെ തിരുത്തലുകള്‍ നടത്താനും ശ്രമിച്ചു. കഴിഞ്ഞ ഓരോ വര്‍ഷവും സിനിമയെക്കുറിച്ചുള്ള എന്റെ അറിവ് ഞാന്‍ തന്നെ പുതുക്കുകയായിരുന്നു. ജീവിതത്തില്‍ പോസിറ്റിവായ കൊണ്ട് നടക്കാവുന്ന ഒരു വാശിയുണ്ട്. ആ വാശിയോടെയാണ് സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചത്. മേപ്പടിയാന്‍ തീയേറ്ററില്‍ എത്തുമ്പോഴും ആ വാശി കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നും താരം പറയുന്നു.

     നിലവില്‍ പ്രണയമില്ല

    അതേസമയം ഉണ്ണി മുകുന്ദന്‍ നിരന്തരം നേരിടുന്ന ചോദ്യമാണ് കല്യാണം എപ്പോഴാണെന്നതും പ്രണയമുണ്ടോ എന്നതും. ഇതേക്കുറിച്ചും ഉണ്ണി മുകുന്ദന്‍ മനസ് തുറക്കുന്നുണ്ട്.

    നിലവില്‍ പ്രണയമില്ല. സിനിമയില്‍ എന്റെ സമപ്രായക്കാരായ മിക്കവരും വിവാഹിതരായി. ഏറ്റവും പുതിയതായി വന്ന നായികമാരൊക്കെ അവരുടെ പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഈ രണ്ട് വിഭാഗത്തിലും വരാത്തത് കൊണ്ടാകാം എന്നോട് മിക്കവരും ഈ കാര്യം തിരക്കുന്നത്. പൊതുവെ എല്ലാവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എന്നെ കാണുന്നത്. ഈ സ്‌നേഹം കൊണ്ടാണ് എല്ലാവരും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അന്വേഷിക്കുന്നത്. നല്ലൊരു തിരക്കഥ കിട്ടുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് നല്ലൊരു ജീവിതപങ്കാളിയെ കിട്ടുക എന്ന് പറയുന്നത്. നോക്കാം സംഭവിക്കട്ടെ. എന്നാണ് താരം പറയുന്നത്.

    Recommended Video

    മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam
    ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമാണ്

    കഴിഞ്ഞ ദിവസമായിരുന്നു മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് മികച്ച സ്വീകരണവും ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമാണ്. ചിത്രം വലത് ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതാണെന്നാണ് വിമര്‍ശനം. വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ചിത്രത്തില്‍ സേവഭാരതിയുടെ ആംബുലന്‍്‌സ് ഉപയോഗിച്ചതടക്കം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിനെതിരെ നടന്‍ വിവേക് ഗോപനും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

    English summary
    Unni Mukundan Opens Up About Meppadiyan And Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X