കട്ടിലിന് അടിയില്‍ കിടന്ന് ജയറാമിനെ പരിചയപ്പെട്ട ഉര്‍വ്വശി; ജയറാമിനോട് 'ജാഡ' കാണിച്ചതിന് വഴക്ക് കേട്ടു!

മലയാളത്തിലെ ഐക്കോണിക് ജോഡികളിലൊന്നാണ് ജയറാമും ഉര്‍വ്വശിയും. ഇരുവരും ഒരുമിച്ച് നിറഞ്ഞാടിയ നിരവധി സിനിമകളുണ്ട്. രണ്ടു പേരും കോമഡി ചെയ്യുന്നതിലും വൈകാരിക രംഗങ്ങള്‍ അവതരിപ്പിക്കുന്നതിലും ഒരുപോലെ മികച്ചു നില്‍ക്കുന്നവരാണ്. ഇപ്പോഴിതാ തന്റേയും ജയറാമിന്റേയും ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വ്വശി.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഉര്‍വ്വശി ആ കഥ പങ്കുവച്ചത്. പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ജയറാമിനെ താന്‍ കട്ടിലിന്റെ അടിയില്‍ കിടന്നു കൊണ്ടാണ് പരിചയപ്പെട്ടതെന്നാണ് ഉര്‍വ്വശി പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Urvashi

''ഞാനും കെപിഎസി ലളിത ചേച്ചിയും എവിടെ ഉണ്ടെങ്കിലും ഉച്ചയ്ക്ക് ചോറുണ്ട ശേഷം ഉറങ്ങാന്‍ ഒരിടം കണ്ടെത്താന്‍ ചേച്ചി എന്നെ ഏര്‍പ്പാടാക്കും. എനിക്ക് ഉറക്കം വന്നില്ലെങ്കിലും എന്നെ കൂടെ പിടിച്ചു കിടത്തും. അങ്ങനെ നോക്കുമ്പോള്‍ ഒരു മുറി കണ്ടു. അതിനുള്ളിലെ കട്ടിലിന്റെ മുകളിലൊക്കെ സാധനങ്ങളാണ്. നിലത്ത് കുറച്ച് സ്ഥലമുള്ളിടത്ത് ലളിതചേച്ചി പായയിട്ടു കിടന്നു. അതിന്റെ അപ്പുറത്ത് ഉള്ളിലേക്ക് കയറി ഞാനും കിടന്നു'' ഉർവ്വശി പറയുന്നു.

രണ്ട് മൂന്ന് ദിവസമായി തന്നെ ജയറാം എന്നൊരു പുതിയ നായകന്‍ വരുന്നുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. ജയറാം വന്നിട്ടേ എനിക്ക് സീനുള്ളൂ. അതിനാല്‍ നന്നായി ഉറങ്ങാമെന്ന് കരുതി. ഉറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് ലളിത ചേച്ചി വിളിച്ചു. ഞാന്‍ നോക്കിയപ്പോള്‍ ജയറാം മുന്നില്‍ നില്‍ക്കുന്നു. പരിചയപ്പെടാന്‍ വന്നതാണ്. ഞാന്‍ നോക്കിയപ്പോള്‍ ഒരുപാട് പൊക്കമുണ്ട്. അന്ന് കുറേക്കൂടെ മെലിഞ്ഞതാണ്. ഞാന്‍ താഴെ കിടന്നാണ് നോക്കുന്നതെന്നും ഉർവ്വശി പറയുന്നു.

''നമസ്‌കാരം, എന്റെ പേര് ജയറാം എന്ന് പറഞ്ഞു. ആ പറഞ്ഞിരുന്നു വരുമെന്ന് എന്ന് ഞാനും പറഞ്ഞു.ഷൂട്ടിംഗ് ആയിരുന്നതിനാല്‍ വരാന്‍ വൈകിയതാണെന്ന് ജയറാം പറഞ്ഞു. ആ ശെരി, എന്നാല്‍ ഇത്തിരി നേരം കിടന്നുറങ്ങിക്കോട്ടെ എന്ന് ഞാന്‍. ആ ഉറങ്ങിക്കോളൂ, ജസ്റ്റ് ഒന്ന് പരിചയപ്പെടാന്‍ വന്നതാണെന്നും പറഞ്ഞു പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ലളിത ചേച്ചി ദേഷ്യപ്പെട്ടു. ഒരു മനുഷ്യന്‍ പരിചയപ്പെടാന്‍ വരുമ്പോള്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. ഉറക്കപ്പിച്ചില്‍ ഒരു കണ്ണ് മാത്രമാണ് തുറന്നിരുന്നത്. രണ്ടു കണ്ണും തുറന്നാല്‍ ഉറക്കം പോകുമല്ലോ'' താരം പറയുന്നു.

Urvashi

ഒന്ന് എഴുന്നേറ്റിരുന്ന് നമസ്‌കാരം പറഞ്ഞിരുന്നുവെങ്കില്‍ എന്താ, കൂടെ അഭിനയിക്കുന്ന ആളല്ലേ എന്ന് ലളിതചേച്ചി ചോദിച്ചു. എന്നെ ഒരുപാട് ചീത്ത പറഞ്ഞു. അതിന്റെ വൈക്ലബ്യം മാറാന്‍ ജയറാമിനോട് ഓരോന്ന് പറഞ്ഞു. രാവിലെ വരെ ഷൂട്ടുണ്ടായിരുന്നു, അതിനാല്‍ ഉറങ്ങാന്‍ പറ്റിയിരുന്നില്ല അങ്ങനെ ഉറക്കം വന്നപ്പോള്‍ കിടന്നതാണെന്നൊക്കെ പറഞ്ഞു. സാരമില്ലെന്ന് ജയറാം പറഞ്ഞു. പറഞ്ഞ് പറഞ്ഞ് ഞാന്‍ കുളമാക്കിയപ്പോള്‍ ആ മതി മതി എന്ന് ലളിതചേച്ചി പറഞ്ഞുവെന്നും ഉർവ്വശി പറയുന്നു.

ശ്രീനിവാസന്‍, ജയറാം, ഉർവ്വശി, ഇന്നസെന്റ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു പൊന്‍മുട്ടയിടുന്ന താറാവ്. ഈ സിനിമയുടെ വിജയത്തിന് ശേഷം പിന്നീട് നിരവധി സിനിമകളില്‍ ഉർവ്വശിയും ജയറാമും ഒരുമിച്ച് അഭിനയിച്ചു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X