പ്രചരണം തെറ്റ് ബാലയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല, ആശുപത്രിയില്‍ തുടരുകയാണ്: ഉണ്ണി മുകുന്ദന്‍

ബാലയുടെ രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞതോടെ പിണക്കം മറന്ന് ഉണ്ണി മുകുന്ദന്‍ താരത്തെ കാണാനായി ആശുപത്രിയിലെത്തിയിരിക്കുകയാണ്

കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് നടന്‍ ബാല. താരത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ താരത്തിന്റെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. പിന്നാലെ താരത്തെ കാണാനായി നടന്‍ ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലെത്തിയതും വാര്‍ത്തയായിരുന്നു.

നേരത്തെ ഷഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഫലം വിവാദത്തില്‍ ഉണ്ണി മുകുന്ദനും ബാലയും തമ്മില്‍ പിണങ്ങിയിരുന്നു. ഇരുവരം പരസ്യമായി തന്നെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ബാലയുടെ രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞതോടെ പിണക്കം മറന്ന് ഉണ്ണി മുകുന്ദന്‍ താരത്തെ കാണാനായി ആശുപത്രിയിലെത്തിയിരിക്കുകയാണ്.

Unni Mukundan

ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ മനോരമ ന്യൂസിനെ അറിയിച്ചിരിക്കുകയാണ്. ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍യും ലഭ്യമാക്കുന്നുണ്ടെന്നുമാണ് ബാല അറിയിച്ചത്.

അതേസമം, പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നിലവില്‍ ഞാന്‍ ബാലയ്‌ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണെന്നും താരം പറയുന്നു. ഉണ്ണി മുകുന്ദനൊപ്പം നിര്‍മ്മാതാവ് എന്‍എം ബാദുഷയുമായുണ്ടായിരുന്നു. ബാലയുമായി സംസാരിച്ചുവെന്നും ബാല മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ബാദുഷ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

''കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ ഞാനും ഉണ്ണി മുകുന്ദനും മറ്റു സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി'' എന്നാണ് ബാദുഷ പറഞ്ഞത്.

അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 2448 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ബാദുഷ അറിയിച്ചിരുന്നു. അതേസമയം, അദ്ദേഹം അബോധാവസ്ഥയില്‍ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് ശരിയല്ലെന്നും ബാദുഷ വ്യക്തമാക്കിയിരുന്നു. ബാലയുമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാല അബോധാവസ്ഥയില്‍ അല്ലെന്നും ബാദുഷ പറയുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ബാദുഷ അറിയിച്ചിരുന്നു. കൂടാതെ മകളെ കാണാന്‍ ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ബാദുഷ അറിയിച്ചിരുന്നു.

Unni Mukundan

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയായിരുന്നു ബാല. ഈയ്യടുത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ്് ബാലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. നിര്‍മ്മാതാവും ഉണ്ണി മുകുന്ദനായിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്തെത്തുകയായിരുന്നു. തനിക്ക് പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്നായിരുന്നു ബാലയുടെ ആരോപണം. എന്നാല്‍ ബാലയുടെ വാദം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയതോടെ വാദ പ്രതിവാദങ്ങളുമായി വിവാദം കനക്കുകയായിരുന്നു.

ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ബാലയുടെയും എലിസബത്തിന്റേയും അഭിമുഖങ്ങള്‍ പലപ്പോഴായി വൈറലായി മാറിയിരുന്നു. ആദ്യത്തെ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഈ മകളെ കാണണമെന്നാണ് ബാല ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X