പ്രണയിക്കാന്‍ പ്രായമുണ്ടോ? ഇല്ലെന്ന് ഈ സിനിമകള്‍ പറയുന്നു
ഇന്ന് വാലന്റൈന്‍സ് ഡേ ആണ്. ലോകമെമ്പാടുമുള്ള കമിതാക്കള്‍ തങ്ങളുടെ പ്രണയം ആഘോഷിക്കുന്ന നാള്‍. പ്രണയത്തേക്കുറിച്ചും പ്രണയിതാക്കളെക്കുറിച്ചും സംസാരിക്കുമ്പോഴെല്ലാം കടന്നു വരുന്ന ഇമേജ് പലപ്പോഴും യുവാക്കളുടേതാകും. എന്നാല്‍ പ്രണയവും വാലന്റൈന്‍സ് ഡേയുമൊന്നും യുവാക്കള്‍ക്ക് മാതമുള്ളതല്ല. പ്രണയത്തിനെന്നത് പോലെ തന്നെ വാലന്റൈന്‍സ് ഡേയ്ക്കും പ്രായത്തിന്റെ അതിരുകളില്ല.
പ്രണയിക്കാനുള്ള പ്രായത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച സിനിമകള്‍ നിരവധിയാണ്. പ്രണയിക്കുന്ന രണ്ട് പേര്‍ക്കിടിയെ പ്രായ വ്യത്യാസവും മധ്യവയസിലെ പ്രണയവുമൊക്കെ സ്‌ക്രീനിലെ മനോഹരമായ കാഴ്ചയായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ള ചില പ്രണയ സിനിമകള്‍ പരിചയപ്പെടാം.

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് ഒരു ചെറുപുഞ്ചിരി. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മല ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ നാളിതുവരെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രണയക്കാഴ്ചകൡലൊന്നാണ്. എഴുപതുകളിലൂടെ കടന്നു പോകുന്ന പോകുന്ന കൃഷ്ണക്കുറുപ്പും അറുപതുകളിലൂടെ കടന്നു പോകുന്ന ഭാര്യ അമ്മാളുക്കുട്ടിയും തമ്മിലുള്ള മനോഹരമായ പ്രണയത്തിന്റെ കഥ പറയുന്ന സിനിമ. പേരു പോലെ തന്നെ ഒരു ചെറു പുഞ്ചിരിയോടെയും തെല്ല് അസൂയയോടുമല്ലാതെ ഈ സിനിമ കാണാനാകില്ല.
ആര്‍ ബല്‍ക്കി അമിതാഭ് ബച്ചനേയും തബുവിനേയും നായകനും നായികയുമാക്കിയൊരുക്കിയ സിനിമയാണ് ചീനി ഖം. 64 കാരനായ ബുദ്ധദേവ് ഗുപ്തയും 34 കാരിയായ നീനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ചീനി ഖം സംസാരിക്കുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോളിവുഡിലെ സകല സങ്കല്‍പ്പങ്ങളേയും പൊളിച്ചടുക്കിയ സിനിമ. അതും സാക്ഷാല്‍ ബച്ചന്‍ നായകനായി എത്തുന്നു. ബച്ചന്റേയും തബുവിന്റേയും അസാധ്യ കെമിസ്ട്രി കൊണ്ടും പരേഷ് റാവല്‍ അടക്കമുള്ള സപ്പോര്‍ട്ടിംഗ് കാസ്റ്റിംഗിന്റെ പ്രകടനം കൊണ്ടുമെല്ലാം വേറിട്ടു നില്‍ക്കുന്നു ചീനി ഖം. ഇതുപോലൊരു സിനിമ ഇതിന് മുമ്പും ശേഷവും ബോളിവുഡ് സമ്മാനിച്ചിട്ടില്ല.
ഇര്‍ഫാന്‍ ഖാന്‍, നിമ്രത് കൗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിതേഷ് ബത്ര ഒരുക്കിയ സിനിമ. നവാസൂദ്ദിന്‍ സിദ്ധീഖിയടക്കമുള്ളവരും ചിത്രത്തിലുണ്ട്. പ്രണയം എപ്പോഴും ഏത് വഴിയും കടന്നു വരാമെന്ന് ചിത്രം കാണിച്ചു തരുന്നു. അതോടൊപ്പം വിട്ടു കൊടുക്കുന്നതും പ്രണയമാണെന്നും ഈ സിനിമ കാണിച്ചു തരുന്നുണ്ട്. ഇര്‍ഫാന്റെ പ്രകടനം ഒരേ സമയം വിങ്ങലും ചെറു പുഞ്ചിരിയും സമ്മാനിച്ചാണ് കടന്നു പോകുന്നത്.
മോഹന്‍ലാല്‍-ജയപ്രദ-അനുപം ഖേര്‍ എന്നിങ്ങനെ മൂന്ന് പ്രതിഭകളെ വച്ച് ബ്ലെസിയെന്ന മറ്റൊരു പ്രതിഭയൊരുക്കിയ പ്രണയകാവ്യമാണ് പ്രണയം. ദാമ്പത്യം, പ്രണയം, സൗഹൃദം തുടങ്ങിയ റൊമാന്‍സിന്റെ പല തലങ്ങളെയടക്കം ചര്‍ച്ച ചെയ്യുന്ന സിനിമ. അറുപതുകാരനായ അച്ചുതന്‍ ഒരുനാള്‍ അപ്രതീക്ഷിതമായി തന്റെ മുന്‍ ഭാര്യയേയും ഇപ്പോഴത്തെ ഭര്‍ത്താവിനേയും കണ്ടുമുട്ടുന്നിടത്ത് ആരംഭിക്കുന്ന സിനിമ പ്രണയതകര്‍ച്ചകളെക്കുറിച്ചും ജീവിതത്തില്‍ സെക്കന്റ് ചാന്‍സ് കണ്ടെത്തുന്നതിനെക്കുറിച്ചുമൊക്കെ മനോഹരമായി സംസാരിക്കുന്നുണ്ട്.

മറവി രോഗത്തിന്റെ ആദ്യനാളുകളിലേക്ക് കടന്ന ഭാര്യ ഒരുനാള്‍ ഭര്‍ത്താവിനോട് ഒരു ആഗ്രഹം പറയുന്നു. അതുവരെ താന്‍ പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്ന തന്റെ നാട്ടിലേക്ക് പോകണം. ആ യാത്രയില്‍ അവളുടെ ഭൂതകാലത്തേയും കുട്ടിക്കാലത്തെ പ്രണയത്തേയും അയാള്‍ അറിയുന്നു. ഒരു ട്രാജഡിയ്ക്കുള്ള പ്രിമൈസെന്ന് തോന്നുമെങ്കിലും ഹൃദയസ്പര്‍ശിയായൊരു സിനിമയാണ് ത്രീ ഓഫ് അസ്. 96 ന്റെ മറ്റൊരു പതിപ്പ് പോലെ തോന്നിപ്പിക്കുന്ന ചിത്രം. ജയ്ദീപ് അഹ്ലാവത്തിന്റേയും ഷെഫാലി ഷായുടേയും സ്വാനന്ദ് കിര്‍ക്കിറേയുടേയും ആത്മാവ് തൊടുന്ന പ്രകടനം. ജയ്ദീപിന്റേയും ഷെഫാലിയുടേയും കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ട സിനിമ. ജയന്റ് വീല്‍ രംഗത്തിലെ ഇരുവരുടേയും പ്രകടനം മാത്രം മതി ഹൃദയത്തിന്റെ ഉള്ളറകളെ കൊളുത്തിവലിക്കാന്‍.
സംരക്ഷിക്കപ്പെടേണ്ടവരാണ് വയോധികര്‍. പക്ഷെ അത് പലപ്പോഴും അവരുടെ തിരഞ്ഞെടുപ്പുകള്‍ക്ക് മേലുള്ള അധികാര പ്രയോഗങ്ങളായി മാറാറുണ്ട്. വാര്‍ദ്ധക്യത്തിലേക്ക് കടന്നാല്‍ തങ്ങളുടെ ജീവിതത്തിലും പ്രണയത്തിലുമെല്ലാമുള്ള ചോയ്‌സുകള്‍ എങ്ങനെയാണ് മനുഷ്യന് നഷ്ടമാവുക? ഇതാണ് അഭിജിത് അശോകന്‍ ഒരുക്കിയ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ചോദിക്കുന്നത്. കോഴിക്കോട് ജയരാജും ലീല സാംസണും പ്രധാന വേഷങ്ങളിലെത്തിയ സിനിമ വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ഏകാന്തതയിലേക്ക് കൂടി നമ്മളെ കൊണ്ടു പോകും.


Click it and Unblock the Notifications