'വെടിയുണ്ടയും 'മയക്കുമരുന്നും' കടത്തിയതിന് പിടിലായ ഉര്‍വ്വശിയും കല്‍പ്പനയും; അമേരിക്കന്‍ യാത്രയില്‍ സംഭവിച്ചത്

മലയാളി സിനിമയിലെ ദ ഗോട്ട് എന്ന് വിളിക്കാന്‍ സാധിക്കുന്ന നടിയാണ് ഉര്‍വ്വശി. ഒരേസമയം തന്നെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഓടി നടന്ന് അഭിനയിച്ചിരുന്ന താരമാണ് ഉര്‍വ്വശി. തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കുക മാത്രമല്ല, സ്വന്തം പ്രതിഭയും താരമൂല്യവും കൊണ്ട് സൂപ്പര്‍ നായികയായി മാറുകയും ചെയ്ത നടി. ഇന്നും തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് തുടരുകയാണ് ഉര്‍വ്വശി.

ഇപ്പോഴിതാ ഒരിക്കല്‍ അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ വച്ച് വെടിയുണ്ടയും മയക്കുമരുന്നും കടത്തിയതിന് പിടിക്കപ്പെട്ട രസകരമായൊരു കഥ പങ്കുവെക്കുകയാണ് ഉര്‍വ്വശി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉര്‍വ്വശി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Urvashi

''അതൊരു അബദ്ധം പറ്റിയതാണ്. ഞാനൊരു ശിവഭക്തയാണ്. ഞങ്ങള്‍ ഒരു വിദേശ യാത്ര പോയിരുന്നു. അധികം യാത്രകളൊന്നും നടത്തി ശീലമില്ല. രണ്ടാമത്തെ തവണയാണ് അമേരിക്കയില്‍ പോകുന്നത്. ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിംഗിലൂടെ കടന്നു പോവുകയാണ്. ലഗേജ് എടുക്കാന്‍ നേരം അലാം അടിച്ചു. അതോടെ ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തി. ഇതെന്താണ് സാധനം എന്ന് ചോദിച്ചു'' ഉര്‍വ്വശി പറയുന്നു.

മേക്കപ്പ് സാധനങ്ങളാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ കാണിച്ചു തന്നു, വെടിയുണ്ട പോലൊരു സാധനം.ആദ്യം എനിക്ക് അതെന്താണെന്ന് മനസിലായില്ല. പിന്നെയാണ് മനസിലാകുന്നത്. അതൊരു ശിവലിംഗമായിരുന്നു. അതാണ് അവര്‍ വെടിയുണ്ടയാണെന്ന് കരുതിയത്. ഇതെങ്ങനെ അവരെ പറഞ്ഞ് മനസിലാക്കും? അവരുടെ ഉച്ചാരണവും മനസിലാകുന്നില്ല. ഗോഡ് ശിവ എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. അവര്‍ക്കും മനസിലായില്ലെന്നാണ് താരം പറയുന്നത്.

മിനി ചേച്ചി ആപത്ബാന്ധവയായി കടന്നു വന്നു. ഒന്നു കൂടി വിപൂലീകരിച്ചു കൊണ്ട് അതിലുണ്ടായിരുന്ന ഭസ്‌മെടുത്ത് നെറ്റിയിലൊക്കെ തേച്ചു. അവര്‍ക്ക് മനസിലായില്ല. ഉടനെ ഞാന്‍ ഒന്നൂടൊന്ന് കേറ്റി, ആഷ്, ചാരം എന്നൊക്കെ പറയാന്‍ തുടങ്ങി. അവര്‍ക്ക് മനസിലായത് മയക്കുമരുന്നായ ഹാഷിഷ് ആണെന്നായിരുന്നു. മിനി ചേച്ചി കുറച്ച് വായിലും ഇട്ട് കാണിച്ചിരുന്നു. ക്ലീന്‍! ദൈവാതീനത്തിന് ഇന്ത്യന്‍ വംശജയനായൊരു ഓഫീസറെ വിളിച്ചു കൊണ്ടു വന്നു. അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നാണ് താരം പറയുന്നത്.

Urvashi

അങ്ങനെയുള്ള ചെറിയ ചെറിയ അബദ്ധങ്ങള്‍ അത്തരം യാത്രകളില്‍ സ്ഥിരമായി സംഭവിച്ചിട്ടുണ്ട്. കല ചേച്ചിയും ഞാനും പോയപ്പോഴും ഇതുപോലെ സംഭവിച്ചിരുന്നു. അവിടെ ചെന്നിറങ്ങി ഹോട്ടലിലെത്തി. കുളിച്ചൊരുങ്ങിയ ശേഷം സാമ്രാണിത്തിരിയും മറ്റും മേശപ്പുറത്ത് വച്ചു. ഒരു വിളക്ക് കത്തിച്ചു. സാമ്രാണി തിരിയെടുത്തു കത്തിച്ചു. പൂജ തുടങ്ങി, ഞാനും കല ചേച്ചിയും. ആ പുക കാരണം അലാം അടിച്ചു. എല്ലാവരും കൂടെ ഓടി ഞങ്ങളുടെ മുറിയിലേക്ക് വന്നു.ഞങ്ങളുടെ സ്‌പോണ്‍സേഴ്‌സ് ഓടി വന്നു. ഇനി മനസില്‍ വച്ച് പൂജിക്കണേ ഇങ്ങനൊന്നും ചെയ്യല്ലേ എന്നാണ് പറഞ്ഞതെന്നും ഉര്‍വ്വശി ഓര്‍ക്കുന്നു.

അതേസമയം ഉള്ളൊഴുക്കാണ് ഉര്‍വ്വശിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പാര്‍വ്വതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഉര്‍വ്വശിയുടേയും പാര്‍വ്വതിയുടേയും പ്രകടനം വലിയ കയ്യടികളാണ് നേടിയത്.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X