ലെസ്ബിയന്‍ കഥ, ക്യാമറ പാന്‍ ചെയ്യുമ്പോള്‍ ശാരീരിക ബന്ധമുണ്ടായത് പോലെ; ആ സിനിമ വലിയ വഞ്ചന

മലയാളികള്‍ക്ക് സുപരിചിതയാണ് ഉഷ ഹസീന. ഒരുകാലത്ത് മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു ഉഷ. നായകന്റെ സഹോദരി വേഷങ്ങളിലായിരുന്നു ഉഷയെ കൂടുതലും കണ്ടിരുന്നത്. കിരീടം, ചെങ്കോല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ സഹോദരിയായുള്ള ഉഷയുടെ പ്രകടനം എക്കാലത്തും മലയാളികളുടെ മനസിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറുകയാണ് ഉഷ.

ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ സംഭവിച്ചൊരു തെറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് ഉഷ. ഒരു സിനിമ തിരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച പിഴവിനെക്കുറിച്ചാണ് ഉഷ സംസാരിക്കുന്നത്. പൊന്നരഞ്ഞാണം എന്ന സിനിമയെക്കുറിച്ചാണ് ഉഷ വെളിപ്പെടുത്തുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Usha Haseena

തെറ്റായ തീരുമാനങ്ങളെടുത്തിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ആദ്യ പടം കഴിഞ്ഞപ്പോള്‍ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിലേക്ക് അവസരം വന്നു. അനിയത്തി വേഷമായിരുന്നു. അല്‍പം കാത്തിരുന്ന ശേഷം ചെയ്യാം എന്ന് അന്ന് ബാലചന്ദ്രമേനോന്‍ സാര്‍ പറഞ്ഞു. പക്ഷെ ബാപ്പ പറഞ്ഞതനുസരിച്ച് ഞാന്‍ ആ സിനിമ ചെയ്തുവെന്നാണ് ഇഷ പറയുന്നത്. ഇതിന് ശേഷം തന്നെ തേടി പിന്നീട് വന്നതെല്ലാം സഹോദരിയുടേയും സുഹൃത്തിന്റേയും വേഷങ്ങളായിരുന്നുവെന്നാണ് ഉഷ പറയുന്നത്. എന്നാല്‍ അതുകൊണ്ടുണ്ടായ നേട്ടമാണ് കീരീടത്തിലേയും ചെങ്കോലിലേയും സഹോദരി വേഷങ്ങള്‍ എന്നും ഉഷ പറയുന്നുണ്ട്.

പിന്നാലെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെക്കുന്നത്. പൊന്നരഞ്ഞാണം എന്ന സിനിമ വലിയൊരു വഞ്ചനയായിരുന്നു. സംവിധായകന്‍ ബാബു നാരായണന്റെ സിനിമയായിരുന്നു അത്. തിരക്കഥ കലൂര്‍ ഡെന്നീസ്. രണ്ട് സ്ത്രീകളുടെ കഥയാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ഞാനതില്‍ അഭിനയിക്കുന്നത്. പറഞ്ഞ രീതിയിലല്ല സിനിമ പോകുന്നതെന്ന് തോന്നിയപ്പോള്‍ തിരിച്ചു പോന്നു. പക്ഷെ ഡെന്നീസ് സാര്‍ വന്ന് സംസാരിച്ചു. എന്നിട്ടും ക്ലൈമാസ്‌ക് സീന്‍ അഭിനയിക്കാതെ ഞാന്‍ പോന്നു എന്നാണ് ഉഷ പറയുന്നത്.

മഹേഷും ഞാനും ഒരു മരത്തിനടിയില്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന സീനായിരുന്നു. ക്യാമറ പാന്‍ ചെയ്തു പോകുമ്പോള്‍ ശാരീരിക ബന്ധമുണ്ടായതു പോലെയാണ് തോന്നുക. അതൊന്നും അന്നെനിക്ക് മനസിലായില്ല. അസോസിയേറ്റ് ഡയറക്ടറെ എന്റെ വസ്ത്രമണിയിച്ച് കിടത്തിയാണ് അത് ഷൂട്ട് ചെയ്തതെന്നാണ് പറഞ്ഞത്. അങ്ങനെ ഒരു ഷോട്ടേയുള്ളൂ. പക്ഷെ സെന്‍സന്‍ര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോള്‍ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്നു ഉഷ പറയുന്നു.

Usha Haseena

ലെസ്ബിയന്‍ കഥയാണെന്നാണ് പറഞ്ഞത്. അക്കാലത്ത് ലെസ്ബിയന്‍സ് എന്താണെന്നുപോലുമറിയില്ല. അന്നെനിക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു ആ സിനിമ എന്നും താരം തുറന്നു പറയുന്നുണ്ട്. അതേസമയം, ആ സിനിമയില്‍ അച്ഛനായി അഭിനയിച്ചത് ഇന്നസെന്റേട്ടനായിരുന്നു. മാമുക്കോയ, ഗണേഷേട്ടന്‍, മഹേഷേട്ടന്‍ അങ്ങനെ നല്ല ആര്‍ട്ടിസ്റ്റുകളാണുണ്ടായിരുന്നതെന്നും ഉഷ ഓര്‍ക്കുന്നുണ്ട്.

സിനിമയെടുക്കുമ്പോള്‍ നമ്മുടെ സീന്‍ അഭിനയിച്ച് പോരുന്നതല്ലാതെ, ബാക്കിയുള്ള സീനുകളെന്താണെന്ന് അറിയണമായിരുന്നു എന്നാണ് താരം പറയുന്നത്. എ്‌നനാല്‍ അതല്ലാതെ മറ്റൊരു മോശം അനുഭവവും സിനിമയില്‍ നിന്നുണ്ടായിട്ടില്ലെന്നും ഇഷ പറയുന്നു. ഇന്ന് എന്റെ കാര്യങ്ങള്‍ കൃത്യമായി തുറന്നു പറയാറുണ്ട്. സംഘടനകളുണ്ട്. ആവശ്യങ്ങളുന്നയിക്കാറുണ്ടെന്നും താരം പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X