ദുൽഖർ അതൊന്നും തലയിൽ കൊണ്ടുനടക്കുന്ന ആളല്ല! വിമർശനങ്ങൾക്കുള്ള മറുപടി അടുത്ത വർക്കിൽ നൽകും: സണ്ണി വെയ്ൻ

ദുൽഖർ സൽമാനൊപ്പം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ൻ. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സണ്ണി വെയ്ന് സാധിച്ചു. തുടക്കത്തിൽ ഹാസ്യവേഷങ്ങളിലും സഹതാരമായൊക്കെയും തിളങ്ങിയ സണ്ണി ഇന്ന്, നായകനായും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലൂടെയുമൊക്കെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

സിനിമയുടെ അകത്തും പുറത്തുമൊക്കെ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടൻ കൂടിയാണ് സണ്ണി വെയ്ൻ. സണ്ണിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദുൽഖർ സൽമാൻ. ആദ്യ സിനിമയിൽ തുടങ്ങിയ ആ സ്നേഹബന്ധം ഇന്നും അവർ തുടർന്നു പോകുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപിടി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തുകയും ആരാധകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആൻ മരിയ കലിപ്പിലാണ്, കുറുപ്പ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

Sunny Wayne

ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് സംസാരിക്കുകയാണ് സണ്ണി വെയ്ൻ. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ഉണ്ടായ വിമർശനങ്ങൾ ദുൽഖറിനെ ബാധിക്കില്ല എന്ന് സണ്ണി പറയുന്നു. ദുൽഖറിന്റെ ഹാർഡ് വർക്ക് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സണ്ണി വെയ്ൻ പറഞ്ഞു.

"ദുൽഖറിന്റെ തീരുമാനങ്ങളും ഇതുവരെയുള്ള യാത്രയും ആരും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് ദുൽഖർ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ, അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്. പ്രചോദനം നൽകിയിട്ടുണ്ട്. വിമർശനങ്ങൾക്കുള്ള മറുപടിയെല്ലാം അടുത്ത വർക്ക് ചെയ്തു കാണിച്ചുകൊണ്ട് ദുൽഖർ നൽകും. വിമർശനങ്ങൾ തലയിൽ കൊണ്ട് നടക്കുന്ന ആളല്ല ദുൽഖർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ജയങ്ങളും പരാജയങ്ങളും ഏത് ഫീൽഡിലാണെങ്കിലും ഉണ്ടല്ലോ. ഭാവിയിൽ ദുൽഖറിന്റെ ഒരു വലിയ പ്രൊജക്റ്റോ അവിശ്വസനീയമായ പ്രകടനങ്ങളോ വന്ന് കഴിഞ്ഞാൽ പഴയതെല്ലാം കഥകളായി മാറില്ലേ. അത്രയേ ഉള്ളൂ," സണ്ണി വെയ്ൻ പറയുന്നു. ദുൽഖർ തന്റെ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ടെന്നും വേലയിലെ ചില രംഗങ്ങൾ കാണിച്ചപ്പോൾ നന്നായി ചെയ്തിട്ടുണ്ടല്ലോ, നിനക്ക് ഇതുപോലെ എപ്പോഴും ചെയ്തൂടെ എന്ന് ചോദിച്ചെന്നും സണ്ണി കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ സൗഹൃദങ്ങളെ കുറിച്ചും സണ്ണി വെയ്ൻ വാചാലനായി. "സൗഹൃദങ്ങളൊക്കെ നല്ല രീതിയിൽ മൈന്റൈൻ ചെയ്ത് കൊണ്ടുപോകാറുണ്ട്. പഴയ സ്‌കൂൾ, കോളേജ് സുഹൃത്തുക്കളുമായൊക്കെ നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ഞാൻ പോകുന്ന ഇടത് അവരുണ്ടെങ്കിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. എന്നാൽ അതിനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാറില്ല. അവർക്കും അതാണ് താൽപര്യം", സണ്ണി വെയ്ൻ പറഞ്ഞു.

Sunny Wayne

നടി മഞ്ജു വാര്യരെ കുറിച്ചും സണ്ണി വെയ്ൻ സംസാരിച്ചു. സണ്ണി വെയ്ൻ തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്ന് മഞ്ജു പറഞ്ഞിട്ടുള്ളതായി അവതാരക ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഇത്. "അവരോടൊപ്പം ഒരുമിച്ചു വർക്ക് ചെയ്യാൻ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. ഒരുപാട് സിനിമകൾ കണ്ടിട്ടുള്ളതാണ്. സിനിമകളെന്ന് പറയുമ്പോൾ, അതിലെ പ്രകടനങ്ങൾ. ആദ്യ കാലങ്ങളിൽ വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടള്ളുവെങ്കിലും നമ്മൾ നോക്കിയിരുന്ന് പോകുന്നവയായിരുന്നു അതെല്ലാം.

ഒപ്പം അഭിനയിക്കുമ്പോൾ അത് അടുത്ത് നിന്ന് കാണാൻ കഴിയുകയും പഠിക്കാൻ സാധിക്കുകയും ചെയ്തു. അത് കൂടാതെ എപ്പോഴും ചിരിച്ച് സന്തോഷമായിട്ട് ഇരിക്കുന്ന ആളാണ്. രാത്രി പന്ത്രണ്ട് മണിക്ക് ഷൂട്ട് വെച്ചാലും വളരെ എനർജിക്കായിട്ട് ചിരിച്ചു കളിച്ചു നിൽക്കുന്ന സ്ത്രീയാണ്." സണ്ണി വെയ്ൻ പറഞ്ഞു.

അതേസമയം വേലയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ഷെയ്ൻ നിഗമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മലികർജുനൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

More from Filmibeat

Read more about: sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X