ഒന്നിനു വേണ്ടിയും കരഞ്ഞിരിക്കാന്‍ വയ്യ! ജീവിതം വളരെ ചെറുത്; വിവാഹ മോചനത്തെക്കുറിച്ചോ വരദ പറഞ്ഞത്?

മലയാളികള്‍ക്ക് സുപരിചിതരാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും പ്രണയത്തിലായതും വിവാഹം കഴിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ നായികയും വില്ലനുമായിരുന്നവര്‍ ജീവിതത്തില്‍ നായികയും നായകനും ആയപ്പോള്‍ ആരാധകരും അത് ആഘോഷിച്ചു. ഓഫ് സ്‌ക്രീനിലെ ജനപ്രീയ ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു.

കഴിഞ്ഞ കുറേനാളുകളായി ജിഷിനും വരദയും പിരിഞ്ഞുവോ എന്ന ചോദ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്നതുമായിരുന്നു. ഇതിനിടെയാണ് ഈയ്യടുത്ത് താനും വരദയും പിരിഞ്ഞുവെന്ന് ജിഷിന്‍ തന്നെ വ്യക്തമാക്കിയത്. താരത്തിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Varada

ഇതിനിടെ ഇപ്പോഴിതാ വരദ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ ചിത്രങ്ങളോടൊപ്പം വരദ ജീവിതത്തെക്കുറിച്ച് എഴുതിയ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ജീവിതം കരഞ്ഞിരിക്കാനുള്ളതല്ലെന്നാണ് വരദ പറയുന്നത്. പിന്നാലെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജിഷിന്റെ അഭിമുഖത്തിന്റെ കൂടെ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയ വരദയുടെ വാക്കുകളെ വിലയിരുത്തുന്നത്.

ഇന്നലെ ഞാന്‍ പുഞ്ചിരിക്കുകയായിരുന്നു. ഇന്നും ഞാന്‍ പുഞ്ചിരിക്കുകയാണ്. നാളേയും ഞാന്‍ പുഞ്ചിരിക്കും. ജീവിതം വളരെ ചെറുതാണ്, കരഞ്ഞിരിക്കാനുള്ളതല്ല എന്നാണ് വരദ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് താനും വരദയും പിരിഞ്ഞുവെന്ന് ജിഷിന്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് വേര്‍ പിരിയാനുള്ള കാരണമെന്ന് ജിഷിന്‍ പറയാന്‍ കൂട്ടാക്കിയില്ല. വികാരഭരിതനായിട്ടായിരുന്നു ജിഷിന്റെ പ്രതികരണം.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിഷിന്റെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട എന്നാണ് ജിഷിന്‍ പറഞ്ഞത്.

Varada

മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്നും ജിഷിന്‍ തുറന്നടിക്കുന്നുണ്ട്. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ എന്നും ജിഷിന്‍ പറയുന്നുണ്ട്.

അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് വരദയും ജിഷിനും പ്രണയത്തിലാകുന്നത്. പരമ്പരയിലെ നായികയായിരുന്നു വരദ. ജിഷിന്‍ വില്ലനും. അധികം വൈകാതെ തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്. കുട്ടി ഇപ്പോള്‍ വരദയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ വരദ ഒരു യൂട്യൂബ് ചാനലില്‍ തന്റെ ഹോം ടൂര്‍ നടത്തിയപ്പോള്‍ കുട്ടി കൂടെയുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.

More from Filmibeat

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X