സഹോദരന്‍ കോമയില്‍ കിടക്കുമ്പോള്‍ എന്റെ അമ്മയ്ക്ക് കൂട്ടിരുന്ന പൊന്നുവാന്റി; തൊണ്ടയിടറി ഉര്‍വ്വശി

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ ഓര്‍ത്ത് വികാരഭരിതയായി നടി ഉര്‍വ്വശി. തന്റെ അമ്മയുടെ സ്ഥാനമായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക് എന്നാണ് ഉര്‍വ്വശി പറയുന്നത്. മലയാള സിനിമയിലെ അമ്മ നടിമാരുടെ കാലഘട്ടം തന്നെയാണ് കവിയൂര്‍ പൊന്നമ്മയുടെ മരണത്തോടെ അവസാനിക്കുന്നതെന്നും ഉര്‍വ്വശി പറയുന്നുണ്ട്. മാതൃഭൂമിയോടായിരുന്നു ഉര്‍വ്വശിയുടെ പ്രതികരണം.

''എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ അമ്മ നടിമാരായിരുന്നു എന്റെ ശക്തിയും ബലവുമെന്ന് വലിയ സങ്കടത്തോടെ ഓര്‍ക്കുകയാണ് ഞാനിപ്പോള്‍. എന്റെ അമ്മയുമായും അച്ഛനുമായും കുടുംബവുമായി വളരെ അടുപ്പമുള്ളവരായിരുന്നു. മിക്കവാറും വീട്ടില്‍ വരും. അടുക്കളയില്‍ കയറി കലത്തില്‍ നിന്നും ചോറെടുത്ത് കഴിക്കാന്‍ മാത്രം സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടായിരുന്നു. എന്നെ തല്ലാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ടയാളാണ്.

Kaviyoor Ponnamma

ലളിത ചേച്ചിയുടെ അവസാന സമയത്തും കൂടെ അഭിനയിച്ചിരുന്നു ഞാന്‍. വേദനിപ്പിച്ചു കൊണ്ടാണ് ഇതൊക്കെ കടന്നു പോകുന്നത്. മലയാള സിനിമയിലെ അമ്മ നടിമാരുടെ ഒരു കാലഘട്ടം തന്നെ അവസാനിച്ചു'' എന്നാണ് ഉര്‍വ്വശി പറയുന്നത്. വികാരഭരിതായാണ് ഉര്‍വ്വശ സംസാരിക്കുന്നത്. പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തില്‍ തന്റെ സഹോരന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അമ്മയ്ക്ക് കൂട്ടിരുന്ന പൊന്നുവാന്റിയെ ഓര്‍ക്കുന്നുണ്ട് ഉര്‍വ്വശി.

''എപ്പോഴും വന്നു പോയിരുന്ന, സംസാരിച്ചിരുന്ന ഒരാളാണ് പൊന്നുവാന്റി. ഓര്‍മ്മ എന്ന് പറയാന്‍ മറക്കാനുള്ള സമയം ആയിട്ടില്ല. ആവുകയുമില്ല. കുടുംബകാര്യങ്ങളൊക്കെ അന്വേഷിക്കുമായിരുന്നു. സഹോരദരന്‍ ആശുപത്രിയിലായിരുന്ന സമയത്ത് എന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ ആശുപത്രിയില്‍ നിന്നിരുന്നത് പൊന്നുവാന്റിയായിരുന്നു. അമ്മിണി എന്ന് വിളിച്ച് അമ്മയോട് വാത്സല്യത്തോടെ പെരുമാറുന്ന ആളായിരുന്നു. ലളിതചേച്ചിയും അങ്ങനെയായിരുന്നു.

Kaviyoor Ponnamma

എന്റെ അമ്മയുടെ സ്ഥാനത്തായിരുന്നു. എത്രയോ കാലമായി ഒറ്റയ്ക്ക് ജീവിച്ചിരുന്ന സ്ത്രീയാണ്. ആ മുഷിച്ചിലും ഇറിറ്റേഷനുമൊന്നും ഒരിക്കലും പുറത്ത് കാണിക്കാതെയാണ് പെരുമാറിയിരുന്നത്. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട്ടില്‍ ചെന്നാലും കുറച്ച് പട്ടിയും പൂച്ചയുമല്ലാതെ, വേറാരും കൂട്ടിനില്ലായിരുന്നു. ശാരീരിക അസ്വസ്ഥതകളുമില്ലായിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ ഒറ്റപ്പെട്ട് പോയി എന്ന് പറഞ്ഞ് വിഷമിച്ച് കണ്ടിട്ടില്ല. സ്‌നേഹത്തോടെ മാത്രമാണ് പെരുമാറിയിട്ടുള്ളൂ. ആലോചിക്കുമ്പോള്‍ തൊണ്ടയിടറുന്നുണ്ട്. അത്ര വേണ്ടപ്പെട്ടവരായിരുന്നു. പൊന്നുവാന്റിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഏത് നിമിഷവും കാണാന്‍ എത്രയെത്ര അമ്മ വേഷങ്ങളാണ് ബാക്കി വച്ചു പോയത്.'' എന്നാണ് ഉര്‍വ്വശി പറയുന്നത്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നടിയുടെ വേര്‍പാടുണ്ടാവുന്നത്. 79 വയസായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യവസ്ഥ ഗുരുതരമായ തുടരുകയായിരുന്ന നടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പതിനാലാം വയസ്സില്‍ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തെത്തുന്നത്. ശേഷം ആറുപതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു.

More from Filmibeat

Read more about: kaviyoor ponnamma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X