മാറ്റി നിര്‍ത്തിയതിന് പിന്നില്‍ സൂപ്പര്‍ താരം! പ്രതിസന്ധികളില്‍ ആരും കൂടെ നിന്നില്ല; അന്ന് കുറേ കരഞ്ഞു

ഉഷ ഹസീന എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആ മുഖം മനസിലേക്ക് വരണമെന്നില്ല. പക്ഷെ സേതുമാധവന്റെ പെങ്ങള്‍ എന്ന് പറഞ്ഞാല്‍ ഏതൊരു മലയാളിയ്ക്കും ആളെ മനസിലാകും. ചെങ്കോലില്‍ തന്റെ പ്രകടനത്തിലൂടെ കയ്യടി നേടിയ നടിയാണ് ഉഷ. ഹസീന എന്നാണ് യഥാര്‍ത്ഥ പേര്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രമേനോന്‍ ആണ് പേര് മാറ്റുന്നതും ഉഷ എന്നാക്കുന്നതും.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ഉഷ. മിനിസ്‌ക്രീനിലൂടെ തിരികെ വന്ന ഉഷ ഇപ്പോള്‍ സിനിമയിലേക്കും തിരികെ വന്നിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ മോശം നാളുകളെ ഓര്‍ത്തെടുക്കുകയാണ് ഉഷ. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിക്കാന്‍ സിനിമയിലെ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഉഷ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Usha Haseena

മുമ്പ് ഇവര്‍ക്കൊക്കെ ഞാനുമായും എന്റെ വീടുമായും നിരന്തരം ബന്ധമുണ്ടായിരുന്നു. പക്ഷെ പ്രയാസങ്ങളില്‍ സുഹൃത്തുക്കള്‍ ആരുമുണ്ടായിരുന്നില്ല കൂടെ. ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് പുലികള്‍ എന്ന പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. എന്നെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഗ്രൂപ്പില്‍ കാണാതായി. എന്തുപറ്റി എന്നറിയാന്‍ തെസ്നി ഖാന്‍ വിളിച്ചു. ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തെസ്നിയോട് സങ്കടങ്ങള്‍ പറഞ്ഞു. ആ സമയത്ത് കൂടുതല്‍ സഹായിച്ചത് തെസ്നിയും സീമ ജി നായരുമാണ്. ഉറ്റ സുഹൃത്തുക്കള്‍ അവരാണെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു എന്നാണ് ഉഷ പറയുന്നത്.

ഇനി സിനിമയിലേക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട് പലവട്ടം. അപ്പോഴൊക്കെ എനിക്ക് പിന്തുണ നല്‍കിയത് ഗണേഷേട്ടനാണ്. ഒരു സഹോദരനെ പോലെ അദ്ദേഹം കൂടെ നിന്നു. അഭിനയിക്കാതിരുന്ന കാലത്തും സിനിമയില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. തമിഴ് സീരിയലുകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നു. എല്ലാം ചെറിയ വേഷങ്ങള്‍. ഒരിടവേളയ്ക്ക് ശേഷം ചെയ്യുമ്പോള്‍ നല്ല കഥാപാത്രമായിട്ടേ കാര്യമുള്ളൂ. അങ്ങനെ കിട്ടിയതായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ചീനാ ട്രോഫി എന്നും താരം പറയുന്നു.

തന്നെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ''മറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ഒരു സൂപ്പര്‍ താരത്തിന്റെ പേരും അതിനൊപ്പം കേട്ടിരുന്നു. സത്യമാണോ എന്നൊന്നും അറിയില്ല. ഞാനാരോടും ചോദിച്ചിട്ടുമില്ല'' എന്നാണ് ഉഷ പറയുന്നത്. തന്റെ വെട്ടിത്തുറന്നു സംസാരിക്കുന്ന രീതി വിനയായി മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

Usha Haseena

ഞാനെന്തിന് പേടിക്കണം. ഞാനാരേയും ദ്രോഹിച്ചിട്ടില്ല എന്നാണ് ഉഷ പറയുന്നത്. എനിക്കുള്ളത് എന്നെ തേടി വരും. പുകഴ്ത്തിയവരാണ് പിന്നീട് വിമര്‍ശനങ്ങളുമായെത്തിയത്. അതൊന്നും നോക്കേണ്ട കാര്യമില്ല. മനസാക്ഷിയ്ക്കെതിരായി ഒന്നും ചെയ്യരുത്. സത്യസന്ധമായി നില്‍ക്കുക. പിന്നെ അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക എന്നതാണ് വേണ്ടതെന്നും ഉഷ പറയുന്നു. അഭിനയിക്കുക, തിരിച്ചു പോരുക. അവിടെ ഒരു ബന്ധത്തിനും സ്ഥാനമില്ല. ഇതാണ് സിനിമ പഠിപ്പിച്ച പാഠം. ആവശ്യമുള്ളിടത്ത് മതി ആത്മാര്‍ത്ഥ എന്നും ഉഷ അഭിപ്രായപ്പെടുന്നു.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ഉഷ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചീന ട്രോഫിയാണ് തിരിച്ചുവരവ് സിനിമ. പിന്നാലെ ആന്റണി വര്‍ഗ്ഗീസിനൊപ്പം അഭിനയിക്കുന്ന കൊണ്ടല്‍, ശ്രീനാഥ് ഭാസിയുടെ സിനിമ എന്നിവയിലും ഉഷ അഭിനയിച്ചിട്ടുണ്ട്. വസുധ എന്ന സീരിയിലിലും അഭിനയിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഭര്‍ത്താവ് നിര്‍മ്മിക്കുന്ന സിനിമയുംഅണിയറയിലുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X