സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍; അരി കഴിക്കുന്നവര്‍ക്ക് കാര്യം മനസിലാകും!

തന്റെ റിലീസ് പോലും ചെയ്യാത്ത സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

അയോധ്യയിലെ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ''ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണാണ്ട'' എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞുവെന്നായരുന്ന വാര്‍ത്ത.

Unni Mukundan

നേരത്തെ പ്രതിഷ്ഠ സമയത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ണി മുകന്ദന്‍ ആഘോഷം നടത്തിയിരുന്നു. താന്‍ ഉടനെ അയോധ്യയിലേക്ക് പോകുമെന്നും താരം പറഞ്ഞിരുന്നു. പിന്നാലെയാണ് താരത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ തന്റെ സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

''റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട.'' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ് എന്നും താരം പറയുന്നുണ്ട്.

അതേസമയം ഉണ്ണി മുകുന്ദന്‍ വാക്കുകള്‍ തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ മൂവ്, ആഹാ നല്ല ഐഡിയ ആണല്ലോ മോനൂസേ ഫ്രീ പ്രൊമോഷന്‍ കിട്ടാന്‍, പക്ഷെ ഇത് അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് മനസിലാവും കേട്ടോ, സിനിമയുടെ പ്രൊമോഷന്‍ ഇപ്പോഴേ തുടങ്ങി, അല്ലെങ്കിലും സമാജം സ്റ്റാറിന്റെ ചിത്രങള്‍ ടെലഗ്രാമില്‍ വന്നാല്‍ പോലും ഞാന്‍ കാണാറില്ല,പിന്നേയല്ലേ തിയേറ്ററില്‍,
ഉണ്ണിക്ക് സിനിമ മാര്‍ക്കറ്റിങ് നന്നായി അറിയാം. അടുത്ത സിനിമ ജയ് ശ്രീറാം എന്നാ പേരില്‍ തന്നെ നിര്‍മ്മിക്കണം കെട്ടോ എന്നിങ്ങനെയാണ് കമന്റുകള്‍. .

ഈ മതേതര കേരളത്തില്‍ പരസ്യമായി സംഘപരിവാര്‍ തീവ്രവാദ സഘടനയോടു ചേര്‍ന്ന് നിന്ന കലാകാരന്മാരെയൊക്കെ മലയാളികള്‍ അകറ്റി നിര്‍ത്തിയിട്ടുണ്ട്. താങ്കള്‍ എത്ര കരഞ്ഞു മെഴുകിയാലും സാധാര മനുഷ്യര് പോലും സംഘിയാണെന്ന് പരസ്യമായി പറയാന്‍ മടിക്കുന്ന ഈ കാലത്ത് പരസ്യമായി സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ച താങ്കളുടെ സിനിമ ഇനിയങ്ങോട്ട് ടെലഗ്രാമില്‍ ഫ്രീ ആയി കിട്ടിയാലും കാണില്ലെന്നും ചിലര്‍ പറയുന്നു.

Unni Mukundan

ഒന്നു പോടെയ്. നല്ല സിനിമയാണേല്‍ ആളുകള്‍ കാണും അല്ലേല്‍ ഒരാളും കാണില്ല നിന്റെ സംഘികള്‍ മാത്രം കണ്ടാല്‍ ഇവിടെ ഒരു സിനിമയും വിജയിക്കില്ല, പരോക്ഷമായി ഇയാള്‍ സംഘികളോടായി പറയുന്നത്, ഈ സിനിമയെ വിജയിപ്പിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ്. എന്ത് തരം ഇമോഷണല്‍ ബ്ലാക്ക്‌മെയ്‌ലിംഗ് ആണിത്! എന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം ഉണ്ണി മുകുന്ദനെ പിന്തുണച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

വഴിയില്‍ കിടന്നു ശബ്ദം വെയ്ക്കുന്നവരെ നമ്മള്‍ മൈന്‍ഡ് ചെയ്യാന്‍ നിന്നാല്‍ പിന്നെ അതിനെ നേരം കാണൂ, മലയാള മനോരമയുടെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്. അവരും കേസെടുക്കണം, സിനിമ നടന്‍മാര്‍ ഏത് രാഷ്ട്രീയത്തിലോ, മതത്തിലോ ആണന്നു നോക്കാതെ അവരുടെ പടം കാണാന്‍ ആണിഷ്ടം. അവരുടെ സിനിമയാണ് ഇഷ്ടം.. ഇദ്ദേഹം മലയാളം കണ്ട നല്ല നടമാരില്‍ ഒരാളകട്ടെ...വിമര്‍ശിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ ഈ സ്ഥാനം തന്നെ നേടിയെടുക്കാന്‍ കാണിച്ച ഹാര്‍ഡവര്‍ക്ക് ആരും കാണില്ല എന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X