ഇതൊക്കെ ഇങ്ങനെയാണ്, എല്ലാം ശരിയാകും; ധൈര്യം നല്‍കിയ മമ്മൂട്ടിയുടെ വാക്കുകളെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഉണ്ണി മുകുന്ദന്‍. താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ കടന്നു വന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് ഉണ്ണി മുകുന്ദന്‍. നായകനായി മാത്രമല്ല വില്ലനായും ഉണ്ണി മുകുന്ദന്‍ കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്നെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യവും തന്നോട് പറഞ്ഞ വാക്കുകളുമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരു അഭിമുഖത്തില്‍ അദ്ദേഹം എന്നെക്കുറിച്ച് സംസാരിച്ചിരുന്നു. ഞാന്‍ ലൊക്കേഷനില്‍ ഇരിക്കാറില്ല. മമ്മൂക്കയും തുടക്കകാലത്ത് അങ്ങനെയായിരുന്നു. ആകാംഷയോടെ എല്ലാം ചെയ്യാന്‍ ആഗ്രഹിച്ചു നടന്നിരുന്ന ഒരാള്‍. ഉണ്ണിയും അങ്ങനെയാണെന്ന് പറഞ്ഞിരുന്നു. വലിയ സമ്മര്‍ദ്ദങ്ങളൊക്കെയുണ്ടാകുമ്പോഴും നീയെന്ന വ്യക്തി മാറാതിരിക്കുക. നമ്മളൊന്നും ജന്മനാ നടന്മാരല്ല, പഠിച്ചെടുക്കുകയാണ്. പരിശീലിച്ച് പരിശീലിച്ച് നന്നാകും ബീ ദേര്‍ എന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.
ഒരു ദിവസം എന്തോ ആലോചിച്ച് തല ചൊറിഞ്ഞിരിക്കുകയായിരുന്നു. എന്ത് പറ്റിയെന്ന് മമ്മൂക്ക ചോദിച്ചു. എന്ത് ചെയ്താലും ഇതൊക്കെ തന്നെയാണെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ പറഞ്ഞു പോയതാണ്. അറിയാം അറിയാം, ഇതിങ്ങനെയാണ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്കയ്ക്ക് അങ്ങനെ പറയാം അദ്ദേഹത്തിനിപ്പോ എന്താ എന്നായിരുന്നു ഞാന്‍ അപ്പോള്‍ ചിന്തിച്ചത്.
പക്ഷെ പിന്നീട് എനിക്ക് ആ വാക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. കാരണം അദ്ദേഹം ഇതൊക്കെ കഴിഞ്ഞ് ഇവിടെ എത്തിയതാണ്. അദ്ദേഹത്തിന് സപ്പോര്‍ട്ട് കൊടുക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് വരികയും എല്ലാം കീഴടക്കുകയും ചെയ്തു. അദ്ദേഹം ഇതൊക്കെ ഇങ്ങനെയാണെന്നും എല്ലാം ശരിയാകുമെന്നും പറയുമ്പോള്‍ എല്ലാം ശരിയാകുമായിരിക്കുമെന്ന് തോന്നി. അഞ്ചാറ് വര്‍ഷം മുമ്പത്തെ കാര്യമാണ്.
ഞാന്‍ ദുല്‍ഖറിനെക്കാള്‍ കൂടുതല്‍ കണക്ട് ചെയ്യുന്നത് മമ്മൂക്കയോടാണ്. ഇതിങ്ങനെയാണ് ശരിയായിക്കോളും എന്ന് പറയുമ്പോള്‍ ആത്മവിശ്വാസം ലഭിച്ചു. വലിയ സപ്പോര്‍ട്ടായിരുന്നു. ഇവരൊന്നും എന്നെ ഉപദ്രവിച്ചിട്ടില്ലെന്നതാണ് വലിയ പിന്തുണ. ആ പടം ചെയ്യ് എന്നൊന്നും പറയുകയോ എന്റെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഉണ്ണി ചെയ്താല്‍ നന്നാകും അവന്‍ കമ്മിറ്റഡ് ആണെന്ന് പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്.
എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. അതാണ് കയറി വരുന്നൊരാള്‍ക്ക് വേണ്ടത്. അവനെ ഒഴിവാക്ക് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ കഴിഞ്ഞു. ടാലന്റും കമ്മിറ്റ്‌മെന്റുമുണ്ടെങ്കില്‍ മെറിറ്റില്‍ കയറി പോകുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മോഹന്‍ലാലിനെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നുണ്ട്. താനൊരു വലിയ താരമാണെന്നില്ലാതെ മൂത്ത ചേട്ടനെ പോലെയാണ് അദ്ദേഹം പെരുമാറുകയെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നു. അതേസമയം തന്നെ കണ്ണുകളിലെ ഭാവം കൊണ്ട് ഞെട്ടിക്കുന്ന മോഹന്‍ലാലിനേയും കണ്ടിട്ടുണ്ടെന്നും ഉണ്ണി പറയുന്നു.


Click it and Unblock the Notifications











