'ബാല മകളെ കാണണമെന്ന് പറഞ്ഞു'; ഐസിയുവിലെത്തി ബാലയെ കണ്ട് ഉണ്ണി മുകുന്ദന്‍

ആശുപത്രിയിലുള്ള ബാലയെ കാണാനായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. നടന്‍ ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍, ഹൃദയ സംബന്ധമായ അസുഖത്തിനാണ് താരത്തെ ചികിത്സിക്കുന്നത്. താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം ആശുപത്രിയിലുള്ള ബാലയെ കാണാനായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ഐസിയുവില്‍ കയറി ബാലയോട് ഉണ്ണി മുകുന്ദന്‍ സംസാരിച്ചതായും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഉണ്ണി മുകുന്ദന്‍ ഡോക്ടറെ കണ്ട് ബാലയുടെ വിവരങ്ങള്‍ തിരക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Bala

നിര്‍മാതാവ് എന്‍.എം. ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നാണ് ബാദുഷ അറിയിച്ചിരിക്കുന്നത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു ബാദുഷയുടെ പ്രതികരണം.

''കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ ഞാനും ഉണ്ണി മുകുന്ദനും മറ്റു സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി. അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 2448 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്'' എന്നാണ് ബാദുഷ പറയുന്നത്.

അതേസമയം, അദ്ദേഹം അബോധാവസ്ഥയില്‍ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് ശരിയല്ലെന്നും ബാദുഷ അറിയിച്ചു. ഞങ്ങള്‍ ബാലയെ കയറി കണ്ടു സംസാരിച്ചുവെന്നും അദ്ദേഹം അബോധാവസ്ഥയില്‍ അല്ലെന്നും ബാദുഷ പറയുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ബാദുഷ അറിയിച്ചു.

അതേസമയം, ബാലയ്ക്ക് മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചുിട്ടുണ്ടെന്നാണ് ബാദുഷ പറയുന്നത്. മകളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ബാലയുടെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ബാല തിരികെ വന്നിരുന്നു.

Bala

ഈയ്യടുത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ്് ബാലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. താരം ആശുപത്രിയിലായതോടെ ബാലയുടെ ആരോഗ്യത്തെക്കുറിച്ച് നേരത്തെ ഉയര്‍ന്ന സംശങ്ങളും ചോദ്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുകയാണ്. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ആദ്യത്തെ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.

Read more about: bala unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X