നിഖില വിമല്‍ ഉണ്ണി മുകുന്ദന്റെ അച്ഛനെ തള്ളി മാറ്റാന്‍ നോക്കിയോ? വൈറല്‍ വീഡിയോയെപ്പറ്റി നടന്‍

മലയാളികളുടെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്‍. നായകനായി മാത്രമല്ല വില്ലനായും ഉണ്ണി മുകുന്ദന്‍ കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഉണ്ണി മുകുന്ദന്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ജയ് ഗണേഷ് എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

ഈയ്യടുത്ത് ഒരു സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ഉണ്ണി മുകുന്ദന്റേയും നിഖില വിമലിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. നിഖില വിമലിനോട് അച്ഛനെ തൊടണ്ട എന്ന തരത്തില്‍ പ്രചരിച്ച വീഡിയോയെക്കുറിച്ചാണ് അവതാരക ചോദിച്ചത്. എന്നാല്‍ നടന്നത് മറ്റൊന്നാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Unni Mukundan

ചിലപ്പോള്‍ പരിചയക്കുറവ് കാരണമോ എന്തോ, എനിക്ക് അങ്ങനെ തോന്നി. പക്ഷെ അവള്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല. ഗെറ്റ് സെറ്റ് ബേബിയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അപ്പോള്‍ ഞാനിത് പറഞ്ഞു. നീയെന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. എന്തോ എനിക്കങ്ങനെ തോന്നിയെന്ന് ഞാന്‍ പറഞ്ഞു. മാറി നില്‍ക്കുമോ എന്ന് പറയുന്നതിന് മുമ്പ് തന്നെ എന്റെ അച്ഛനാണെന്ന് ഞാന്‍ പറയുകയായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

അച്ഛന്‍ ഇതൊന്നും അറിഞ്ഞില്ല. അച്ഛന്‍ ഇപ്പോഴാണ് എന്റെ ഷൂട്ടിന് വരണം എന്ന് പറഞ്ഞു തുടങ്ങുന്നത്. എന്റെ തുടക്കകാലത്തെ സിനിമയുടെ പൂജയ്ക്ക് അച്ഛന്‍ വന്നിരുന്നു. ഞാന്‍ ദൂരെ നിന്ന് നോക്കുമ്പോള്‍ കാണുന്നത് അച്ഛനെ മാറ്റുന്നതാണ്. ഞാന്‍ ആരാണെന്ന് പോലും അറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് എന്റെ അച്ഛനെ മാറ്റുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാകും. ഞാന്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്, എനിക്ക് എപ്പോഴും നിങ്ങളെ നോക്കാന്‍ പറ്റില്ല. അതുപോലെ ആരെങ്കിലും നിങ്ങളെ മാറ്റി നിര്‍ത്തുന്നത് എനിക്ക് ഉള്‍ക്കൊള്ളാനും പറ്റില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ആരുടേയും പ്രശ്‌നം ആയിരിക്കില്ല. പക്ഷെ ഞാന്‍ പ്രശ്‌നമുണ്ടാക്കും. അമിതമായി ചിന്തിച്ച് കുളമാക്കുന്ന ശീലം എനിക്കുണ്ട്. അതുകൊണ്ട് ഇതൊക്കെ തന്നെയല്ലേ എല്ലാ പടത്തിലും നടക്കുന്നത് പിന്നെ എന്തിനാ എന്ന് ഞാന്‍ പറഞ്ഞു. അമ്മയാണെങ്കില്‍ ഇതിലും കൂടുതലായിരിക്കും എനിക്കെന്നും താരം പറയുന്നു. അതേസമയം, അച്ഛനും അമ്മയും എന്റെ എല്ലാ പടവും കണ്ടിട്ടുണ്ട്. ചേച്ചി എല്ലാം കണ്ടിട്ടുണ്ടോന്ന് അറിയില്ല. വീട്ടില്‍ എനിക്കങ്ങനെ വലിയ ബില്‍ഡപ്പ് ഒന്നുമില്ലെന്നും താരം പറയുന്നു.

Unni Mukundan

ഇപ്പോള്‍ ജീവിതത്തില്‍ ഒന്നിനോടും പേടിയില്ല. അതുകൊണ്ട് വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഗുജറാത്തില്‍ നിന്നും ട്രെയിനിലായിരുന്നു വന്നിരുന്നത്. നാല് ദിവസത്തെ യാത്രയായിരിക്കും. ചിലപ്പോള്‍ തൃശ്ശൂര്‍ എത്തുമ്പോഴേക്കും മീറ്റിംഗ് മാറ്റിവെക്കും. തിരിച്ചും നാല് ദിവസത്തെ ട്രെയിന്‍ യാത്രയുണ്ടാകും. എന്റെ സിനിമാ സ്വപ്‌നങ്ങളില്‍ ട്രെയിന് ഒരുപാട് ബന്ധമുണ്ട്. അതുകൊണ്ട് ജയ് ഗണേഷ് എന്ന സിനിമയുടെ പോസ്റ്റര്‍ പരശുറാം എക്‌സ്പ്രസില്‍ മൊത്തം ഒട്ടിച്ചു. എനിക്കത് വലിയ കാര്യമാണെന്നും ഉണ്ണി പറയുന്നു.

ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക മഹിമ നമ്പ്യാര്‍ ആണ്. നേരത്തെ മഹിമയെ താന്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയത് വൈറലായിരുന്നു.

Read more about: unni mukundan nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X