സ്റ്റാർ മൂവീസിൽ കൂടുതൽ ആളുകൾ കണ്ട ചിത്രം; സത്യൻ അന്തിക്കാടിന്റെ വാക്കുകൾ അഭിമാനമായി: വി.കെ.പി

മലയാളത്തിൽ വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്യുന്ന സംവിധായകരിൽ മുൻപന്തിയിൽ ഉള്ളത് വി.കെ.പ്രകാശ് തന്നെയാണ്. അദ്ദേഹത്തിന്റെ ഫിലിമോ​ഗ്രാഫി എടുത്താൽ എല്ലാതരം ജോണറുകളിലുള്ള സിനിമകളും പരീക്ഷിച്ചിട്ടുണ്ട്. പുനരധിവാസം എന്ന ചിത്രമാണ് ആദ്യം ചെയ്തത്. അതിനു ശേഷം ചെയ്തത് മുല്ലവള്ളിയും തേൻമാവും. പിന്നെ പോലീസ്, മൂന്നാമതൊരാൾ, പോസിറ്റീവ് അങ്ങനെ എല്ലാ തരം ചിത്രങ്ങളും.

ത്രില്ലറുകൾ മാത്രം സംവിധാനം ചെയ്യുന്നവർ, ഫീൽ ​ഗുഡ് മാത്രം ചെയ്യുന്നവർ. അങ്ങനെ ചില കാറ്റ​ഗറി ചിത്രങ്ങൾ മാത്രം ചെയ്യുന്ന സംവിധായകർ ഉണ്ട്. പക്ഷേ വി.കെ.പിക്കു എല്ലാ തരം ഇമോഷൻസിനേയും പ്രേക്ഷകർക്കു മുന്നിലെത്തിത്താൻ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തെളിയിച്ചതാണ്. ഈ പരീക്ഷണങ്ങളെ കുറിച്ച് സൈന സൗത്ത് പ്ലസ് ചാനലിലൂടെ വി.കെ.പ്രകാശ് സംസാരിക്കുന്നു.

V  K  Prakash

"ഞാൻ സ്കൂൾ ഓഫ് ഡ്രാമയിലാണ് പഠിച്ചത്. അതിനു ശേഷമാണ് പരസ്യ സംവിധാനത്തിലേക്ക് എത്തുന്നത്. അപ്പ് ടു ടേറ്റായി വിവരങ്ങൾ എത്തുന്നത് പരസ്യം ചെയ്യുമ്പോഴാണ്. അതെല്ലാം ഏറെ ​ഗുണം ചെയ്തിട്ടിട്ടുണ്ട്. ഇതിലൂടെ കിട്ടിയ അനുഭവങ്ങളാണ് പുനരധിവാസവും 3 കിം​ഗ്സും ചെയ്യാൻ പ്രേരിപ്പിച്ചത്. രണ്ടും രണ്ട് തലങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ്. ഒരെണ്ണം ആർട്ടിസ്റ്റിക് സ്റ്റൈലിൽ എടുത്ത സിനിമയാണ്. 3 കിം​ഗ്സ് പക്കാ കോമഡി ചിത്രവും." വി.കെ പ്രകാശ് പറയുന്നു.

വി.കെ പ്രകാശിന്റെ സിനിമകളിൽ എല്ലാ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത്തരത്തിലാണ് 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന സിനിമക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ഒരു വ്യക്തി താൻ എഴുതിയ കഥാപാത്രമായി മാറുകയും അയാളുടെ മാനസിക സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ വി.കെ.പി പറയുന്നത്. ആ സമയത്ത് ഇത്തരം കഥകളൊന്നും മലയാളികൾക്ക് സുപരിചിതമല്ലായിരുന്നു. ഇന്ത്യൻ സിനിമയിൽ കൊണ്ടു വന്ന ചില വ്യത്യസ്ത ഐഡിയകളാണ് മലയാളത്തിൽ ഇത്തരം പരീക്ഷണങ്ങൾ കൊണ്ടു വരാൻ കാരണമായത്.

"ഒരുകാലത്ത് ഹിം​ഗ്ലീഷ് സിനിമകൾ എന്നൊരു കാറ്റ​ഗറി ഉണ്ടായിരുന്നു. അതായത് അതെല്ലാം ക്രോസ്സ് ഓവർ സിനിമകളാണ്. ഇം​ഗ്ലീഷ് ഭാഷയിൽ ആവും സിനിമ ചെയ്യുന്നത്. എന്നാൽ കഥ നടക്കുന്നത് ഹിന്ദി ഭാഷാ പശ്ചാത്തലത്തിലും. അത്തരത്തിൽ നിരവധി സിനിമകൾ വന്നിട്ടുണ്ട്. മിസ്റ്റർ ആന്റ് മിസിസ് ഐയ്യർ, ലൈഫ് ഓഫ് പൈ, നമേസക് അങ്ങനെ നിരവധി സിനിമകൾ ഈ വിഭ​ഗത്തിൽ ഉൾപ്പെടുന്നു. അതുപോലെയൊരു സിനിമ ഞാനും ചെയ്തിട്ടുണ്ട്. 'ഫ്രീക്കി ചക്ര' എന്നാണ് ആ ചിത്രത്തിന്റെ പേര്.

V  K  Prakash

2003ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ രൺവീർ ഷോരീ, ദീപ്തി നാവൽ, സുനിൽ റാവു, സച്ചിൽ ഖേട്കർ തുടങ്ങിയവർ അഭിനയിച്ചു. തിയേറ്റർ പശ്ചാത്തലം ഉണ്ടായിരുന്നതിനാൽ അതിലെ സ്റ്റൈലും സിനിമയിലെ ശൈലിയും മിക്സ് ചെയ്ത് എടുത്ത ചിത്രമാണിത്. സിനിമക്ക് വലിയ അം​ഗീകാരങ്ങൾ നേടാനായി. എനിക്ക് ആദ്യത്തെ ഫിപ്രസി പുരസ്കാരം ലഭിച്ചു. സ്റ്റാർ മൂവീസ് ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്.

ഈ ചിത്രം സത്യൻ അന്തിക്കാട് കണ്ടിട്ട് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കും കേട്ടപ്പോൾ ഏറെ അഭിമാനം തോന്നി. ഈ സിനിമയിൽ കഥാപാത്രവും എഴുത്തുകാരനും തമ്മിലുള്ള സംഘർഷങ്ങളാണ് കാണിക്കുന്നത്. ആ ചിത്രത്തിന്റെ ഒരു ആഡാപ്റ്റേഷനാണ് നത്തോലി ഒരു ചെറിയ മീനല്ല. ഫ്രീക്കി ചക്രയുടെ ചെറിയൊരു ഐഡിയ മാത്രമാണ് ഈ ചിത്രത്തിൽ ഉപയോ​ഗിച്ചത്."

More from Filmibeat

Read more about: v k prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X