കൂട്ടംകൂടി നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു! പൃഥ്വിരാജിനുള്ള ബാക്കപ്പ് എനിക്കുണ്ടായിരുന്നില്ല: ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ മിന്നും താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമയില്‍ വേരുകളോ ബന്ധങ്ങളോ ഇല്ലാതെയാണ് ഉണ്ണി മുകുന്ദന്‍. ആദ്യ സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ഉണ്ണി മുകുന്ദന്‍ ജനപ്രീയ നായകനാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ മാര്‍ക്കോയുടെ റിലീസ് കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഉണ്ണി മുകുന്ദന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു. ഗുജറാത്തില്‍ നിന്നും കേരളത്തില്‍ വന്ന് ഓഡിഷനുകളില്‍ പങ്കെടുത്തതിനെക്കുറിച്ചും മലയാളം എഴുതാനും വായിക്കാനും അറിയാതിരുന്നതിനെക്കുറിച്ചുമൊക്കെ പലപ്പോഴിയാ ഉണ്ണി മുകുന്ദന്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം തനിക്ക് നേരിടേണ്ടി വന്ന വിവാദങ്ങളെക്കുറച്ചും താരം സംസാരിക്കുന്നു.

Unni Mukundan

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തനിക്കും പൃഥ്വിരാജിനും കരിയറിന്റെ തുടക്കകാലത്ത് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നതിനെക്കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും കൂട്ടംകൂടി നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷെ സിനിമയില്‍ പൃഥ്വിയ്ക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ സാധിച്ചതു വലിയ കാര്യമാണ്'' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പൃഥ്വിരാജ് എങ്ങനെയാണ് സൈബര്‍ ബുള്ളിയിങ്ങിനെ അതിജീവിച്ചതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.

''പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ടു നോക്കിയാല്‍ പോലും ഇന്നു കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയില്‍ ഫോക്കസ് ചെയ്ത് ഇന്ത്യയിലെ തന്നെ മികച്ച നടനും നിര്‍മ്മാതാവുമൊക്കെയായി. ഞാനും മാഞ്ഞുപോകാതെ സിനിമയിലുണ്ട്. സൈബര്‍ ലോകമെന്ന പൊതു നിരത്തില്‍ ആര്‍ക്കും എന്തും പറയാം. നമ്മള്‍ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാല്‍ മതി'' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Unni Mukundan

തന്റെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉണ്ണി മുകുന്ദന്‍ മറുപടി പറയുന്നുണ്ട്. അതൊക്കെ സംഭവിക്കേണ്ട കാര്യമാണ്. വിവാഹം തനിക്കൊരു അജണ്ടയല്ല. നടന്നാല്‍ നല്ലത്. അത്രയേയുള്ളൂവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഉചിതമായ സമയത്ത് നടക്കും എന്ന വിശ്വാസമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നത്.

അതേസമയം മാര്‍ക്കോ ആണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്കോ. നേരത്തെ നിവിന്‍ പോളി നായകനായി എത്തിയ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോയുടെ സ്പിന്‍ ഓഫാണ് പുതിയ സിനിമ. മിഖായേലില്‍ വില്ലനായിരുന്ന മാര്‍ക്കോ പുതിയ ചിത്രത്തില്‍ നായകനാണെന്നതാണ് സിനിമയുടെ പ്രത്യേകത. വലിയൊരു താരനിരയില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ ചര്‍ച്ചയായി മാറിയിരുന്നു. ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. പിന്നാലെ നിരവധി സിനിമകളാണ് ഉണ്ണിയുടേതായി അണിയറയിലുള്ളത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X