twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്‍ ഒക്കെ സ്ത്രീകളെല്ലാം പോയോ എന്ന് നോക്കി ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ പോകുമായിരുന്നുള്ളൂ

    |

    സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് എല്ലാ കാലത്തും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അന്നെല്ലാം അതിനെ നേരിടാന്‍ സഹതാരങ്ങള്‍ കൂടെയുണ്ടായിരുന്നുവെന്നും ഉര്‍വശി. മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ വനിതാദിന ആഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയാണ് ഉര്‍വശി. അന്ന് തങ്ങളെ സംരക്ഷിക്കാനുള്ള മനസുള്ള സഹപ്രവര്‍ത്തകരുണ്ടായിരുന്നുവെന്നാണ് ഉര്‍വശി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    സ്‌നേഹിക്കുന്നതിന് വേണ്ടി മോഹന്‍ലാല്‍ അവസാന ശ്വാസം വരെ അത് ചെയ്യും, ആ സംഭവം പറഞ്ഞ് വൈശാഖ്സ്‌നേഹിക്കുന്നതിന് വേണ്ടി മോഹന്‍ലാല്‍ അവസാന ശ്വാസം വരെ അത് ചെയ്യും, ആ സംഭവം പറഞ്ഞ് വൈശാഖ്

    'ഞാനൊക്കെ അഭിനയിക്കാന്‍ വന്ന സമയത്ത്, ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറേ ശല്യവും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ ലാലേട്ടനെ പോലുള്ളവര്‍ അന്ന് നമ്മളെ അത്രയേറെ പ്രൊട്ടക്ട് ചെയ്തിരുന്നു എന്നതാണ്. ഒരു ലൊക്കേഷനില്‍ പോകുമ്പോള്‍ ഇന്നത്തെപ്പോലെ ഓരോരുത്തര്‍ക്കും വണ്ടിയോ സൗകര്യമോ ഒന്നും ഇല്ല. രണ്ട് വണ്ടിയോ മൂന്ന് വണ്ടിയോ ഉണ്ടാകും. അംബാസിഡര്‍ നോണ്‍ എ.സി.എന്നാല്‍ ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ ഒക്കെ പോയോ എന്നാണ്' എന്നാണ് ഉര്‍വശി പറയുന്നത്. എന്നെപ്പോലുള്ളവര്‍ മാത്രമല്ല ചെറിയ വേഷം ചെയ്യുന്നവരായിക്കൊള്ളട്ടെ എല്ലാവരും പോയോ എന്ന് നോക്കി ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ അവര്‍ പോകുമായിരുന്നുള്ളൂവെന്നും ഉര്‍വശി പറയുന്നു.

    ചില ക്രിമികളൊക്കെ അന്നും

    എന്നാല്‍ ഇന്നും ചില ക്രിമികളൊക്കെ അന്നും ഇന്നും ഉണ്ടെന്നും അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ കെപിഎസി ലളിതയെ പോലുള്ളവരുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു. ഇന്ന് സോഷ്യ്ല്‍ മീഡിയ വളര്‍ന്ന കാലത്ത് കുറേ കാര്യങ്ങള്‍ പെട്ടെന്ന് പുറത്ത് വരുകയാണെന്നാണ് ഉര്‍വശി പറയുന്നത്. കഴിഞ്ഞ ദിവസമൊക്കെ ഒന്ന് രണ്ട് കാര്യങ്ങള്‍ കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും ഉര്‍വശി പറഞ്ഞു.

    ഒന്നടങ്കം തള്ളിപ്പറയാന്‍ സാധിക്കില്ല

    അതേസമയം, പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും ഉര്‍വശി പറയുന്നു. നമ്മളുടെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ച നമ്മുടെ അച്ഛന്‍മാര്‍ ആയിക്കോട്ടെ ഗുരുക്കന്‍മാര്‍ ആയിക്കോട്ടെ സഹപ്രവര്‍ത്തകര്‍ ആയിക്കോട്ടെ നിരവധി പേരുണ്ട്. അത് വിസ്മരിച്ചുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയോ അല്ലെങ്കില്‍ ചില വ്യക്തികളോ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിഷമതകള്‍ വെച്ചിട്ട് പുരുഷന്‍മാരെ ഒന്നടങ്കം തള്ളിപ്പറയാന്‍ ഒരിക്കലും നമുക്ക് സാധിക്കില്ലെന്നാണ് ഉര്‍വശി പറയുന്നത്. അതിനാല്‍ ഇവിടെ വന്ന പുരുഷന്മാര്‍ക്ക് നന്ദി പറയുകയാണെന്നും ഉര്‍വശി പറഞ്ഞു. സ്ത്രീകളെക്കുറിച്ച് പറയുന്നതിന് അവര്‍ കയ്യടിക്കുന്നുണ്ടെന്നും അതിന് നന്ദിയുണ്ടെന്നും ഉര്‍വശി പറഞ്ഞു.

    ചിലര്‍ മാറി നില്‍ക്കുന്നു

    അതേസമയം തങ്ങളുടെ കൂട്ടത്തില്‍ നിന്നും ചിലര്‍ മാറി നില്‍ക്കുന്നുണ്ടെന്നും അവരേക്കൂടി ഒപ്പം ചേര്‍ക്കാന്‍ ്ശ്രമിക്കണമെന്നും ഉര്‍വശി പറഞ്ഞു. കുറച്ചെങ്കിലും മാനസിക വിഷമം കാരണം നമ്മുടെ കൂട്ടത്തില്‍ നിന്ന് ആരെങ്കിലും മാറിനില്‍ക്കുന്നുണ്ടെങ്കില്‍ പോലും അവരെ കൂടി നമ്മുടെ ഒപ്പം ചേര്‍ക്കാന്‍ നമ്മള്‍ ശ്രമിക്കണം എന്നാണ് ഉര്‍വശി പറയുന്നത്. എല്ലാ കാലത്തും നമ്മള്‍ ഒന്നാണ്. നമുക്ക് വേണ്ടി ശബ്ദിക്കുന്ന, അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന എത്ര സംഘടനകള്‍ ഉണ്ടായാലും അതിനൊക്കെ ഒപ്പം നമ്മളും ഉണ്ടാകും. അത് നമ്മുടെ ബലമാണ്, നമ്മുടെ ശക്തിയാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നു. ആരും നമ്മളില്‍ നിന്ന് പുറത്തല്ലെന്നും ഉര്‍വശി പറഞ്ഞു.

    Recommended Video

    ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
    ഐക്യത്തോടെ

    ഈ സംഘടനയെ കുറിച്ച് പറയുകയാണെങ്കിലും തമിഴ്, തെലുങ്ക് സംഘടനയിലുള്ള ആളായതുകൊണ്ട് ഞാന്‍ പറയുകയാണ്, നമ്മള്‍ ചെയ്യുന്നത്ര സത്പ്രവൃത്തി ആരും ചെയ്യുന്നില്ല. കൈനീട്ടം എന്ന പേര് വെച്ചാണ് നമ്മള്‍ കൊടുക്കുന്നത്. വൈദ്യസഹായം നല്‍കുന്നുണ്ട്. വീട് വെച്ചുകൊടുക്കുന്നുണ്ട്. സംഘടനയ്ക്ക് പുറത്ത് നില്‍ക്കുന്നവരെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സംഘടന ഐക്യത്തോടെ എന്നും നിലനില്‍ക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

    Read more about: urvashi
    English summary
    Urvashi Says Actors Like Mohanlal Helped Her During Old Days In Amma Women's Day Celebration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X