ധനുഷും മക്കള്‍സെല്‍വനുമെല്ലാം ക്രിസ്മസിനെത്തും! തമിഴില്‍ റിലീസിനെത്തുന്ന ചിത്രങ്ങള്‍ ഇവയാണ്

By Prashant V R

ക്രിസ്മസ് ആഘോഷസമയം നിരവധി സിനിമകള്‍ എല്ലാ കൊല്ലവും പുറത്തിറങ്ങാറുണ്ട്. മലയാളത്തിലും തമിഴിലും ബോളിവുഡിലുമടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ക്രിസ്മസിന് പുറത്തിറങ്ങിയിരുന്നു. ഈയൊരു സീസണില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചാണ് സിനിമകള്‍ റിലീസ് ചെയ്യാറുളളത്.

യുവാക്കള്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും ധാരാളമായി ക്രിസ്മസ് സീസണില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ചിത്രങ്ങള്‍ ഇറക്കാറുളളത്. മലയാളത്തില്‍ ഇത്തവണ അഞ്ച് സിനിമകളാണ് ക്രിസ്മസിനോടനുബന്ധിച്ച് എത്തുന്നത്. ഒടിയന്‍,ഞാന്‍ പ്രകാശന്‍,പ്രേതം 2, തട്ടുംപുറത്ത് അച്യുതന്‍,എന്റെ ഉമ്മാന്റെ പേര് തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍. മലയാളത്തിനു പുറമെ തമിഴില്‍ നിന്നും നിരവധി ചിത്രങ്ങള്‍ ക്രിസ്മസിനെത്തുന്നുണ്ട്. കോളിവുഡില്‍ നിന്നും ക്രിസ്മസ് റിലീസായി എത്തുന്ന സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ.

മാരി 2

മാരി 2

ധനുഷിന്റെ മാരി 2 ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തറലോക്കല്‍ ഡോണ്‍ മാരിയായി ധനുഷ് തിരിച്ചെത്തുന്നു. നടന്‍ ടൊവിനോ തോമസാണ് മാരി 2വില്‍ ധനുഷിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. സായി പല്ലവി നായികയാവുന്ന ചിത്രത്തില്‍ റോബോ ശങ്കര്‍,വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒരു കോടിയലധികം പേരായിരുന്നു ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്.

സീതാകത്തി

സീതാകത്തി

96നു ശേഷമുളള വിജയ് സേതുപതിയുടെ സീതാകത്തിയും ക്രിസ്മസിനോടനുബന്ധിച്ചാണ് തിയ്യേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 20ന് സേതുപതി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ്‌
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അയ്യ,വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ സേതുപതി എത്തുന്നത്. എഴുപതിലധികം പ്രായമുളള നായകനായാണ് സീതാകത്തിയില്‍ താരം എത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുമെല്ലാം തരംഗം സൃഷ്ടിച്ചിരുന്നു. നടി അര്‍ച്ചനയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികാവേഷത്തില്‍ എത്തുന്നത്.

അഡങ്കമാറ്

അഡങ്കമാറ്

ജയം രവി നായക വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് അഡങ്കമാറ്. കാര്‍ത്തിക്ക് തങ്കവേല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍21നാണ് എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ റാഷി ഖന്ന ജയംരവിയുടെ നായികയായി എത്തുന്നു. സുരേഷ് ചന്ദ്ര മേനോന്‍.പൊന്‍വര്‍ണ്ണന്‍.സമ്പത്ത് രാജ്, അഴകം പെരുമാള്‍,പൂര്‍ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹോം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുജാത വിജയകുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

കനാ

കനാ

ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് കനാ. അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്ത സിനിമ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണ്. ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. സത്യരാജ്,ഇളവരസു,രാമദാസ്,തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സിലുക്കുവാരുപട്ടി സിങ്കം

സിലുക്കുവാരുപട്ടി സിങ്കം

രാക്ഷസനു ശേഷം വിഷ്ണു വിശാല്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് സില്‍ക്കുവാരുപട്ടി സിങ്കം. ഇത്തവണയും പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ രജീന കസന്ത്ര,ഓവിയ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. വിഷ്ണു വിശാല്‍ ചിത്രവും ക്രിസ്മസിനോടനുബന്ധിച്ചാണ് റിലീസിനെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X