കാസറ്റ് റെക്കോര്‍ഡ് ചെയ്ത് കൈമാറിയിരുന്ന ജയറാമും പാര്‍വ്വതിയും; രഹസ്യ പ്രണയത്തെപ്പറ്റി ഉര്‍വ്വശി

മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഐേേക്കാണിക് നായികയാണ് ഉര്‍വ്വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറയും മുമ്പ് തന്നെ അത്തരത്തില്‍ താരപരിവേഷം നേടിയ താരം. ഉര്‍വ്വശിയെ പോലെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മറ്റൊരു നായികയുണ്ടാകില്ല. തന്റെ പ്രതിഭ കൊണ്ട് ഇന്നും ഉര്‍വ്വശി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ മാളൂട്ടിയുടെ ലൊക്കേഷനിലെ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഉര്‍വ്വശി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഉര്‍വ്വശി മനസ് തുറന്നത്. സര്‍വൈവര്‍ ത്രില്ലറായിരുന്ന മാളൂട്ടിയില്‍ ഉര്‍വ്വശിയും ജയറാമുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. രസകരമായ ചില അനുഭവങ്ങളാണ് ഉര്‍വ്വശി പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Urvashi

മാളൂട്ടിയില്‍ അഭിനയിക്കുന്ന സമയം. ഇടയ്ക്ക് ബ്രേക്ക് വന്നപ്പോള്‍ എല്ലാവരും ഇരുന്ന് ടിവി കാണുകയാണ്. ഞാനും ജയറാമുമുള്‍പ്പടെ എല്ലാവരുമുണ്ട്. ഈ സമയത്ത് ടിവിയില്‍ ഒരു സീരിയല്‍ വന്നു. അതിന്റെ ടൈറ്റില്‍ കാര്‍ഡ് കണ്ടപ്പോള്‍ ഞാന്‍ അയ്യേ ഇതെന്താ, ഇതിലും ക്വാളിറ്റി പഴയ നാടകങ്ങള്‍ക്ക് ഉണ്ടല്ലോ, ഇങ്ങനാണോ എടുക്കുന്നത് എന്ന് പറഞ്ഞു. ജയറാം എന്നെ നോക്കി കണ്ണു കാണിക്കുന്നുണ്ട്. എനിക്ക് മനസിലായില്ല.

എന്താ ജയറാം എന്ന് ചോദിച്ചു. മിണ്ടാതിരിക്കൂ, കുറേ നേരമായില്ലേ കാണട്ടെ എന്ന് ജയറാം. ഞാന്‍ പറയുന്നതിന് നിങ്ങള്‍ക്കെന്താണ്, എനിക്ക് തോന്നിയത് ഞാന്‍ പറയുമെന്ന് ഞാനും. ഒത്തിരി കഴിഞ്ഞപ്പോള്‍ ജയറാം എഴുന്നേറ്റ് പോയി. എന്നിട്ട് ഷോട്ട് റെഡിയായെന്നും പറഞ്ഞ് എന്നെ വിളിപ്പിച്ചു. ഞാന്‍ ചെന്നതും തലയ്ക്കകത്ത് വല്ല വിവരവുമുണ്ടോ, തൊട്ടടുത്ത് ഇരുന്ന മനുഷ്യനാണ് അതിന്റെ സംവിധായകന്‍ എന്ന് പറഞ്ഞു. എത്ര നേരമായി ഓരോന്ന് പറയുന്നു. അത്തരം അബദ്ധങ്ങളൊക്കെ ആ പ്രായത്തില്‍ പറ്റിയിട്ടുണ്ട്.

ആ ഷൂട്ടിംഗിന്റെ സമയത്തൊക്കെ ജയറാമും പാര്‍വ്വതിയും ഭയങ്കര പ്രണയമായിരുന്നു. പാര്‍വ്വതി റേപ്പ് റെക്കോര്‍ഡറില്‍ കാസ്റ്റില്‍ റെക്കോര്‍ഡ് ചെയ്തു കൊടുത്തു വിടും. ജയറാം അത് ഇവിടെയിരുന്ന് കേള്‍ക്കും. അന്ന് വേറെ സൗകര്യങ്ങളൊന്നുമില്ലല്ലോ. ഒരുപാട് അനുഭവങ്ങളൊക്കെയുള്ള സിനിമയായിരുന്നു മാളൂട്ടിയെന്നും ഉര്‍വ്വശി പറയുന്നു. വളരെ കുറച്ച് രംഗങ്ങളില്‍ മാത്രം അഭിനയിച്ച് കയ്യടി നേടിയ യോദ്ധയെക്കുറിച്ചുള്ള ഓര്‍മ്മകളും ഉര്‍വ്വശി പങ്കുവെക്കുന്നുണ്ട്.

Urvashi

ആ ടീമിന്റെ ആദ്യ സിനിമയായിരുന്ന വ്യൂഹത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. രഘുവരന്‍ ആയിരുന്നു നായകന്‍. നേപ്പാളില്‍ ഷൂട്ടിംഗ് വന്നതില്‍ അത്ര ദുരം അയക്കാന്‍ അമ്മയ്ക്ക് ബുദ്ധിമുട്ട് തോന്നി. പിന്നെ ഇവിടേയും ഒരുപാട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഡേറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതാണ്. ലൊക്കേഷന്റെ അടുത്തൂടെ പോകുമ്പോള്‍ കയറി സംസാരിച്ചിട്ട് പോകാമെന്ന് പറഞ്ഞ് കയറിയതാണെന്നാണ് ഉര്‍വ്വശി പറയുന്നത്.

ഒരു ചെറിയ ക്യാരക്ടറുണ്ട് അത് ചെയ്തിട്ട് പോകണമെന്ന് പറഞ്ഞു. അന്ന് രാത്രിയായിരുന്നു പടകാളി പാട്ട് ചിത്രീകരിച്ചത്. ആ പാട്ടില്‍ കുറേ ഷോട്ടുകളെടുത്തു. പിറ്റേന്ന് രാവിലെ അമ്പിളിയങ്കിളുമായൊരു സീനും എടുത്ത് ഞാന്‍ പോയി. പക്ഷെ ആ സീന്‍ അത്രയും ചര്‍ച്ചയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ലെന്നും താരം പറയുന്നുണ്ട്.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X