'ലിവിങ് ടുഗതര്‍ വെളിപ്പെടുത്തി വരദ'; അവര്‍ക്കൊരു മനഃസുഖം കിട്ടും; സത്യാവസ്ഥ എന്തെന്ന് വരദ

താര ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഗോസിപ്പുകള്‍. താരങ്ങളെക്കുറിച്ച് പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ പ്രചിരിക്കാറുണ്ട്. വസ്തുത അന്വേഷിക്കാതേയും വസ്തുതയെ വളച്ചൊടിച്ചുമെല്ലാം പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ മൂലം താരങ്ങള്‍ പലപ്പോഴും വലയാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയാണ് നടി വരദ.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സീരിയലിലേക്ക് എത്തുകയായിരുന്നു. സിനിമയില്‍ നേടാന്‍ സാധിക്കാതിരുന്ന ജനപ്രീതി നേടിയെടുക്കാന്‍ സീരിയലിലൂടെ വരദയ്ക്ക് സാധിച്ചു. വരദ നായികയായി എത്തിയ അമല എന്ന പരമ്പര സൂപ്പര്‍ ഹിറ്റായിരുന്നു.

Varada

കഴിഞ്ഞ ദിവസം തന്നെക്കുറിച്ച് വന്നൊരു വാര്‍ത്തയെക്കുറിച്ചാണ് വരദ ഇപ്പോള്‍ പ്രതികരിക്കുന്നത്. വരദ ലിവിംഗ് ടുഗദറിലാണെന്ന വാര്‍ത്തയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മനോരമ ഓണ്‍ലൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വരദയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്.

''ഹരീഷ് എന്ന ആക്ടറുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഈ ഗോസിപ്പിനു കാരണം. അതിന്റെ കാര്യം പറയുകയാണെങ്കില്‍ തമാശ ആണ്. 'ലിവിങ് ടുഗതര്‍' എന്ന ഞാന്‍ ചെയ്യുന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗം വരുന്നു, അതിന്റെ അനൗണ്‍സ്മെന്റ് ആണ് അത്. യൂട്യൂബില്‍ ആണ് ഒന്നാം ഭാഗം വന്നത്. പിന്നീട് അത് സൈന പ്ലേ എടുത്തു. വെബ് സീരീസിന്റെ പേരാണ് ഹാഷ് ടാഗ് ഇട്ടത്'' എന്നാണ് വരദ പറയുന്നത്.

അതേസമയം, ഹരീഷ് എന്റെ കൂട്ടുകാരി ജസ്‌നയുടെ ഭര്‍ത്താവാണ്. ഞങ്ങള്‍ ആത്മമിത്രങ്ങളാണെന്നും വരദ പറയുന്നു. ഈ ഫോട്ടോ വൈറല്‍ ആയപ്പോള്‍ ജസ്ന ആണ് ഒരു വാര്‍ത്ത എനിക്ക് അയച്ചു തന്നതെന്നും വരദ പറയുന്നു. 'ലിവിങ് ടുഗതര്‍ വെളിപ്പെടുത്തി വരദ' എന്ന ടൈറ്റില്‍ ആയിരുന്നു അത്. നമുക്ക് ഇത്തവണ പബ്ലിസിറ്റി എളുപ്പമായല്ലോ എന്നാണ് അവള്‍ പറഞ്ഞതെന്നും വരദ പറയുന്നു. അവര്‍ അപ്പനും അമ്മയും മക്കളുമായി വളരെ സ്‌നേഹത്തോടെ ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ രണ്ടുപേരെയും അടുത്തറിയാവുന്ന ആരും ഇങ്ങനെ പറയില്ലെന്നും വരദ വ്യക്തമാക്കുന്നുണ്ട്.

Varada

അതേസമയം, ഈ തലക്കെട്ട് കൊടുക്കുന്നവര്‍ ആര്‍ട്ടിക്കിളിന്റെ ഒടുവില്‍ പറയുന്നുണ്ട്, അവര്‍ ഈ പേരില്‍ ഒരു വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്, അതിന്റെ രണ്ടാം ഭാഗമായിരിക്കും ഇത് എന്നും വരദ ചൂണ്ടിക്കാണിക്കുന്നു. എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കില്‍ മനഃസുഖം ഇല്ല. അവര്‍ അതില്‍ സന്തോഷം കണ്ടെത്തിക്കോട്ടെ എന്നും വരദ പറയുന്നു. നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ നല്ലതു മാത്രം പറയണം എന്ന് നമുക്ക് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലല്ലോ. ഇതിനെതിരെ പ്രതികരിക്കാനൊന്നും എനിക്ക് സമയമില്ലെന്നും വരദ കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ വരദയും നടന്‍ ജിഷിന്‍ മോഹനും വിവാഹ ബന്ധം വേര്‍പിരിഞ്ഞതായി ജിഷിന്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്താണ് തങ്ങളുടെ ദാമ്പത്യ ബന്ധം തകരാനുണ്ടായ കാരണം എന്ന് ജിഷിന്‍ വ്യക്തമാക്കിയിട്ടില്ല. വരദയും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമലയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒരു മകനുമുണ്ട് ഇരുവര്‍ക്കുമൊപ്പം. മകന്‍ ഇപ്പോള്‍ വരദയുടെ അമ്മയുടെ കൂടെയാണുള്ളത്.

More from Filmibeat

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X