For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ കാണാന്‍ ചെന്നപ്പോള്‍ ഗെറ്റ് ഔട്ട് അടിച്ചു! കുടുംബം നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധം: ടിപി മാധവന്‍

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ടിപി മാധവന്‍. ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതരപ്പിച്ചാണ് ടിപി മാധവന്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുന്നത്. അതേസമയം ടിപി മാധവന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളും വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.

  Also Read: കുറച്ചു ആന്റിമാർ വന്ന് എന്നെ ഭീഷണിപ്പെടുത്തി, ഷിയാസിന് എന്താണ് കുഴപ്പം, കെട്ടിക്കൂടെ എന്ന് ചോദിച്ചു: ദുർഗ!

  തന്റെ ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ചും മക്കളുമായുള്ള അകലത്തെക്കുറിച്ചൊക്കെ അഭിമുഖത്തില്‍ ടിപി മാധവന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ് ഭാര്യപിരിയാന്‍ കാരണമെന്നാണ് ടിപി മാധവന്‍ പറഞ്ഞത്. ഇപ്പോഴിതാ തനിക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കുറ്റബോധമുണ്ടെന്ന് പറയുന്ന ടിപി മാധവന്റെ വെളിപ്പെടുത്തലും ചര്‍ച്ചയായി മാറുകയാണ്.

  തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുടുംബം നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമമില്ലേ താങ്കള്‍ക്ക്? എന്ന അവാതരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടിപി മാധവന്‍.

  Also Read: ഷാരൂഖിന്റെ മകളും ബച്ചന്റെ കൊച്ചുമകനും പ്രണയത്തില്‍! ക്യാമറകളില്‍ നിന്നും സുഹാനയെ രക്ഷിച്ച് അഗസ്ത്യ

  തീര്‍ച്ചയായും ഉണ്ട്. ഞാന്‍ ഈയ്യടുത്ത് അതൊന്ന് ആലോചിച്ചായിരുന്നു. മകന്‍ വാശിക്കാണെങ്കിലും എന്റെ അതേ ലൈനില്‍ തന്നെ വരികയും മിടുക്കനാവുകയും ചെയ്തു. അതില്‍ തന്നെ ഞാന്‍ ഹാപ്പിയാണ്. ഞാനും അവരും ഒരുമിച്ചുണ്ടായിരുന്നുവെങ്കില്‍ എന്ത് രസമായിരുന്നേനെ എന്ന് ഞാന്‍ ആലോച്ചിരുന്നു. പിന്നെ അവളാണ് ഡിവോഴ്‌സ് നോട്ടീസ് അയച്ചത്, ഞാനല്ലെന്ന് ടിപി മാധവന്‍ പറയുന്നു.

  നോട്ടീസ് വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ച് പോയിരുന്നു. പക്ഷെ അവര്‍ വളരെ കരുത്തരായവരാണ്. വക്കീല്‍ യു ഗെറ്റ് ഔട്ട് എന്ന് പറഞ്ഞു. ചിന്തിക്കുക പോലും വേണ്ടെന്ന്. അത്ര പവര്‍ഫുള്‍ ആയിരുന്നു അവര്‍. കാറും ആനയും പൂനയുമൊക്കെയായി. എനിക്കൊരു മനസമാധാനം അമ്മയും അച്ഛനും പറഞ്ഞത് ഞാന്‍ കേട്ടു എന്നതാണ്. എന്റെ തെറ്റായിരുന്നു. ഞാനതില്‍ വിഷമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

  1975 ല്‍ പുറത്തിറങ്ങിയ രംഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ടിപി മാധവന്‍. വിവാഹ മോചിതനായ ടിപി മാധവന് രണ്ട് മക്കളുണ്ട്. അതേസമയം ഇപ്പോള്‍ അദ്ദേഹം ഗാന്ധിഭവനില്‍ കഴിയുകയാണ്. 2015 ല്‍ ഹരിദ്വാര്‍ യാത്രയ്ക്കിടെ ടിപി മാധവന് പക്ഷാഘാതം വന്നിരുന്നു. ചികിത്സയ്ക്ക് ശേഷം പത്തനാപുരം ഗാന്ധിഭവനില്‍ മറ്റ് വയോധികരോടൊപ്പം താമസിച്ചു വരികയാണ്.

  നേരത്തെ, തനിക്ക് അച്ഛനുമായി ചെറുപ്പം മുതല്‍ ബന്ധമില്ലെന്നും അമ്മയാണ് വളര്‍ത്തിയതെന്നുമാണ് ടിപി മാധവന്റെ മകന്‍ രാജകൃഷ്ണ മേനോന്‍ നേരത്തെ വ്യക്തമാക്കിയത്. ബോളിവുഡിലെ പ്രമുഖ സംവിധായകനാണ് രാജകൃഷ്ണ മേനോന്‍. ഭാര്യയുമായി പിരിയാനുള്ള കാരണവും ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ ടിപി മാധവന്‍ വെളിപ്പെടുത്തിയിരുന്നു.

  സിനിമയിലേക്കുള്ള തന്റെ കടന്ന് വരവാണ് വിവാഹ മോചനത്തിന് കാരണം ആയതെന്നായിരുന്നു ടിവി മാധവന്‍ പറഞ്ഞത്. മക്കളുമായി ബന്ധം വെച്ചില്ലെന്നും പലപ്പോഴും വിളിക്കണമെന്ന് പലപ്പോഴും ആലോചിച്ചിരുന്നെന്നും ടിപി മാധവന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം.

  'വിവാഹ മോചനത്തിന് ശേഷം മക്കളുമായി ബന്ധം ഇല്ലായിരുന്നു. മകളെ ബാംഗ്ലൂരില്‍ വെച്ച് കാണാറുണ്ടായിരുന്നു. മകള്‍ കന്നഡക്കാരനായ ഒരു ലെതര്‍ എക്‌സ്‌പോര്‍ട്ടര്‍ ഷേണായിയെയോ ഷെട്ടിയെയോ കല്യാണം കഴിച്ച് പോയി. കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധം ഉണ്ടായില്ല. മകന്‍ വാശിക്ക് സിനിമയില്‍ തന്നെ നിന്ന് സിനിമ എടുക്കുകയും ചെയ്തു. അമ്മയ്ക്ക് ഇപ്പോഴെന്താണ് പറയാനുള്ളതെന്നാണ് എനിക്ക് അറിയേണ്ടത്. മകനെയും മകളെയും ഫോണ്‍ വിളിക്കണമെന്ന് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്' എന്നായിരുന്നു ടിപി മാധവന്‍ പറഞ്ഞത്.

  ഈയ്യടുത്ത് ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാന്‍ നവ്യ നായര്‍ എത്തിയപ്പോള്‍ ടിപി മാധവനെ കണ്ടുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ വ്യക്തിജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നുണ്ടെങ്കിലും വാര്‍ത്തകളോട് ടിപി മാധവന്റെ മക്കള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  Read more about: tp madhavan
  English summary
  Veteran Actor TP Madhavan Says He Regrets Getting Seperated From Wife And Children
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X