ആ സംഭവം എന്നെ ഉലച്ചുകളഞ്ഞു! കൊച്ചിയിലെ കോടികളുടെ വീടിന് പിന്നിലെ കഥ പറഞ്ഞ് വരദ

മലയാളികള്‍ക്ക് സുപരിചിതയാണ് വരദ. സിനിമയിലൂടെയാണ് വരദ അഭിനയം ആരംഭിക്കുന്നത്. പക്ഷെ വരദ താരമാകുന്നത് ടെലിവിഷനിലൂടെയാണ്. ജനപ്രീയ പരമ്പരയായ അമലയിലൂടെയാണ് വരദ മിനിസ്‌ക്രീനിലെത്തുന്നത്. ഇതോടെ താരം സീരിയില്‍ പ്രേമികളുടെ മനസില്‍ എന്നന്നേക്കുമായൊരു ഇടം കണ്ടെത്തുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വരദ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.

ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ വരദയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മുതല്‍ ഗോസിപ്പുകള്‍ വരെ വരദയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് വരദ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വരദ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

എന്നെപ്പറ്റിയുള്ള ഗോസിപ്പുകള്‍ എല്ലാം ഞാന്‍ അറിയാത്ത കാര്യങ്ങള്‍ ആയിരുന്നു എന്നാണ് വരദ പറയുന്നത്. പിന്നാലെ തന്നെക്കുറിച്ച് കേട്ട ഗോസിപ്പുകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ''ഒപ്പം അഭിനയിക്കുന്നവരോടൊപ്പം ചേര്‍ത്ത് പറയുക എന്നത് മിക്കവര്‍ക്കും സംഭവിക്കുന്ന കാര്യമാണ്. അത്തരത്തിലാണ് സാജന്‍ സൂര്യ ചേട്ടനോടൊപ്പം ഒരു ഗോസിപ്പു വന്നത്. എന്നെ വ്യക്തിപരമായി ഉലച്ച സംഭവമാണ് അത്. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ഗോസിപ്പ്'' എന്നാണ് വരദ പറയുന്നത്.

Varada

അതേസമയം, സാജന്‍ ചേട്ടന്‍ നല്ല ഒരു സുഹൃത്താണ്, ആ സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടി ആയിരുന്നു തനിക്കെന്നും വരദ പറയുന്നു. എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കളേ ഉള്ളൂ. അവരുടെ സൗഹൃദം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും താരം വ്യക്തമാക്കി. പിന്നാലെ താന്‍ കോടികളുടെ വീട് സ്വന്തമാക്കിയെന്ന വാര്‍ത്തയെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്.

''കൊച്ചിയില്‍ ഒരു ചെറിയ ഫ്‌ലാറ്റ് സ്വന്തമാക്കി. അപ്പോള്‍ വന്ന തലക്കെട്ട്. 'കൊച്ചിയില്‍ കോടികളുടെ വീട് സ്വന്തമാക്കി വരദ'. ഈ ന്യൂസ് കൊടുത്തവരോട് എനിക്ക് ചോദിക്കണം എന്നുണ്ട് ഈ കോടികള്‍ എവിടെ, കുറച്ചു കിട്ടിയെങ്കില്‍ കൊള്ളാമായിരുന്നു എന്ന്'' വരദ പറയുന്നു. ഞാന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ പണവും ലോണും ഒക്കെ എടുത്ത് എന്റെ ആഗ്രഹം സഫലമാക്കിയതാണ്. അതിനാണ് ഇങ്ങനെ പറയുന്നതെന്നാണ് വരദ പറയുന്നത്.

Varada

ഇവര്‍ക്ക് വര്‍ക്ക് ഒന്നും ഇല്ലല്ലോ, പിന്നെ ഈ കോടികളുടെ ഫ്‌ലാറ്റിനു പണം എവിടെനിന്ന് വന്നു , ഇവള്‍ക്ക് എങ്ങനെയാണ് ഇത്രയും പണം, ഇവള്‍ മറ്റതായതുകൊണ്ടല്ലേ എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് ചോദിപ്പിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ എഴുതുന്നതെന്നാണ് വരദ പറയുന്നത്. ഇത്തരം ഗോസിപ്പുകള്‍ എഴുതുന്നവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും വരദ പറയുന്നു. പക്ഷെ എന്തെങ്കിലും എഴുതി വിടുമ്പോള്‍ അത് ബാധിക്കുന്ന ആളുകളുടെ മനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു.

അതേസമയം, വരദയും നടന്‍ ജിഷിന്‍ മോഹനും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിച്ചുവെന്ന വാര്‍ത്തയും ഈയ്യടുത്താണ് പുറത്ത് വന്നത്. ജിഷിന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പ്രതികരിക്കാന്‍ വരദയും കൂട്ടാക്കിയിട്ടില്ല.

More from Filmibeat

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X