മക്കളെ നോക്കുക സ്വയം തിരഞ്ഞെടുത്ത ജോലി; പോലീസ് വേഷത്തില്‍ വാണിയുടെ തിരിച്ചുവരവ്!

ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ് ആക്ഷന്‍ റാണി വാണി വിശ്വനാഥ്. ഒരുകാലത്ത് മലയാള സിനിമയില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ വാണി വിശ്വനാഥ് തീര്‍ത്ത ഓളം പിന്നീട് മറ്റൊരു നടിയ്ക്കും സാധിച്ചിട്ടില്ല. നായകന്മാരുടെ ഇടികണ്ട് ആവേശം കൊണ്ടിരുന്ന മലയാളികളെ നായികയുടെ ആക്ഷന് കയ്യടിക്കാന്‍ ശീലിപ്പിചത് വാണിയായിരുന്നു. ഇപ്പോഴിതാ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങിയെത്തുകയാണ്.

ആസാദിയിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. തിരിച്ചുവരവിലും പോലീസ് വേഷത്തിലാണ് വാണി വിശ്വനാഥ് എത്തുന്നത്. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വാണി വിശ്വനാഥ് മനസ് തുറക്കുന്നത്.

Vaani Viswanath

മക്കളെ നോക്കുക എന്നത് ഞാന്‍ സ്വയം ഏറ്റെടുത്ത ജോലിയായിരുന്നു. അതിങ്ങനെ ആസ്വദിച്ച് പോവുകയായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വലുതായി. മോള് ദുബായിലാണ് പഠിക്കുന്നത്. മോന്‍ പത്തിലാണ്. സംസാരിക്കാന്‍ അവരൊന്നുമില്ല. അപ്പോള്‍ കുറച്ച് ബോറടിക്കാന്‍ തുടങ്ങി. അപ്പോഴാണ് നല്ലൊരു സബ്ജക്ട് വന്നപ്പോള്‍ ചെയ്യാമെന്ന് തോന്നിയതെന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

എനിക്ക് ഇതിനിടെ ഒരുപാട് സിനിമകള്‍ വന്നു. അതൊക്കെ ഹിറ്റായിരുന്നുവോ ഫ്‌ളോപ്പായിരുന്നുവോ എന്നൊന്നും പറയാനില്ല. പക്ഷെ ഈ കഥാപാത്രം വന്നപ്പോള്‍ എന്നെ എങ്ങനെയാണ് ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്നനുസരിച്ചുള്ളതാണ്. ജനങ്ങള്‍ക്ക് ഇതായിരിക്കും ഇഷ്ടം എന്ന് തോന്നി. അങ്ങനെയാണ് ചെയ്യാന്‍ തീരുമാനിച്ചത്. ഇവരാദ്യം വിളിച്ചത് ബാബുവേട്ടനെയായിരുന്നു. വാണി നീ കഥയൊന്ന് കേള്‍ക്ക് എന്ന് പറഞ്ഞു. അങ്ങനെ ഒരുപാട് കേള്‍ക്കാറുണ്ട്. പക്ഷെ ഒക്കെയാകും എന്ന് പുള്ളിയും കരുതിക്കാണില്ല. പക്ഷെ എന്തോ ഒരിഷ്ടം തോന്നുന്നു കഥാപാത്രത്തോടും സിനിമയോടും എന്ന് ഞാന്‍ പറഞ്ഞുവെന്നും വാണി പറയുന്നു.

ആക്ഷന്‍ കഥാപാത്രങ്ങള്‍ സ്ഥിരമായി ചെയ്തതിനെക്കുറിച്ചും വാണി സംസാരിക്കുന്നുണ്ട്. അത് ചെയ്യാന്‍ കൂടുതല്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ വേറെ രണ്ട് നായികമാര്‍ ആക്ഷന്‍ ചെയ്യാനുണ്ടായിരുന്നുവെങ്കില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാമായിരുന്നു. അതിനാല്‍ ആ ഒരു ടൈപ്പ് ആയിപ്പോയി. പക്ഷെ ഞാനത് ആസ്വദിച്ചാണ് ചെയ്തത്. മലയാളത്തില്‍ സ്വാഭാവികതയെ നോക്കുന്നവരാണ്. അവിടേക്കാണ് ഞാന്‍ ഒരു നായിക ഇതൊക്കെ ചെയ്യുമോ എന്ന തരത്തില്‍, വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളുമായി വരുന്നതും ആളുകള്‍ അതിഷ്ടപ്പെടുന്നതുമെന്നാണ് വാണി പറയുന്നു.

Vaani Viswanath

ടൈപ്പായിപ്പോയി എന്ന് ചിന്തിക്കുന്നില്ല. പിന്നീട് ആരെങ്കിലും വന്നിരുന്നുവെങ്കില്‍ അതൊരു സന്തോഷമായേനെ. പക്ഷെ പിന്നേയും അധികമാരും വന്നില്ല അത്തരം വേഷങ്ങള്‍ ചെയ്യാനെന്നാണ് വാണി വിശ്വനാഥ് ചൂണ്ടിക്കാണിക്കുന്നത്. വീണ്ടുമെത്തുന്നത് പോലീസ് ഓഫീസറായിട്ടാണ്. എനിക്ക് ഇതുവരേയും നല്ലൊരു പോലീസ് ഓഫീസര്‍ വേഷം കിട്ടിയിട്ടില്ല എന്നതാണ് സത്യം. നല്ലൊരു ഫൈറ്റ് രംഗവും കിട്ടിയിട്ടില്ല എന്നാണ് കരുതുന്നത്. എനിക്ക് ആഗ്രഹമുള്ളത് പോലൊരു വേഷമാകട്ടെ എന്ന് കരുതുന്നുവെന്നും താരം പറയുന്നു.

മലയാള സിനിമയില്‍ നിന്നും അവഗണന നേരിടേണ്ടി വന്നിട്ടില്ല. മാറ്റി നിര്‍ത്തിയിട്ടുമില്ല. ഞാന്‍ ചെയ്തത് വേറെ തരം കഥാപാത്രങ്ങള്‍ ആയതിനാല്‍ അത് ചെയ്തു പോയെന്ന് മാത്രം. ഞാന്‍ എല്ലാവരുടേയും നായികയായി അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ ഗ്ലാമര്‍ ചെയ്തിട്ടുണ്ട്. ചിരഞ്ജീവിയുടേയും മറ്റും നായികയായിട്ടാണ് മലയാളത്തിലെത്തുന്നത്. ഇവിടേയും എല്ലാവരുടേയും കൂടെ അഭിനയിച്ചു. പിന്നീട് എനിക്ക് എന്ന് പറഞ്ഞ് ഒരു ടൈപ്പ് സിനിമകള്‍ വന്നതോടെ അത് ചെയ്ത് പോയെന്നേയുള്ളൂവെന്നും വാണി വിശ്വനാഥ് പറയുന്നുണ്ട്.

More from Filmibeat

Read more about: vani viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X