ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്: ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ മിന്നും താരമാണ് ഉണ്ണി മുകുന്ദന്‍. നായകനായും വില്ലനായും കയ്യടി നേടിയിട്ടുള്ള ഉണ്ണി മുകുന്ദന്‍ ഇന്ന് നിര്‍മ്മാതാവുമാണ്. ഈയ്യടുത്തിറങ്ങിയ മേപ്പടിയാന്‍, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ വിജയത്തോടെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

അതേസമയം പണ്ടത്തെ തന്നില്‍ നിന്നും ഒരുപാട് മാറ്റം ഇന്നത്തെ തനിക്കുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. തന്നെ മാറ്റിയത് എന്താണെന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്. പഴയ നിഷ്‌കളങ്കമായ ചിരി മാഞ്ഞുപോയെന്ന് ചിലര്‍ക്ക് പരാതിയുണ്ടെന്ന പരാമര്‍ശത്തിന് മറുപടി നരല്‍കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.

Unni Mukundan

ചിരി പോയിട്ടില്ല. ഇപ്പോള്‍ ഇത് എല്ലാവര്‍ക്കും കൊടുക്കാറില്ലെന്ന് മാത്രം എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്നു, പിന്നീട് മലയാള സിനിമയിലെത്തി നടനായി പിടിച്ചു നിന്ന എളിയ കലാകാരനാണ് ഞാന്‍. സിനിമയില്‍ എത്തിയ കാലത്ത് സുഖദുഖങ്ങളും ആശങ്കകളും പങ്കുവെക്കാനും മനസ് തുറക്കാനും നല്ലൊരു കൂട്ടുകാര്‍ പോലും ഇവിടെ തനിക്കുണ്ടായിരുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

അന്ന് അടുത്തു നില്‍ക്കുന്നവര്‍ പോലും പറയുന്ന കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രശ്‌നങ്ങള്‍ എന്റെ ചിന്തയിലും പ്രവര്‍ത്തിയിലും ഉണ്ടായിരുന്നു. പണ്ടൊക്കെ കാര്യമായ വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് തനിക്കുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

എന്നാല്‍ അതെല്ലാം തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല. സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് താന്‍ നേരിട്ടതെന്നും അത് തന്റെ മിടുക്കല്ല വിധിയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സിനിമയില്‍ ഒരാള്‍ക്കും ഒരാളെ നശിപ്പിക്കാനും ഉയര്‍ത്താനും സാധിക്കില്ലെന്നാണ് ഉണ്ണി മുകന്ദന്‍ പറയുന്നത്. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. പക്ഷെ താന്‍ തളര്‍ന്നില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Unni Mukundan

വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാള സിനിമയില്‍ പിടിച്ചു നിന്നു. തുടക്കത്തില്‍ ഞാന്‍ നായകനായ പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായില്ലെങ്കിലും മോശം സിനിമകളായിരുന്നില്ല. അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്‌നങ്ങളാണ് ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളില്‍ നിന്നാണ് വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇഷ്ടമുള്ള കഥ കേള്‍ക്കാം, സിനിമ ചെയ്യാം എന്ന സാഹചര്യം ഇപ്പോഴുണ്ട്. അതിനാല്‍ തനിക്ക് സിനിമയോടുള്ള ഇഷടം കൂടിയെന്നും താരം പറയുന്നു. തമിഴ് ചിത്രം ഗരുഡനാണ് ഉണ്ണി മുകുന്ദന്റെ ഒടുവിലിറങ്ങിയ സിനിമ.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X