ചെയ്യാനും പറയാനുമുള്ളത് ചെയ്യുക, വിമര്‍ശനങ്ങളെ തള്ളിക്കളയണം: വീണ നന്ദകുമാര്‍

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വീണ നന്ദകുമാര്‍. ഈ പേരിനേക്കാള്‍ കൂടുതല്‍ മലയാൡകള്‍ വീണയെ വിളിക്കുന്നത് റിന്‍സി എന്നാകും. മലാഖയിലെ റിന്‍സി. മുംബൈയില്‍ നിന്നും വന്ന് മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു വീണ.

സിനിമയിലെത്താനോ നടിയാകാനോ ഒന്നും വീണ നന്ദകുമാര്‍ ആഗ്രഹിച്ചിരുന്നില്ല. സിവില്‍ സര്‍വ്വീസായിരുന്നു സ്വപ്നം. എന്നാല്‍ സിനിമ വീണയെ തേടിയെത്തി. ചിലപ്പോള്‍ അതങ്ങനെയാണ്. ആദ്യ സിനിമയെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാലാഖ വന്‍ വിജയമായി മാറിയതോടെ ഇനി സിനിമ മതി തനിക്ക് വീണ തീരുമാനിച്ചു.

Veena Nandakumar

ഇപ്പോഴിതാ തന്റെ സിവില്‍ സര്‍വ്വീസ് മോഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വീണ നന്ദകുമാര്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വീണ മനസ് തുറന്നത്.

സിവില്‍ സര്‍വ്വീസ് പഠനം ഞാന്‍ നിര്‍ത്തിയിരുന്നില്ല. കുറച്ചുകാലം ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്നു. അപ്പോഴും പഠനം മുന്നോട്ട് കൊണ്ടു പോയിരുന്നു. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. എനിക്ക് ആദ്യം സിനിമയിലെത്തണം എന്ന പ്ലാനൊന്നും ഇല്ലായിരുന്നു. എന്റെ ഫോട്ടോസ് കണ്ട് ഒരു പ്രൊജക്ടിനായി സെലക്ട് ചെയ്തിരുന്നു. പക്ഷെ അത് നടന്നില്ല. പിന്നീട് സിനിമയിലേക്കുള്ള വഴി യാദൃശ്ചികമായിരുന്നു. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം സിനിമ എന്റെ പാഷനായി മാറുകയായിരുന്നുവെന്നാണ് വീണ പറയുന്നത്.

സിനിമയും സിവില്‍ സര്‍വ്വീസും രണ്ടും രണ്ടാണ്. സിവില്‍ സര്‍വ്വീസ് ഞാന്‍ ആഗ്രഹിക്കുന്നത് രാജ്യത്തെ സേവിക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ്. സിനിമയില്‍ എത്തിയതിന് ശേഷമാണ് അഭിനയം ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം സിനിമയോടാണ്. സിനിമയാണല്ലോ എന്നെ ആളുകള്‍ അംഗീകരിക്കുന്നതിലേക്ക് എത്തിച്ചത്. ഏതുമേഖലയില്‍ നിന്നു കൊണ്ടും ആളുകളെ സഹായിക്കാന്‍ പറ്റുമെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും താരം പറയുന്നു.

മുംബൈയിലേയും കേരളത്തിലേയും ജീവിതങ്ങളിലെ വ്യത്യാസത്തെക്കുറിച്ചും വീണ സംസാരിക്കുന്നുണ്ട്. എല്ലാ കാര്യത്തിലും വ്യത്യാസമുണ്ട്. അവിടെ ആളുകള്‍ കുറച്ചുകൂടി ഫ്രീയായി ചിന്തിക്കുന്നുവെന്നാണ് എന്റെ തോന്നലെന്നാണ് വീണ പറയുന്നത്. എന്നോര്‍ത്ത് കേരളം മോശമാണെന്നല്ല അര്‍ത്ഥമെന്നും വീണ വ്യക്തമാക്കുന്നു. എനിക്ക് ജീവിക്കാന്‍ ഇഷ്ടം കേരളം തന്നെയാണെന്നും വീണ നന്ദകുമാര്‍ പറയുന്നു.

Veena Nandakumar

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ചും വീണ സംസാരിക്കുന്നുണ്ട്. വളരെ വലിയ വിമര്‍ശനങ്ങള്‍ ഞാന്‍ നേരിട്ടിട്ടില്ല. എങ്കിലും നമ്മള്‍ ചെയ്യാനും പറയാനും ഉള്ളത് ചെയ്യുകയും പറയുകയും തന്നെ വേണം. ആളുകള്‍ അതിനെ വിമര്‍ശിക്കും. അതിനെ തള്ളിക്കളയാന്‍ കഴിയണമെന്നാണ് വീണ പറയുന്നത്.

2017 ല്‍ പുറത്തിറങ്ങിയ കടംകഥയായിരുന്നു വീണയുടെ ആദ്യ സിനിമ. പിന്നാലെ തൊട്രാ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. തുടര്‍ന്നാണ് 2019 ല്‍ കെട്ട്യോളാണെന്റെ മാലാഖ പുറത്തിറങ്ങുന്നത്. ഇതോടെ താരമായി മാറി. പിന്നീട് ലവ്, മരക്കാര്‍, ഭീഷ്മ പര്‍വ്വം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൊവിനോ തോമസ് ചിത്രം നടികര്‍ തിലകം ആണ് പുതിയ സിനിമ. പിന്നാലെ അമല്‍ നീരദ് ചിത്രത്തിലും ഹോട്ട്‌സ്റ്റാര്‍ സീരീസിലും വീണ അഭിനയിക്കുന്നുണ്ട്.

Read more about: Veena Nandakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X