ഉറക്കം ഇല്ലാതായിട്ട് രണ്ടു വർഷമായി എന്ന് പോസ്റ്റിട്ടത് വെറുതെയല്ല; മകളുടെ കുസൃതിയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ശ്രീനിവാസന്റേത്. അഭിമുഖങ്ങളിൽ എത്തിയാൽ ശ്രീനിവാസൻ ഒരു ജഗജില്ലിയാണ്. അതുപോലെ തന്നെയാണ് മകൻ ധ്യാൻ ശ്രീനിവാസനും. അച്ഛന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാൻ സിനിമയിൽ എത്തിയത്. അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാനും.

യുവാക്കൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട് ധ്യാനിന്. ധ്യാനിന്റെ അഭിമുഖങ്ങൾക്കാണ് കണ്ടാണ് പലരും ആരാധകരായത്. ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിനിമകൾ ചെയ്യുന്നത് തന്നെ അഭിമുഖങ്ങൾ കൊടുക്കാനാണെന്നാണ് ധ്യാൻ തമാശയായി പറഞ്ഞത്. സ്വന്തം ജീവിതത്തിലെ രസകരമായ സംഭവങ്ങളൊക്കെ പങ്കുവെച്ചാണ് ധ്യാൻ വൈറലായി മാറിയത്.

ധ്യാൻ നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധനേടുന്നുണ്ട്

ഇപ്പോൾ തന്റെ പുതിയ സിനിമയായ വീകത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ധ്യാൻ. കുമ്പാരീസ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമാണ് വീകം. ഡിസംബര്‍ 9ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധ്യാൻ നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധനേടുന്നുണ്ട്.

മകളുടെ കുസൃതിയെ കുറിച്ചും മറ്റുമാണ് ധ്യാൻ സംസാരിക്കുന്നത്

ഇപ്പോഴിതാ, ബി ഇറ്റ് മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിൽ ധ്യാൻ തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. മകളുടെ കുസൃതിയെ കുറിച്ചും മറ്റുമാണ് ധ്യാൻ സംസാരിക്കുന്നത്. വിനീതിന്റേയും അജുവിന്റെയും മക്കളോടൊപ്പം ചേർന്ന് മകൾ തന്നെ കല്ലെറിഞ്ഞ സംഭവത്തെ കുറിച്ചും മകളുടെ കഴിഞ്ഞ പിറന്നാളിന് എന്റെ ഉറക്കം ഇല്ലാതായിട്ട് രണ്ടു വർഷം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആശംസകൾ കുറിച്ചതിനെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ധ്യാനിന്റെ വാക്കുകൾ വായിക്കാം തുടർന്ന്.

എന്നെ ബോളെടുത്ത് എറിഞ്ഞു

ഒരു രക്ഷിതാവ് എന്ന നിലയിൽ ധ്യാൻ എങ്ങനെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ. 'കഴിഞ്ഞ ദിവസം പിള്ളേർ എല്ലാവരും കൂടി വീട്ടിൽ കൂടിയ സമയത്ത് ഒരാൾ എന്നെ ബോളെടുത്ത് എറിഞ്ഞു. എന്റെ മോൾ, അജുവിന്റെ മക്കൾ, ചേട്ടന്റെ മക്കൾ എല്ലാം ഉണ്ട്. ഒരാൾ എറിഞ്ഞു തുടങ്ങിയത് പിന്നെ എല്ലാവരും ആയി. അവസാനം മകൾ അറ്റാക്ക് ദാറ്റ് ഗയ് എന്ന് പറഞ്ഞ് എന്നെ എറിയാൻ ആഹ്വാനം ചെയ്തു. പിന്നെ എല്ലാവരും കൂടി എന്നെ കല്ലെടുത്ത് എറിയുകയായിരുന്നു,' ധ്യാൻ പറഞ്ഞു.

ഒരു മണിക്കൂറാണ് വീടിന് പുറകിൽ ഞാൻ ഒളിച്ചത്

'ഞാൻ അന്നത്തെ ദിവസം വീടിന്റെ പുറകിൽ ഒളിച്ചിരിക്കുകയായിരുന്നു. മകളുടെ വാക്ക് കേട്ട് പിള്ളേരെല്ലാം കൂടി എന്നെ വീടിന് ചുറ്റും ഇട്ട് ഓടിച്ചു. കല്ലെന്ന് പറഞ്ഞാൽ ഈ വീട്ടിൽ ഒക്കെ ഇടുന്ന കട്ടിയുള്ള പെബിൾസ് ആണ്. ഒരു മണിക്കൂറാണ് വീടിന് പുറകിൽ ഞാൻ ഒളിച്ചത്. പിള്ളേർക്ക് എന്നെ അത്ര കാര്യമാണ്! അവരുടെ കളിക്കൂട്ടുകാരനായിട്ട് അവർക്ക് എന്നെ തോന്നി കാണും. പക്ഷെ കല്ലൊക്കെ എടുത്ത് എറിയുക എന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി..'

മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാൻ പോകാറില്ലെന്നും ധ്യാൻ

'കുട്ടികൾ എന്റെ യൂട്യൂബ് ഇന്റർവ്യൂസ് ഒന്നും കണ്ടിട്ടില്ല. അതിന്റെ പ്രശ്‌നമാണ്. എന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും,' ധ്യാൻ പറഞ്ഞു. മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാൻ പോകാറില്ലെന്നും ധ്യാൻ പറയുന്നുണ്ട്. ഞാൻ എനിക്ക് അറിയാവുന്ന ഇംഗ്ലീഷ് പറയും. അവൾ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഞാൻ വീണ്ടും ഇംഗ്ളീഷിൽ പറയാൻ നിൽക്കണം. എന്തിനാണ് വെറുതെ, ധ്യാൻ പറഞ്ഞു.

മകളുടെ പിറന്നാളിന് ഉറക്കമില്ലാതായിട്ട് രണ്ടു വർഷം എന്നിട്ടത് വെറുതെ അല്ലെന്നും ധ്യാൻ പറയുന്നുണ്ട്. 'രാത്രി എസി കൂട്ടിയിട്ട് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് കിടക്കുന്നതാണ് മകളുടെ രീതി. എനിക്ക് ആണേൽ തണുത്ത് വിറച്ചിട്ട് കിടക്കാൻ പറ്റില്ല. കഴിഞ്ഞ ദിവസം ഞാൻ പതിയെ ഫാനിന്റെ സ്പീഡ് കുറച്ചു. ഉറങ്ങി കിടന്ന ഇവൾ എഴുന്നേറ്റ് എന്റെ മുഖത്ത് നോക്കിയിട്ട്, 'ഹു യു ഓഫ് ദി ഫാൻ' എന്ന് ചോദിച്ചു. ഞാൻ 'യാ' എന്ന് പറഞ്ഞു. അപ്പോൾ ഓൺ ദി ഫാൻ എന്ന് ദേഷ്യത്തിൽ പറഞ്ഞ് അവൾ കിടന്നുറങ്ങി. ധ്യാൻ പറഞ്ഞു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X