നിയമപരമായി പിരിഞ്ഞിട്ടില്ല, അമ്പാടിയുടെ അച്ഛനെന്ന ബഹുമാനമുണ്ട്; ഭര്‍ത്താവുമായുള്ള അകല്‍ച്ചയെക്കുറിച്ച് വീണ

സിനിമകളിലേയും സീരിയലുകളിലേയുമെല്ലാം നിറ സാന്നിധ്യമാണ് വീണ നായര്‍. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികള്‍ അടുത്തറിയുന്നത്. അഭിനേത്രിയായും അവതാരകയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസ് മത്സാരര്‍ത്ഥിയായും വീണ ശ്രദ്ധ നേടിയിട്ടുണ്ട്. മിനിസ്‌ക്രീനിലെ മിന്നും താരമായ വീണ അഭിനയത്തില്‍ മാത്രമല്ല, പാട്ടിലും നൃത്തത്തിലുമെല്ലാം മികവ് തെളിയിച്ച പ്രതിഭ കൂടിയാണ്.

അതേസമയം വീണയുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയായി മാറാറുണ്ട്. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഈയ്യടുത്താണ് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇപ്പോഴിതാ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വീണ.

Veena Nair

''നമ്മള്‍ ഒരാളെ വിവാഹം കഴിക്കുന്നതോ പങ്കാളിയെ കണ്ടെത്തുന്നതോ ഇടയ്ക്കുള്ള യാത്രയില്‍ വെച്ച് നിര്‍ത്തി പോകാനല്ല. രണ്ടു പേരും ഇനിയുള്ള ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണത്. ഞാന്‍ എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ്. പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുകയെന്നത് പ്രയാസമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം'' എന്നാണ് വീണ പറയുന്നത്.

അമ്പാടിയുടെ അച്ഛന്‍ ആര്‍ജെ അമന്‍ തന്നെയാണ്. ആ ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നല്‍കും. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നതെന്നും വീണ പറയുന്നു. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല. അമ്പാടി അവന്റെ അച്ഛന്റെ കുടുംബത്തോടൊപ്പം താമസിക്കാറുണ്ടെന്നും വീണ വ്യക്തമാക്കി.

ഒരിക്കലും അവന് കിട്ടേണ്ട വാത്സല്യം കിട്ടരുതെന്ന് ഞാന്‍ ആഗ്രഹിക്കില്ല. എന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ്. അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും മകന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ സമയം കിട്ടുമ്പോഴൊക്കെ അമ്പാടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി നില്‍ക്കാറുണ്ടെന്നാണ് താരം പറയുന്നത്.

രണ്ട് വ്യക്തികള്‍ തമ്മില്‍ തീരുമാനങ്ങളെടുത്ത് ഇനിയങ്ങോട്ട് മുന്നോട്ട് ഒരുമിച്ച് പോകില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ വളരെ സൗഹാര്‍ദ്ദപരമായി കൈ കൊടുത്ത് പിരിയുന്നതില്‍ തെറ്റില്ലെന്നതാണ് വീണയുടെ നിലപാട്. നിലവില്‍ ഞാനും അമാന്റെ അമ്മയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മകനേയും ഒരിക്കലും വിഷമിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവനും ഞങ്ങളോടൊപ്പം തന്നെ ഹാപ്പിയാണെന്നും വീണ പറയുന്നു.

Veena Nair

ഞങ്ങള്‍ രണ്ടു പേര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ മകനെ ഒരിക്കലും ബാധിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. ഒരു പ്രണയമായിക്കോട്ടെ വിവാഹമായിക്കോട്ടെ അതൊരു വേര്‍പിരിയലിന്റെ ഘട്ടമെത്തിയാല്‍ ഒരിക്കലും ഡിപ്രഷനിലേക്ക് പോവുകയോ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യരുത്. ഇപ്പോഴും ഒരുപടി മുന്നിലേക്ക് സഞ്ചരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ മാത്രമേ മനുഷ്യജീവിതത്തില്‍ താഴ്ചകളില്ലാതെ ഉയരാന്‍ പറ്റുകയുള്ളൂവെന്നും വീണ പറയുന്നു.

അതേസമയം, ഞാനിന്ന് ഏറെ സന്തോഷവതിയാണ്. ഈ സമയവും കടന്നു പോകുമെന്ന് എനിക്കുറപ്പുണ്ടെന്നും വീണ പ്രതീക്ഷ പങ്കുവെക്കുന്നു. ഞാനീ പറയുന്ന നിലപാടുകള്‍ ചിലപ്പോള്‍ നാളെ മാറിയേക്കാം. മനുഷ്യന്മാരല്ലേ ജീവികസാഹചര്യങ്ങള്‍ മാറുമ്പോള്‍ നമ്മുടെ നിലപാടുകള്‍ക്കും മാറ്റമുണ്ടാകും. നമ്മള്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ ജീവിതം മുന്നോട്ട് പോവുക. ഒഴുക്കിനൊപ്പമാണ് നീങ്ങേണ്ടതെന്നും വീണ അഭിപ്രായപ്പെടുന്നു.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X