For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന

  |

  കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ലെന. രണ്ടു സിനിമകളാണ് ലെനയുടേതായി നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. എന്നാലും എന്റളിയയും വനിതയും. അതിൽ വനിതയിൽ ടൈറ്റിൽ കഥാപാത്രമായാണ് ലെന എത്തുന്നത്. 25 വർഷത്തെ ലെനയുടെ കരിയറിലെ ആദ്യത്തെ ടൈറ്റിൽ വേഷമാണിത്.

  ചിത്രത്തിന്റെ കഥ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. റഹിം ഖാദർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പോലീസുകാരിയുടെ വേഷത്തിലാണ് ലെന ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ലെന.

  Also Read: രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി

  നിരവധി പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കഥാപാത്രമാണിതെന്നാണ് ലെന പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്റെ ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയ സംഭവവും ലെന അഭിമുഖത്തിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം.

  പോലീസ് കഥാപാത്രമെന്നു കേട്ടപ്പോൾ ഇതുവരെ ചെയ്തതു പോലെയുള്ളതാകും എന്നാണ് കരുതിയത്. പക്ഷേ, സംവിധായകൻ റഹിം ഖാദർ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ക്യാമറ പോലീസ് സ്റ്റേഷനു പുറത്തേക്കില്ല. അതായത് ഒരു സ്റ്റേഷന്റെ നാലു ഭിത്തികൾക്കുള്ളിൽ നടക്കുന്നതാണ് കഥ. അതു കേട്ടപ്പോൾ കൂടുതൽ താൽപര്യമായെന്ന് ലെന പറയുന്നു.

  കഥാപാത്രമായപ്പോൾ അതിലേറെ സന്തോഷം തോന്നിയിരുന്നു. മേക്കപ്പില്ല, ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന യൂണിഫോമില്ല. ഷൂട്ടിങ് ദിനങ്ങളിൽ ശരിക്കും രാവിലെ ഓഫിസിൽ പോകുന്നതു പോലെ യൂണിഫോമിൽ വരും. മുഴുവൻ ദിവസവും സ്റ്റേഷനിൽ. വൈകിട്ട് തിരികെ പോകും. സംവിധായകൻ ഒരു സർക്കിൾ ഇൻസ്പെക്ടർ ആയതു കൊണ്ടു തന്നെ എല്ലാം തനി പോലീസ് മുറ. സിനിമ കാരണം പോലീസ് ജീവിതം അത്ര സുഖമല്ലെന്ന് മനസിലായെന്നും ലെന പറഞ്ഞു.

  സിനിമയിൽ ആദ്യമായി മുഖം കാണിച്ചതിനു പിന്നാലെ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന അനുഭവത്തെ കുറിച്ചും ലെന പറയുന്നുണ്ട്. 'ലൈസൻസില്ലാതെ സ്കൂട്ടർ ഓടിച്ചതിനാണ്. അന്നു ഞാൻ പ്ലസ്റ്റുവിൽ പഠിക്കുകയാണ്. പരീക്ഷാ ദിവസം സ്കൂളിലെത്താൻ വൈകി. ഇതോടെയാണ് തൃശൂർ പൂങ്കുന്നത്തെ വീട്ടിലിരുന്ന ബജാജ് സണ്ണി സ്കൂട്ടർ എടുത്ത് ഇറങ്ങിയത്. ഒരു കയറ്റം കയറുന്നതിനിടെ പിന്നിൽ നിന്ന് ഹോണടി,'

  'നോക്കിയപ്പോൾ രണ്ടു പോലീസുകാരാണ് ബൈക്കിൽ. ഞാൻ പേടിച്ചു പോയി. പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞു. പക്ഷേ, അവർ ലൈസൻസാണ് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞതോടെ അവർ കണ്ണുരുട്ടി. വൈകിട്ട് അച്ഛനെയും അമ്മയെയും വിളിച്ചു സ്റ്റേഷനിൽ വരണമെന്നു പറഞ്ഞിട്ടു പോയി. പക്ഷേ, ഞാൻ അതു കാര്യമാക്കിയില്ല. ഇക്കാര്യം വീട്ടിൽ പറഞ്ഞതുമില്ല,'

  'വൈകിട്ട് വീട്ടിൽ പോലീസ് എത്തി. അവർ വന്നു കാര്യം പറഞ്ഞതോടെ അമ്മ ഞെട്ടി. പിന്നാലെ ഞങ്ങൾ ഇരുവരും സ്റ്റേഷനിലെത്തി. നല്ലോണം വഴക്ക് പറഞ്ഞാണ് പോലീസുകാർ വിട്ടത്. പിറ്റേവർഷം ഞാൻ ലൈസൻസെടുത്തു,' ലെന പറഞ്ഞു. എന്നാൽ, പിന്നീടൊരിക്കലും താൻ സ്കൂട്ടറോ കാറോ ഓടിച്ചട്ടിലെന്നും അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ലെന്നും ലെന പറഞ്ഞു.

  Also Read: ഡബ്ല്യുസിസിയില്‍ വിശ്വാസമില്ല! നേരെചൊവ്വേ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടമാകില്ല: സ്വാസിക

  സിനിമയിൽ 25 വർഷമായെന്നു കേൾക്കുന്നത് തനിക്ക് ശരിക്കും അവിശ്വസനീയമാണെന്ന് ലെന പറയുന്നു. തന്റെ സിനിമ യാത്രയും ലെന അഭിമുഖത്തിൽ ഓർക്കുന്നുണ്ട്. ഇതിനകം നൂറിലധികം സിനിമകളിൽ ലെന അഭിനയിച്ചിട്ടുണ്ട്. ലെന ആദ്യമായി തിരക്കഥാകൃത്താകുന്ന ഓളം എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. അഭിനയത്തിന്റെ തിരക്കിൽ തന്റെ സംവിധാന മോഹം മാറ്റിവെച്ചിരിക്കുകയാണെന്നും ലെന പറയുന്നു.

  Read more about: lena
  English summary
  Vanitha Movie Actress Lena Recalls Her First Police Station Experience, Happened Soon After Her Debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X