ആഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കം; വരലക്ഷ്മിയുടെ മെഹന്ദി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറൽ

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നിറയുന്നത്. പ്രീ വെഡ്ഡിംഗ് ചടങ്ങുകൾ എന്ന നിലയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വൻ ആഘോഷങ്ങൾക്കാണ് ചെന്നൈയിൽ തുടക്കം കുറിച്ചത്. രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

ജൂലൈ 2ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തായ് ലാൻ്റിൽ വെച്ചാണ് വരലക്ഷ്മിയും നിക്കോളായിയും വിവാഹം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ‌ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ പറയുന്നത്. ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തിരുന്നത്.

varu sarathkumar

ഗ്രീനിഷ് മഞ്ഞ നിറത്തിലുള്ള ലെഹങ്കയാണ് വരലക്ഷ്മി ധരിച്ചിരിക്കുന്നത്. നിക്കോളായ് ധരിച്ചത് പച്ച നിറത്തിലുള്ള കുർത്ത സെറ്റാണ്. എല്ലാവരും പച്ച കളർ കോഡിലായിരുന്നു ആഘോഷങ്ങളിൽ പങ്കെടുത്തത്. മെഹന്ദി ഇടുന്ന കുട്ടികളേയും മെഹന്ദി ലുക്കിൽ പോസ് ചെയ്യുന്ന വരലക്ഷ്മിയേയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാണാം. പോസ്റ്റിന് താഴെ നിരവധി കമൻ്റുകളാണ് ഇതിനോടകം വന്നത്. എല്ലാവരും ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.

വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. വിവാഹം എവിടെ വെച്ചാണ് എന്നത് ഒഫിഷ്യലി പറഞ്ഞിരുന്നില്ല. അത് വലിയ രീതിയിൽ സംസാരത്തിനിടയാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം വരലക്ഷ്മി കുടംബത്തോടെ ഡൽഹിയിൽ പോയി പ്രധാന മന്ത്രിയെ നേരിട്ട് കണ്ട് വിവാഹത്തിന് ക്ഷണിച്ചിരുന്നു. അത് വാർത്തകളിലും ഇടം നേടിയിരുന്നു. ഒപ്പം എല്ലാ പ്രമുഖ താരങ്ങളേയും താരം നേരിട്ട് ക്ഷണിക്കാൻ പോകുന്നതിൻ്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചെന്നെയിലെ വിവാഹ റിസപ്ഷന് വലിയൊരു താര നിര പ്രതീക്ഷിക്കാം.

varu sarathkumar

മാസങ്ങളായി വിവാഹത്തിൻ്റെ തയ്യാറെടുപ്പുകളിലായിരുന്നു വരലക്ഷ്മി. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞയുടൻ തൊട്ട് വലിയ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ബുള്ളിയിംഗ് നേരിടുന്നുണ്ട്. മുംബൈയിൽ താമസിക്കുന്നയാളാണ് നിക്കോളായ് സച്ചിദേവ്. ഇയാളുടെ രണ്ടാം വിവാഹമാണിത്. നിക്കോളായ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ വരലക്ഷ്മി മകളുമൊത്ത് നിൽക്കുന്ന ചിത്രങ്ങൾ പല മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

വരലക്ഷ്മി അഭിനയിച്ച് അവസാനമായി തിയേറ്ററിൽ ഇറങ്ങിയത് തെലുഗു ചിത്രമായ ശബരി ആയിരുന്നു. എന്നാൽ അതിനു മുന്നേ റിലീസ് ചെയ്ത തെലുഗു ചിത്രം ഹനുമാൻ എന്ന സിനിമയിലെ അഞ്ജമ്മ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. വരലക്ഷ്മി അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്ഥ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചത്. സർക്കാരിൽ വിജയ്ക്ക് ഓപ്പോസിറ്റ് നിന്ന് അതി ശക്തയായ വില്ലൻ വേഷം കൈകാര്യം ചെയ്തിരുന്നു. അങ്ങനെ നിരവധി വേഷങ്ങൾ. എല്ലാ സിനിമയിലും ഒരു പവർഫുൾ കഥാപാത്രത്തെയാണ് വരലക്ഷ്മിക്ക് ലഭിക്കുന്നതും എന്നത് വസ്തുത. ഇനി ജൂലൈയിൽ ധനുഷിൻ്റെ രായൻ എന്ന ചിത്രമാണ് വരലക്ഷ്മിയുടെ പുതിയ റിലീസ്.

ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം..

More from Filmibeat

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X