For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കള്ളത്തരം പൊളിച്ചത് ലളിതചേച്ചി, രാവിലെ റൂമിലെത്തി ലോഹിയങ്കിളും ഭരതനങ്കിളും കയ്യോടെ പൊക്കി: ഉര്‍വ്വശി

  |

  മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ ഉര്‍വ്വശി നല്‍കിയിട്ടുണ്ട്. നായികയായും സഹനടിയായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരമാണ് ഉര്‍വ്വശി. കോമഡി കൈകാര്യം ചെയ്യുന്നതില്‍ ഉര്‍വ്വശിയോളം വിജയിച്ചിട്ടുള്ള മറ്റൊരു നായിക നടിയില്ലെന്നതാണ് വാസ്തവം. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ഉര്‍വ്വശി.

  Also Read: റോബിന്‍ ആ രോഗവിവരം ബിഗ് ബോസില്‍ പറയാത്തത് എന്താണ്? ശരിക്കും റിയല്‍ ഗെയിമര്‍ ഇതല്ലേന്ന് ആരാധകര്‍

  ഇപ്പോഴിതാ ഉര്‍വ്വശി പങ്കുവച്ച രസകരമായൊരു കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. യോഗയുടെ പേരില്‍ സിനിമാക്കാരെ പറ്റിച്ച കഥപറയുകയാണ് നടി ഉര്‍വ്വശി. യോഗ ചെയ്യാനുണ്ടെന്ന് പറഞ്ഞ് പുലര്‍ച്ച സെറ്റില്‍ വരാന്‍ പറ്റില്ലെന്ന് പറ്റിച്ച കഥയാണ് ഉര്‍വ്വശി പങ്കുവച്ചിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഭരതന്‍ അങ്കിളിന്റെ ലൊക്കേഷനിലാണ് സംഭവം. പ്രഭാതത്തിലെ ലൈറ്റില്‍ ചെയ്യേണ്ടതായതുകൊണ്ട്, ചില ദിവസം രാവിലെ ഷൂട്ടുണ്ടാകും. എന്നോട് പറയും രാവിലെ വരണം എന്നൊക്കെ. പക്ഷേ ഞാന്‍ വരാം എന്ന് പറഞ്ഞിട്ട് താമസിച്ചാവും ലൊക്കേഷനില്‍ എത്തുക. എല്ലാവരും കാരണം തിരക്കുമ്പോള്‍ ഞാന്‍ പറയുന്നത് എനിക്ക് യോഗ ചെയ്യാതിരിക്കാന്‍ പറ്റില്ല എന്നാണ്. എല്ലാവരും അതൊക്കെ വിശ്വസിക്കും, അങ്ങനെ കുറേക്കാലം ഞാന്‍ ഇക്കാര്യം പറഞ്ഞ് ലൊക്കേഷനില്‍ എത്താന്‍ താമസിച്ചിട്ടുണ്ട്'' എന്നാണ് ഉര്‍വ്വശി പറയുന്നത്.

  Also Read: ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയായി! പാപ്പരാസികളില്‍ നിന്നും വയര്‍ മറച്ചു പിടിച്ച് താരം?

  അങ്ങനെയിരിക്കെ ഒരു ദിവസം യോഗ ചെയ്യാനുള്ളതുകൊണ്ടാണ് താന്‍ രാവിലെ ഷൂട്ടിന് വരാത്തതെന്ന കാര്യം ഭരതനങ്കില്‍ ലളിതചേച്ചിയോട് പറഞ്ഞുവെന്നാണ് ഉര്‍വ്വശി പറയുന്നത്. ഇക്കാര്യം കേട്ടതും ലളിതച്ചേച്ചി അതിന് യോഗ ചെയ്യാന്‍ രാവിലെ എണീറ്റാലല്ലേ നടക്കൂ എന്ന് പറഞ്ഞു. ഷൂട്ടിന് വരുമ്പൊ തന്നെ ഞങ്ങളാണ് രാവിലെ വിളിച്ച് എണീപ്പിക്കുന്നതെന്നൊക്കെ ലളിത ഭരതന് പറഞ്ഞു കൊടുത്തുവെന്നും ഉര്‍വ്വശി പറയുന്നുണ്ട്. ഇതോടെ ഉര്‍വ്വശിയുടെ കള്ളത്തരം പൊളിയുകയായിരുന്നു.

  Also Read: അന്ന് സൽമാൻ ഖാന്റെ കാറിനെ ചേസ് ചെയ്തു; ആരാധകൻ എന്ന നിലയിൽ താൻ ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് ദുൽഖർ

  ''അടുത്ത ദിവസം രാവിലെ ലോഹിതദാസ് അങ്കിളും ഭരതനങ്കിളും എന്റെ റൂമിലേയ്ക്ക് എത്തി. പുറത്ത് നിന്ന് തട്ട് കേട്ടിട്ടും ഞാന്‍ മറ്റാരെങ്കിലും തുറക്കുമെന്ന് കരുതി കിടക്കുകയാണ്. എന്റെയൊപ്പമുണ്ടായിരുന്ന സ്ത്രീ കുളിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ ഞാന്‍ തന്നെ പോയി വാതില്‍ തുറക്കാന്‍ തീരുമാനിച്ചു. പുതപ്പ് തലയില്‍ക്കൂടി ഇട്ട് കണ്ണ് തുറന്ന് ഉറക്കം കളയാതെയാണ് ഞാന്‍ പോകുന്നത്. ഞാന്‍ കരുതുന്നത് പ്രൊഡക്ഷന്റെ ആളുകളാണെന്നാണ്. അവര്‍ക്ക് സാധനങ്ങള്‍ വെയ്ക്കാന്‍ കതക് കുറച്ച് തുറന്നാണ് ഞാന്‍ നിന്നത്. ആരും അകത്തേയ്ക്ക് കയറുന്നില്ലല്ലോ എന്നാലോചിച്ച് നോക്കുമ്പൊ ഞാന്‍ കണ്ടത് ഇവരെ രണ്ടുപേരെയുമാണ്'' എന്നാണ് ഉര്‍വശി പറയുന്നത്.


  എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ ഞെട്ടിപ്പോയെന്നു ഉര്‍വ്വശി പറയുന്നു. ഇവരെ കണ്ടതും എനിക്കൊരു പനിയുണ്ടെന്നെന്നു പറഞ്ഞു നോക്കിയെങ്കിലും കാര്യം മനസ്സിലാക്കിയാണല്ലോ അവര്‍ വന്നത് അതിനാല്‍ എന്നോട് യോഗാഭ്യാസം കാണിച്ച് തരാനൊക്കൊ പറഞ്ഞുവെന്നാണ് ഉര്‍വ്വശി ഓര്‍ക്കുന്നത്. പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചുവെന്നാണ് ഉര്‍വ്വശി പറയുന്നത്.

  അതിനാല്‍ ആരോടും പറയില്ലെന്നും പക്ഷേ എന്റെ ഷൂട്ടിന് ഇനി മുതല്‍ നീ നേരത്തെ വരണമെന്നും അദ്ദേഹം പറഞ്ഞുവെന്നും പിന്നീടങ്ങോട്ട് ഇതും പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട് അദ്ദേഹമെന്നും ഉര്‍വ്വശി പറയുന്നു. ഇടയ്ക്ക് വീട്ടിലേയ്ക്ക് വിളിച്ചിട്ട് പൊടിമോളേ, ഞാന്‍ നിന്റെ യോഗാഭ്യാസം തടസ്സപ്പെടുത്തിയോ എന്ന് ചോദിച്ചു കൊണ്ട് സംസാരിക്കാന്‍ തുടങ്ങുകയെന്നും ഉര്‍വ്വശി ഓര്‍ക്കുന്നുണ്ട്. പിന്നെയത് നിദ്രാഭ്യാസമായെന്നും പിന്നെ പല പല അഭ്യാസമായെന്നും ഉര്‍വ്വശി പറയുന്നുണ്ട്.


  ആ സംഭവത്തോടെ എവിടെ ചെന്നാലും ഇതും പറഞ്ഞ് തന്നെ ഒരുപാട് കളിയാക്കിയിരുന്നുവെന്നും രാവിലെ കാണുമ്പോഴേ ഇന്ന് എന്ത് അഭ്യാസം കഴിഞ്ഞിട്ടാ നീ വരുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

  Read more about: urvashi
  English summary
  Urvashi Reveals How She Cheated Bharathan And Later Got Caught Because Of KPAC Lalitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X