കലയെ പിന്തുണയ്ക്കുന്ന ആളായിരുന്നില്ല പങ്കാളി, പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്: വൈക്കം വിജയലക്ഷ്മി

മലയാളികള്‍ക്ക് സുപരിചിതയാണ് വൈക്കം വിജയലക്ഷ്മി. സംഗീത ലോകത്ത് വൈക്കം വിജയലക്ഷ്മി എന്ന പേര് ഏറെ പ്രശസ്തമാണ്. വ്യത്യസ്തമായ സ്വരത്തിനുടമയായ വൈക്കം വിജയലക്ഷ്മി തന്റെ പാട്ടുകളിലൂടെ നേടിയെടുത്തത് മലയാളി മനസില്‍ ഒരിക്കലും പകരംവെക്കാന്‍ സാധിക്കാത്തൊരു ഇടമാണ്.. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റ്, വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും തൊട്ടിട്ടില്ല തുടങ്ങിയ ഗാനങ്ങള്‍ സംഗീത പ്രേമികള്‍ ഒരിക്കലും മറക്കില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രമുഖ സംഗീത സംവിധായകകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വൈക്കം വിജയലക്ഷ്മിക്ക് കഴിഞ്ഞു.

കാഴ്ചയില്ലാത്ത വൈക്കം വിജയ ലക്ഷമി തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് കരിയറില്‍ മുന്നേറിയത്. ഈ യാത്രയില്‍ മാതാപിതാക്കളുടെ പൂര്‍ണ പിന്തുണ വിജയലക്ഷ്മിക്കുണ്ട്. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് വേദികളിലേക്ക് വിജയലക്ഷ്മി മിക്കപ്പോഴും എത്താറ്. വിവാഹ മോചിതയാണ് വിജയലക്ഷ്മി. നേരത്തെ അനൂപ് എന്ന വ്യക്തിയായിരുന്നു വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല.

Vaikom Vijayalakshmi

ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയലക്ഷ്മി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി മനസ് തുറന്നത്. പുനര്‍വിവാഹത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വൈക്കം വിജയലക്ഷ്മി.

ആദ്യബന്ധം കനത്ത പരാജയമായിരുന്നു. എന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളി. ഭര്‍ത്താവ് എന്നു പറയുന്നതൊക്കെ ജീവിതത്തിന്റെ പകുതിയില്‍ മാത്രം കടന്നു വരുന്നതല്ലേ? പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോള്‍ മുതല്‍ കൂടെയുള്ളതാണ്. അത് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ? എന്നാണ് വിജയലക്ഷ്മി ചോദിക്കുന്നത്. വിവാഹമോചനം നേടിയ ശേഷം ഞാന്‍ സൂപ്പര്‍ ഹാപ്പിയാണെന്നും താരം പറയുന്നു.

അതേസമയം, പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പണം മോഹിക്കാതെ സ്‌നേഹത്തോടെ ആരെങ്കിലും വന്നാല്‍ വിവാഹം കഴിക്കുമെന്നും വിജയലക്ഷ്മി പറയുന്നു. അതേസമയം വരന്‍ കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ലെന്നും വിജയലക്ഷ്മി വ്യക്തമാക്കി. മുമ്പൊരിക്കല്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ച് വിജയലക്ഷ്മി സംസാരിച്ചിരുന്നു.

Vaikom Vijayalakshmi

കലയെ നിരുത്സാഹപ്പെടുത്തുക. അച്ഛനെയും അമ്മയെയും എന്നില്‍ നിന്ന് അകറ്റുക. കംപ്ലീറ്റ് നിരുത്സാഹപ്പെടുത്തുന്ന പരിപാടായിരുന്നു എന്നാണ് വിജയലക്ഷ്മി നേരത്തെ പറഞ്ഞത്. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസ്സിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാന്‍ പറ്റിയില്ല. എന്തുകൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ്സ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്. അത് മനസ്സിലാക്കിയാണ് വിവാഹ മോചനമെന്ന തീരുമാനമെടുക്കുന്നത് എന്നാണ് മുമ്പൊരിക്കല്‍ വിജയലക്ഷ്മി പറഞ്ഞത്.

അഭിമുഖത്തില്‍ തന്റെ ചികിത്സയെക്കുറിച്ചും വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. അമേരിക്കയില്‍ വച്ചായിരുന്നു ചികിത്സ. എന്നാല്‍ കൊവിഡ് വന്നതോടെ ചികിത്സ മുടങ്ങുകയായിരുന്നു. 'പിന്നീട് അമേരിക്കയില്‍ പോകാന്‍ സാധിച്ചില്ല. കാഴ്ച കിട്ടുമെന്ന് അവര്‍ ഉറപ്പു പറയാത്തതുകൊണ്ടാണ് അത് വേണ്ടെന്നു വച്ചത്. റെറ്റിനയ്ക്കാണ് പ്രശ്‌നമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രശ്‌നമാണെന്ന് വേറൊരു വിഭാഗവും. എന്താണ് ശരിയായ പ്രശ്‌നമെന്ന് കണ്ടെത്താനായിട്ടില്ല എന്നതാണു സത്യം. ഇപ്പോള്‍ ഇസ്രയേയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്'' എന്നാണ് താരം പറയുന്നത്.

More from Filmibeat

Read more about: vaikom vijayalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X