നടൻ വൈശാഖ് നായർക്കെതിരെ വധ ഭീഷണി ഉയർന്നു; ആക്രമണത്തിനു കാരണം എമർജൻസി സിനിമ

ഇന്ദിരാ ​ഗാന്ധിയായി കങ്കണ വരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് എമർജൻസി. ലോക്സഭ എംപി ആയതിനു ശേഷം റിലീസിനൊരുങ്ങുന്ന എമർജൻസിക്കു നേരെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ചിത്രത്തിൽ മലയാളിയായ വൈശാഖ് നായരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ താരത്തിനെതിരെ വധ ഭീഷണി ഉയർന്നിരിക്കുന്നു. താരത്തിന്റെ കഥാപാത്രത്തിനെ ചൊല്ലിയാണ് ഇത്തരത്തിൽ ഭീഷണി വരുന്നതെന്ന് വൈശാഖ് നായർ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്കെതിരെ വധ ഭീഷണി ഉയരുന്നുണ്ട്. പലരും കരുതിയിരിക്കുന്നത് എമർജൻസി എന്ന സിനിമയിൽ ജർനൈൽ സിം​ഗ് ബിന്ദ്രൻവാലയുടെ റോളാണ് എനിക്ക് ലഭിച്ചതെന്നാണ്. അതിന്റെ ഭാ​ഗമായി ഭീഷണിപ്പെടുത്തുന്ന മേസേജുകളും കമന്റ് ബോക്സിൽ മെൻഷനുകളും വരുന്നുണ്ട്. എന്നാൽ ഞാൻ സഞ്ജയ് ​ഗാന്ധിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിങ്ങൾക്ക് വിശ്വാസയോ​ഗ്യമായ രീതിയിൽ വാർത്തകളിൽ ഈ വിവരം വന്നിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം സ്വൈപ്പ് ചെയ്താൽ അത് വ്യക്തമാവും.

Vaishak Nair

തെറ്റായ വിവരങ്ങൾ പുറത്ത് വിടുന്നതിനു മുന്നേ ദയവായി ഒരിക്കൽ കൂടെ ആ വിവരങ്ങൾ പരിശോധിക്കണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വൈശാഖ് നായർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. ഈ പോസ്റ്റിനൊപ്പം ചില വെബ്സൈറ്റുകളിൽ വന്ന വാർത്തകളും വൈശാഖ് നായർ ഇതിനൊപ്പം അപ്ലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല തന്റെ പേരും കഥാപാത്രത്തിന്റെ പേരും ഹൈലൈറ്റ് ചെയ്ത പോസ്റ്ററും വൈശാഖ് പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിൽ മുൻ പ്രധാനമന്ത്രിയായ ഇന്ദിര​ഗാന്ധിയുടെ വേഷമാണ് കങ്കണ റണാവത്ത് അവതരിപ്പിക്കുന്നത്. സിനിമയിൽ ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് പലരും രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിനാൽ ട്രെയിലറിലെ രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് അവകാശപ്പെട്ട് കങ്കണക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിത്രം റിലീസിനൊരുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഈ വർഷം ജൂണിൽ റിലീസിനു തീരുമാനിച്ചു. പക്ഷേ ലോക്സഭ തിരഞ്ഞെടുപ്പു മൂലം വീണ്ടും മാറ്റി വെക്കേണ്ടി വന്നു. പുതുക്കിയ തിയ്യതി സെപ്റ്റംബർ 6നാണ്. മണികർണിക; ദി ക്യൂൻ ഓഫ് ഝാൻസി എന്ന ചിത്രത്തിലൂടെയാണ് കങ്കണ സംവിധാന രം​ഗത്തേക്ക് ചുവടു വെക്കുന്നത്. താരത്തിന്റെ രണ്ടാമത്തെ സംവിധാനം ചെയ്ത സിനിമയാണിത്.

Vaishak Nair

റിലീസിനു മുന്നേ നിരവധി വിവാദങ്ങളിൽ കങ്കണയും എമർജൻസി എന്ന ചിത്രവും പെട്ടിരുന്നു. അതിനിടയിലാണ് വൈശാഖ് നായർക്ക് നേരെ വന്ന ആക്രമണം. മലയാളിയായ വൈശാഖ് നായർ സുപ്രധാന വേഷത്തിലാണ് എമർജൻസിയിൽ എത്തുന്നത്. വൈശാഖിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാലും എമർജൻസിയിൽ അവതരിപ്പിക്കുന്നത്. ഹിന്ദി സിനിമകളിൽ ഇടക്ക് അഭിനയിച്ചെങ്കിലും കൂടുതൽ സ്വീകാര്യത ലഭിക്കാൻ സാധ്യതയുള്ള കഥാപാത്രവും ഇതു തന്നെയാവും.

1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേർ, ശ്രേയാസ് തൽപടെ, മഹിമ ചൗദരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് തുടങ്ങി വലിയൊരു താരനിരയാണ് എമർജൻസിയിൽ ഒരുങ്ങുന്നത്.

പോസ്റ്റ് കാണാം..

More from Filmibeat

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X