പൃഥ്വിരാജ് കാണിക്കുന്നത് ധിക്കാരമല്ല, അദ്ദേഹത്തിന്റെ കാഴ്പ്പാട് വേറെ: വേണു നാഗവള്ളിയുടെ വാക്കുകൾ വീണ്ടും വൈറൽ

മലയാള സിനിമയിൽ മമ്മൂട്ടിയും, മോഹൻലാലും കഴിഞ്ഞു വരുന്ന തലമുറയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകനായും, നിർമ്മാതാവായും, സിനിമ വിതരണക്കാരനായും അദ്ദേഹം സജീവമാണ്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് പൃഥ്വിരാജ് ഏറെ കല്ലേറുകൾ നേരിട്ടിരുന്നു. അദ്ധേഹത്തിന്റെ ആരെയും കൂസാത്ത പ്രകൃതവും, തുറന്നു പറച്ചിലുകളും, ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. പൃഥ്വിരാജിനെ അങ്ങനെ "അഹങ്കാരി" എന്ന പേരും ഒരു വിഭാഗം ചാർത്തിക്കൊടുത്തു. എല്ലാ വെല്ലുവിളികളെയും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ടാണ് അദ്ദേഹം മറികടന്നത്.

എന്നാൽ, ആ സമയത്തും പൃഥ്വിരാജ് എന്ന യുവ നടന്റെ കഴിവിൽ ഏറെ വിശ്വാസമർപ്പിച്ച വ്യക്തിയാണ് നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളി. മലയാള മനോരമയുടെ നേരെ ചൊവ്വേ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം, മലയാള സിനിമയുടെ വളർച്ചയെക്കുറിച്ചും, പൃഥ്വിരാജ് സുകുമാരൻ എന്ന യുവ താരത്തെ കുറിച്ചും ഏറെ സംസാരിച്ചു. ഒപ്പം, യുവ നടന് ചാർത്തിക്കിട്ടിയ "അഹങ്കാരി" എന്ന പട്ടത്തെ കുറിച്ചതും വേണു നാഗവള്ളി സംസാരിച്ചു. ഇന്ന് ആ വീഡിയോ വീണ്ടും വൈറലാവുകയാണ്.

Venu Nagavalli and Prithviraj Sukumaran
Photo Credit: Filmibeat / Prithviraj Sukumaran, Instagram

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയെ മുന്നോട്ടു നയിക്കുമ്പോഴും, അവരിൽ തന്നെ ഇൻഡസ്ട്രിയെ തളച്ചിടുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനായിരുന്നു വേണു നാഗവള്ളി. "മലയാള സിനിമയെ ശക്‌തമായ സങ്കേതങ്ങളിലേക്ക് എത്തിക്കാൻ ശക്തിയുള്ളത് ഇന്ന് ലാലിനും മമ്മൂട്ടിക്കുമാണ്. പക്ഷെ അവരിൽ തന്നെ ഇന്ടസ്ട്രിയെ തളച്ചിടുന്നത് തെറ്റാണ്. ഇപ്പോൾ പൃഥ്വിരാജ് - ഞാൻ തുറന്നു പറയുകയാണ് - അസ്സൽ ആർട്ടിസ്റ്റാണ്," മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് ഏതാണ് പ്രാപ്തിയുള്ള യുവ നടൻ പൃഥ്വിരാജ് സുകുമാരൻ ആണെന്ന് വ്യക്തമായി അറിയാവുന്ന ബഹുമുഖ പ്രതിഭ അഭിപ്രായപ്പെട്ടു.

-                                                             -
Photo Credit: Filmibeat / Flickr

"അവന്റെ (പൃഥ്വിരാജ് സുകുമാരൻ) അഹങ്കാരത്തെ കുറിച്ച് പറയുകയാണെങ്കിൽ, അവൻ സംസാരിക്കുന്നത് ധിക്കാരമായിട്ടാണ് എന്നൊക്കെ ചിലർ ധരിച്ചു വച്ചിട്ടുണ്ട്. അത് ധിക്കാരമൊന്നുമല്ല. അത് ആ പുള്ളിയുടെ ആത്മവിശ്വാസമാണ്. പൃഥ്വി ജനിച്ചപ്പോഴേക്ക് സുകു (നടന്റെ അച്ഛനും, അന്തരിച്ച താരവുമായ സുകുമാരൻ) വളരെ നല്ല നിലയിലേക്ക് എത്തി, കൈയിൽ നിറച്ചു കാശുമൊക്കെയായിട്ട്. അവൻ അത് കണ്ടു വളർന്നതാണ്. പിന്നെ ഇന്ത്യയ്ക്ക് വെളിയിൽ പോയി പഠിച്ചതാണ്. അവന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ഇത്. വളരെ ആത്മാർത്ഥതയുള്ള, സിൻസിയർ ആർട്ടിസ്റ്റാണ് പൃഥ്വിരാജ്," വേണു നാഗവള്ളി ഏറെ അഭിമാനത്തോടെ വിശദീകരിച്ചു.

മീരയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് കാവ്യ ഭയന്നു, ആ റോൾ തനിക്ക് തന്നുകൂടേയെന്ന് ചോദിച്ചു: കമൽ പറയുന്നു

വേണു നാഗവള്ളി പ്രവചിച്ചത് പോലെ തന്നെ, ഇന്ന് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തുള്ള ബ്രാൻഡ് അംബാസിഡർമാരിൽ ഒരാൾ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്. അഹങ്കാരി എന്ന് മുദ്രകുത്തി, രാജപ്പൻ എന്ന ഇരട്ടപ്പേരും നൽകി അപമാനിച്ച ഒരു തലമുറ തന്നെയാണ് ഇന്ന് അദ്ദേഹത്തെ ഈ ഇൻഡസ്ട്രിയിലെ ഏറ്റവും ബുദ്ധിയും, അറിവുമുള്ള വ്യക്തിയായി കണ്ട് ആരാധിക്കുന്നത്. അതിനൊക്കെ കാരണമായതാവട്ടെ, എല്ലാ ബഹളങ്ങൾക്കിടയിലും തന്റെ ജോലിയോട് എല്ലാ ആത്മാർത്ഥതയും കാണിച്ച്, കഠിനാധ്വാനം ചെയ്യാൻ അയാൾ തയ്യാറായി എന്നതും. സിനിമ രംഗത്ത് നടനെ വിമർശിച്ചവർ പോലും, പിന്നീട് ആ വാക്കുകൾ പിൻവലിക്കുന്ന സാഹചര്യമുണ്ടായി.

ഇന്ന്, ഏറെ തിരക്കുള്ള സിനിമാ താരമായ പൃഥ്വിരാജ് സുകുമാരൻ, ലണ്ടനിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ, മിസ്റ്ററി ത്രില്ലർ ചിത്രം നോബഡി, വിപിൻ ദാസ് സംവിധാനം ചെയ്യുന്ന കോമഡി എന്റർടൈനർ സന്തോഷ് ട്രോഫി, എന്നിവയാണ് അദ്ദേഹത്തിന്റേതായി മലയാളത്തിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സിനിമകൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X