ആ വാര്‍ത്ത വിഷമമുണ്ടാക്കി; ബാബുരാജിന്റെ ആ ശീലം മുമ്പ് ആസ്വദിച്ചിരുന്നു, ഇപ്പോഴില്ലെന്ന് വാണി

നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരികയാണ് വാണി വിശ്വനാഥ്. മലയാളത്തിലെ നായികമാരില്‍ വാണി വിശ്വനാഥ് തീര്‍ത്തം ഓളം പിന്നീട് മറ്റൊരാള്‍ക്കും ആവര്‍ത്തിക്കാന്‍ സാധിക്കാത്ത ഒന്നാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയുമൊക്കെ ആക്ഷന് കയ്യടിച്ചിരുന്നത് പോലെ വാണി വിശ്വനാഥിന്റെ ആക്ഷന് വേണ്ടി ഒരുകാലത്ത് മലയാളികള്‍ ആവേശത്തോടെ കാത്തിരുന്നു.

പോലീസ് വേഷങ്ങളില്‍ വാണിയോളം കയ്യടി നേടിയ മറ്റൊരു നടിയുണ്ടാകില്ല. ഇപ്പോഴിതാ തിരിച്ചുവരവിലും വാണി വിശ്വനാഥ് എത്തുന്നത് പോലീസ് ഉദ്യോഗസ്ഥയായിട്ടാണ്. ആസാദി എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നടനുമായ ബാബുരാജിനെക്കുറിച്ചുള്ള വാണിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Vani Viswanath

ബാബുരാജിന് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ആരോഗ്യസ്ഥിതി മോശമായെന്നും ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സയിലാണെന്നുമൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോ പങ്കുവച്ചാണ് ബാബുരാജ് ആ വ്യാജ വാര്‍ത്തയോട് അന്ന് പ്രതികരിച്ചത്. ആ സംഭവത്തെക്കുറിച്ച് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് വാണി.

വിഷമം തോന്നി. എല്ലാവര്‍ക്കും വിഷമം തോന്നില്ലേ. പിന്നെ എല്ലാവരും ഇതോട് യൂസ്ഡ് ആയി. സത്യം നമുക്ക് അറിഞ്ഞാല്‍ പോരേ എന്നായി. അങ്ങനെ തോന്നുന്നുണ്ട് ഇപ്പോള്‍. കാര്യങ്ങള്‍ വിളിച്ച് ചോദിക്കുന്നത് ഒക്കെ വളരെ കുറവാണ്. എന്താണ് പുള്ളി മറുപടി ഇട്ടത് എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനൊരു വാര്‍ത്ത വന്നു എന്ന് മാത്രമേ എനിക്കറിയൂവെന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

ബാബുരാജിന്റെ പോസിറ്റീവ് വശം പറയാനായിരുന്നു പിന്നീട് അവതാരകന്‍ ആവശ്യപ്പെട്ടത്. എന്തിനും ആള് ധൈര്യമായി ഇറങ്ങിത്തിരിക്കും. മാറ്റി വെക്കാം, ആലോചിക്കാം, വരട്ടെ എന്നൊന്നുമില്ല. അത് തന്നെയാണ് പുള്ളിയുടെ നെഗറ്റീവും. ഒരു പരിധി വരെ ഞാന്‍ അത് ആസ്വദിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ പറ്റുന്നില്ല. ചില സമയത്ത് നമ്മള്‍ വേണ്ടാ എന്ന് പറഞ്ഞാലും ആള് ആളുടെ രീതിയ്‌ക്കേ എല്ലാം ചെയ്യത്തുള്ളൂ. എല്ലാത്തിലും ഒരു എടുത്തുചാട്ടം ഉണ്ടായിരിക്കുമെന്നാണ് വാണി പറയുന്നത്.

Vani Viswanath

വളരെ പോസിറ്റീവായ കാര്യമാണ്. പക്ഷെ പിന്നീട് അത് നെഗറ്റീവായി മാറാറുണ്ട്. ഞാനാണെങ്കില്‍ വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്. ഞങ്ങള്‍ രണ്ടു പേരും രണ്ട് എക്‌സ്ട്രീമിലുള്ളവരാണ്. വേണ്ട ആലോചിക്ക് എന്നൊക്കെ ഞാന്‍ പറഞ്ഞാലും അതൊന്നും കേള്‍ക്കുന്ന ഒരാളൊന്നുമല്ല. അത് തന്നെയാണ് നെഗറ്റീവും പോസ്റ്റീവും. ചില സമയത്ത് അത് പറഞ്ഞത് നന്നായി എന്ന് നമുക്ക് തോന്നും. ചില സമയത്ത് അത് പറയണ്ടായിരുന്നു എന്നും തോന്നുമെന്നും താരം പറയുന്നു.

സിനിമയില്‍ സൗഹൃദങ്ങളില്ല എന്നാണ് വാണി വിശ്വനാഥ് പറയുന്നത്. സിനിമ ചെയ്യുന്ന സമയത്ത് കൂടെ അഭിനയിക്കുന്നവരുമായി വളരെ അടുത്ത ബന്ധമുണ്ടാകും. ഉര്‍വ്വശിയായും ശോഭനയായുമെല്ലാം നല്ല സൗഹൃദം ഉണ്ടായിരുന്നു ഒരുമിച്ച് അഭിനയിക്കുമ്പോള്‍. പക്ഷെ സിനിമ കഴിഞ്ഞ് പോയാല്‍ പിന്നെ ആരുമായും ബന്ധങ്ങളുണ്ടാകില്ല. സോഷ്യല്‍ മീഡിയയിലല്ല. അതും ഒരുകാരണമാകാം. പക്ഷെ പണ്ടും ഷൂട്ട് കഴിഞ്ഞാല്‍ പിന്നെ സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്ന ശീലം ഇല്ലെന്നും താരം പറയുന്നുണ്ട്.

More from Filmibeat

Read more about: vani viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X