നിങ്ങളെന്നും ഞങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം; കല്‍പ്പനയെക്കുറിച്ച് കുഞ്ഞാറ്റ പറഞ്ഞത്
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. മലയാള സിനിമയിലെ ഐക്കോണിക് നായികയാണ് ഉര്‍വ്വശി. ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ഉര്‍വ്വശി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിറഞ്ഞു നില്‍ക്കുകയാണ്. മനോജ് കെ ജയനും നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയ താരമാണ്. ഓര്‍ത്തിരിക്കുന്ന നിരവധി പ്രകടനങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയും സിനിമയിലേക്ക് കടന്നു വരികയാണ്. കുഞ്ഞാറ്റ എന്ന് മലയാളികളടക്കം വിളിക്കുന്ന തേജാലക്ഷ്മി തന്റെ അരങ്ങേറ്റത്തിനായുള്ള തിരിച്ചുവരവിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. നേരത്തെ കുഞ്ഞാറ്റയും കല്‍പ്പനയുടെ മകള്‍ ശ്രീമയിയും ചേര്‍ന്ന് ചെയ്ത വീഡിയോകളൊക്കെ വൈറലായിരുന്നു.

ഇപ്പോഴിതാ കല്‍പ്പനയെക്കുറിച്ച് കുഞ്ഞാറ്റ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. 'ഓരോ ദിവസവും ഞാന്‍ മിസ് ചെയ്യുന്നു. ഞങ്ങള്‍ക്ക് ചുറ്റും നിന്ന്, ഞങ്ങളെ എന്നും സംരക്ഷിക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്റെ ഇരട്ടപിറവിക്ക്, ആകാശത്തെ ഏറ്റവും വലിയ നക്ഷത്രത്തിന്, താങ്ക് യു, ഐ ലവ് യു' എന്നാണ് കല്പനയ്ക്കൊപ്പമുള്ള പഴയ ചിത്രത്തോടൊപ്പം കുഞ്ഞാറ്റ കുറിച്ചത്.
കല്‍പ്പനയുമായി വളരെ അടുത്ത ബന്ധമായിരുന്നു കുഞ്ഞാറ്റയ്ക്കുണ്ടായിരുന്നത്. നേരത്തെ കുഞ്ഞാറ്റയും കല്‍പ്പനയുടെ മകള്‍ ശ്രീമയിയും ചേര്‍ന്ന് ചെയ്ത വീഡിയോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, കല്‍പ്പനയുടെ പാത പിന്തുടര്‍ന്ന് മകള്‍ ശ്രീമയി എന്ന ശ്രീസംഖ്യയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ഞാറ്റയും സിനിമയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. അച്ഛനും അമ്മയും അഭിനേതാക്കള്‍ ആയതുകൊണ്ട് തന്നെ മകളുടെ ആ വരവിനായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍.
നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് കുഞ്ഞാറ്റ സംസാരിച്ചിരുന്നു. ''പഠിക്കാന്‍ ചേര്‍ന്ന സമയത്ത് തന്നെ പ്രിന്‍സിപ്പല്‍ ഫാദര്‍ പറഞ്ഞിരുന്നു ഇടയ്ക്ക് വച്ച് നിര്‍ത്തി പോകാനാണ് ഉദ്ദേശമെങ്കില്‍ കോഴ്സിന് ചേരാതിരിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് ഓവര്‍ വന്നതൊക്കെ ആ പേരിലാണ് വിട്ടു കളഞ്ഞത്. പിന്നീട് സീരിയസായി സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴും ചെറിയ പേടി ബാക്കി നിന്നു. അച്ഛനും അമ്മയും അതിഗംഭീര ആക്ടേഴ്സാണ്. അവരുടെ പേര് ഞാന്‍ ചീത്തയാക്കുമോ? എന്നായിരുന്നു ചിന്ത'' എന്നാണ് കുഞ്ഞാറ്റ പറഞ്ഞത്.

പക്വതക്കുറവു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിച്ചതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. മികച്ച പ്രൊജക്ട് വരുകയാണെങ്കില്‍ ഉറപ്പായും ഇനി യെസ് പറയും എന്നും കുഞ്ഞാറ്റ വ്യക്തമാക്കിയിരുന്നു. മോഡലിംഗും ഇഷ്ടമാണ്. അതിനായി സ്വയം ഗ്രൂം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും താരപുത്രി പറഞ്ഞിരുന്നു. ജിമ്മില്‍ ചേര്‍ന്നു. ശരീരവും ആരോഗ്യവും ഇപ്പോള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നും താരം പറയുന്നു. ഈയ്യടുത്ത് അമ്മ ഉര്‍വ്വശിയ്ക്കൊപ്പമുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
അതേസമയം, മണിയന്‍പിള്ള രാജുവും ആന്റോ ജോസഫും അവര്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ നായികയാകാന്‍ വിളിച്ചിരുന്നു. അപ്പോഴൊക്കെ അത്ര ധൈര്യം വന്നിട്ടില്ല എന്ന് പറഞ്ഞാണു മോള്‍ ഒഴിഞ്ഞുമാറിയത് എന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. അവളുടെ അമ്മ തമിഴിലെ ഒരു ഓഫറിനെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടിയ്ക്ക് മാറ്റമുണ്ടായില്ല. ഈയ്യിടെ ഒരു ദിവസം വന്ന് അച്ഛാ ഇനി സിനിമ നോക്കാമെന്ന് തോന്നുന്നു എന്ന് പറഞ്ഞുവെന്നും മനോജ് കെ ജയന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications