ജനിച്ചപ്പോഴേ എന്റെ മകളെ സിനിമാ നടിയാക്കുമെന്ന് പറഞ്ഞു, അച്ഛനറിയാതെ ഡാൻസ് പഠിപ്പിച്ചു; അമ്മയെ കുറിച്ച് നിഷ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. വർഷങ്ങളായി മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് നിഷ. എന്നാൽ ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയ്ക്ക് ശേഷമാണ് നിഷ താരമാകുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലു അമ്മ ആയിട്ടാണ് നിഷയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. വലിയ ജനപ്രീതിയാണ് നിഷയുടെ ആ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഉപ്പും മുളകും ഹിറ്റായതോടെയാണ് സിനിമകളിൽ നിന്നും മികച്ച വേഷങ്ങൾ നിഷയെ തേടിയെത്തി തുടങ്ങുന്നത്. ഇന്ന് കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം. തൊണ്ണൂറുകളുടെ അവസാനമാണ് നിഷ കരിയർ ആരംഭിക്കുന്നത്. ടെലിഫിലിമുകളിലൂടെയും സീരിയലുകളിലൂടെയുമൊക്കെ ആയിരുന്നു തുടക്കം. അതിനൊപ്പം തന്നെ സിനിമയിലും സാന്നിധ്യമറിയിക്കാനായി. പിന്നീടങ്ങോട്ട് സിനിമയിലെയും സീരിയലിലെയും സജീവ സാന്നിധ്യമായി മാറുകയായിരുന്നു നിഷ സാരംഗ്.

Nisha Sarang,

ഇപ്പോഴിതാ തന്റെ ഈ കരിയറിലെയും ജീവിതത്തിലെയുമെല്ലാം നേട്ടങ്ങൾക്ക് കാരണം അമ്മയാണെന്ന് പറയുകയാണ് നിഷ. അമ്മയുടെ ആഗ്രഹമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും നിഷ പറയുന്നു. പുതിയ ചിത്രമായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഷ.

'ഞാൻ ഇപ്പോൾ ഇവിടെ ഇരിക്കുന്നത് പോലും എന്റെ അമ്മയുടെ പ്രാർത്ഥനയാണ്. എന്റെ അമ്മ എനിക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് ആ പ്രാർത്ഥനയാണ് എന്റെ ജീവിതം മുഴുവൻ. എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും ഞാൻ ഒരു കലാകാരിയായി മാറാനുള്ള കാരണവും എന്റെ അമ്മ തന്നെയാണ്. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു അത്. അമ്മ സിനിമ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. ഒരു സിനിമ ഇറങ്ങിയ അന്ന് തന്നെ പോയി കാണുന്ന ഒരാൾ,'

'അമ്മയുടെ ആദ്യത്തെ കുഞ്ഞാണ് ഞാൻ. ഞാൻ ജനിച്ച ഉടനെ അമ്മ ആദ്യം പറഞ്ഞത് എന്റെ മകളെ ഞാൻ സിനിമാ നടിയാക്കും എന്നാണ്. ഒരു സിനിമാ പ്രേമി എന്നതിനപ്പുറം അമ്മയ്ക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ല. ഒരു സാധാരണ സ്ത്രീയാണ്. ആ അമ്മയുടെ ആഗ്രഹമാണ് എന്നെ സിനിമയിലെത്തിച്ചത്. അതല്ലാതെ അമ്മ ആരെയെങ്കിലും കാണുകയോ എനിക്ക് വേണ്ടി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചെറുപ്പത്തിൽ എന്നെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്,'

Nisha Sarang,

'അച്ഛന് ഇഷ്ടമല്ലായിരുന്നു, അച്ഛൻ കാണാതെ ഒളിച്ചാണ് എന്നെ കൊണ്ടുപോയി പഠിപ്പിച്ചത്. അരങ്ങേറ്റത്തിന്റെ അന്ന് അച്ഛൻ വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. അമ്മയുടെ ആഗ്രഹമായിരുന്നു അത്. അതിൽ നിന്ന് അമ്മ എന്നെയൊരു കലാകാരിയാക്കി. ആ ആഗ്രഹം കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. അതല്ലാതെ അഭിനയിക്കണമെന്നോ, ഒരു നടിയാകണമെന്നോ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല. അമ്മയുടെ ആഗ്രഹത്തിലേക്ക് എത്താൻ പറ്റി എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അമ്മയാണ് എന്റെ ജീവിതത്തിലെ എല്ലാം,' നിഷ സാരംഗ് വികാരാധീനയായി.

അതേ സമയം റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് ചിത്രമാണ് മഹാറാണി. ഇഷ്ക്, അടി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവിയാണ് തിരക്കഥ. റോഷൻ,ഷൈൻ, നിഷ സാരംഗ് എന്നിവരെ കൂടാതെ ബാലു വര്‍ഗീസ്‌, ഹരിശ്രീ, അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Read more about: nisha sarang
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X