ഇതുപോലൊരു സുഹൃത്തിനെ ആര്‍ക്കും കിട്ടില്ല; 37 വർഷമായി ഞങ്ങൾ വഴക്കിട്ടിട്ടില്ല; ഭർത്താവിനെ കുറിച്ച് ലക്ഷ്മി

തെന്നിന്ത്യൻ സിനിമയിലെ മുതിർന്ന നടിയാണ് ലക്ഷ്മി. അറുപതുകളിൽ സിനിമയിലെത്തിയ നടി ഇന്നും സജീവമാണ്. അഭിനയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച നടിയായാണ് ലക്ഷ്മിയെ സിനിമാ ലോകം കാണുന്നത്. പതിനാറാം വയസിൽ സിനിമയിലെത്തിയ ലക്ഷ്മി, തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ എന്നിങ്ങനെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും അവിടെ നിന്നെല്ലാം നിരവധി അംഗീകാരങ്ങൾ നേടാനും ലക്ഷ്മിയ്ക്ക് കഴിഞ്ഞു.

1974 ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞു. അതിനു ശേഷം നിരവധി സിനിമകളിൽ നടി അഭിനയിച്ചു. അതിൽ ഭരതം എന്ന ചിത്രത്തിലെ വേഷം ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ബിഗ് സ്‌ക്രീനിനൊപ്പം തന്നെ മിനിസ്‌ക്രീനിലും ലക്ഷ്മി തിളങ്ങിയിട്ടുണ്ട്.

lakshmi

അതേസമയം കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് കയറ്റിറക്കങ്ങൾ ലക്ഷ്മിക്ക് സംഭവിച്ചു. നടിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. എന്നാലിപ്പോൾ വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം. അതിനിടെ ലക്ഷ്മി തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വിവാഹം കഴിഞ്ഞിട്ട് 37 വര്‍ഷമായെങ്കിലും, പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താനും ഭർത്താവും ഇന്നുവരെ വഴക്കിട്ടിട്ടില്ല എന്നാണ് ലക്ഷ്മി പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

'എന്നെ ചിരിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. എന്തു പറഞ്ഞാലും കോമഡിയാണ്. ഈ 37 വര്‍ഷവും അദ്ദേഹം എന്നെ ചിരിപ്പിച്ചു. ഭര്‍ത്താവ് എന്നതിനപ്പുറം നല്ല ഒരു സുഹൃത്താണ്. ഇതുപോലൊരു സുഹൃത്തിനെ ആര്‍ക്കും കിട്ടില്ല. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്' എന്നും ലക്ഷ്മി പറയുന്നു.

തന്റെ ചിരിയെ കുറിച്ചും ലക്ഷ്മി അഭിമുഖത്തിൽ സംസാരിച്ചിക്കുന്നുണ്ട്. ചിരിച്ചാല്‍ തനിക്ക് ചിരി നിന്ത്രിക്കാന്‍ കഴിയില്ലെന്ന് ലക്ഷ്മി പറയുന്നു. മരണവീട്ടില്‍ കരച്ചിൽ കണ്ട് ചിരിയടക്കാന്‍ പറ്റാത്ത അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. കോമഡി രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ചിരി അടക്കാൻ കഴിയാതെ വന്നിട്ട് ഒരു രംഗം 28 ടേക്കുകൾ വരെ പോയിട്ടുണ്ടെന്നും ലക്ഷ്മി ഓർമിച്ചു.

lakshmi

എണ്‍പതുകളില്‍ തമിഴ് സിനിമയില്‍ സജീവമായിരുന്ന നടന്‍ ശിവചന്ദ്രനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ലക്ഷ്മിയുടെ മൂന്നാമത്തെ ഭർത്താവാണ് ഇത്. ആദ്യ രണ്ടു വിവാഹബന്ധങ്ങളും പരാജയപ്പെട്ടിരുന്നു. 1969 ല്‍ ആയിരുന്നു ലക്ഷ്മിയുടെ ആദ്യ വിവാഹം. അഞ്ച് വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. ഭാസ്‌കരന്‍ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. നടി ഐശ്വര്യ ഭാസ്‌കരന്‍ ആ ബന്ധത്തിലുണ്ടായ മകളാണ്. നടന്‍ മോഹന്‍ ശര്‍മയാണ് രണ്ടാമത്തെ ഭര്‍ത്താവ്. ചട്ടക്കാരിയുടെ സെറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. ആ ബന്ധവും അഞ്ചു വര്‍ഷം കൊണ്ട് അവസാനിച്ചു.

എന്നാല്‍ ശിവചന്ദ്രനുമായി 37 വര്‍ഷമായി കുടുംബജീവിതം നയിക്കുകയാണ് ലക്ഷ്മി. 2000ൽ ഇരുവരും സംയുക്ത എന്നൊരു മകളെ ദത്തെടുത്തിരുന്നു. സാമന്ത, വിജയ് ദേവരകൊണ്ട എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഖുശിയാണ് ലക്ഷ്മയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിലാണ് ലക്ഷ്മി അവസാനമായി അഭിനയിച്ചത്.

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X