അഭിനയിക്കുന്നത് വീട്ടുകാര്‍ക്ക് താല്‍പര്യമില്ല; അച്ഛന്റെ മരണം തളര്‍ത്തി; സിനിമ വിട്ടത് കുഞ്ഞിനെ നോക്കാന്‍

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു രേഖ. റാംജി റാവു സ്പീക്കിംഗിലൂടെ അരങ്ങേറിയ രേഖ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമായിരുന്നു. വിവാഹത്തോടെയാണ് രേഖ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേഖ സിനിമയിലേക്ക് തിരികെ വന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് രേഖ.

ഈയ്യടുത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ രേഖ അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രേഖ. സ്റ്റാര്‍ ആന്റ് സ്റ്റെലിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Rekha

ഞാന്‍ അഭിനയികുന്നതിനോട് കുടുംബത്തിലാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. എറണാകുളമാണ് എന്റെ സ്വദേശം. വീട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല. എന്റെ നിര്‍മ്മാതാക്കളും സംവിധായകരും സഹപ്രവര്‍ത്തകരുമാണ് ഓരോ സിനിമയിലും എന്നെ തള്ളി വിട്ടതെന്നാണ് രേഖ പറയുന്നത്. അവരെല്ലാം എന്റെ കഴിവ് മനസിലാക്കി കൂടെ നിന്നു. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിലേക്ക് വരിക. അപ്പോഴൊക്കെ കുട്ടിക്കളിയായിരുന്നു. പിന്നീട് വിവാഹ ശേഷം ഒരു കുഞ്ഞുണ്ടായപ്പോഴാണ് പക്വത വന്നതെന്നും താരം പറയുന്നത്.

മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാനോ ചിന്തിക്കാനോ എനിക്ക് നേരമില്ല. അന്ധവിശ്വാസിയല്ല നമ്മളെ മുന്നോട്ട് നയിക്കുന്ന ശക്തിയിലും കര്‍മയിലും വിശ്വസിക്കുന്നു. അച്ഛന്‍ മരിച്ച ശേഷം എന്റെ ജീവിതം തന്നെ പോയി എന്ന് കരുതിയതാണ്. അമ്മ സഹോദരനൊപ്പമായിരുന്നു താമസം. മകളെ വളര്‍ത്താനൊക്കെ തനിയെ പഠിച്ചു. അമ്മയും അച്ഛനും ഗുരുക്കന്മാരുമൊക്കെ ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും രേഖ പറയുന്നു.

നാലഞ്ചു കൊല്ലം ഗ്യാപ്പ് വന്നതു കൊണ്ടാണ് എനിക്ക് സിനിമ നഷ്ടപ്പെട്ടത്. തിരിച്ചു വന്നപ്പോഴേക്കും എല്ലാ തിയറിയും മാറി. ചെറുപ്പക്കാരുടെ പുതിയൊരു ലോകം. കൊച്ചിനെ വളര്‍ത്തുന്നതിനായാണ് ഞാന്‍ സിനിമ വിട്ടതെന്നും രേഖ പറയുന്നു. പതിയെപ്പതിയെ ഓരോ സിനിമകള്‍ ചെയ്തു ചെയ്തു ഞാന്‍ എന്നെത്തന്നെ ഉയര്‍ത്തി കൊണ്ടു വന്നു. സെല്‍ഫ് മോട്ടിവേഷനിലായിരുന്നു കുറേക്കാലം. എന്നെ പുഷ് ചെയ്യാന്‍ ഞാനല്ലാതെ മറ്റാരുമുണ്ടാവില്ല. കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നിട്ട് എന്തെങ്കിലും ചെയ്യെന്ന് ഞാന്‍ എന്നോടു തന്നെ പറയുമായിരുന്നുവെന്നും രേഖ പറയുന്നു.

Rekha

പ്രായം വെറുമൊരു നമ്പറായിട്ട് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഇഷ്ടമുള്ള വേഷം ധരിച്ചും ഭക്ഷണം കഴിച്ചും താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്തും അങ്ങനെ പോകുന്നു. വ്യായാമവും യോഗയും ചെയ്ത് ആരോഗ്യം ശ്രദ്ധിക്കാറുണ്ട്. നല്ല സൗഹൃദങ്ങളുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്കൊപ്പമിരുന്ന് പുതിയ ലോകം കാണണം. മുടി കൊഴിയുന്നു, സൗന്ദര്യമില്ല, കറുപ്പ്-വെളുപ്പ് എന്നീ ചിന്തകളൊന്നുമില്ലാതെ ഞാനാണ് ബെസ്റ്റ് എന്ന് ആലോചിച്ച് സന്തോഷം കണ്ടെത്താറുണ്ട്. ലോകം ചുറ്റിക്കാണണം എന്നൊക്കെ ആഗ്രഹങ്ങളുണ്ട്. അതെല്ലാം സാധിക്കണം. ആത്മവിശ്വാസത്തോടെ ജീവിക്കുന്നു എന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ രണ്ടാം യാമം എന്ന സിനിമ ചെയ്യുന്നുണ്ട്. ചാനല്‍ ഷോകളില്‍ നിന്ന് വിളി വരുന്നുണ്ട്. എല്ലാത്തിലും നിറഞ്ഞിരിക്കണം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ. എന്നാലേ നമ്മളെ ഓര്‍മ്മ വരൂ. വിഷാദ നായിക വേഷങ്ങള്‍ ഒരുപാട് ചെയ്തു. ഇനി നല്ല കോമഡി കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിലെ അമ്മ വേഷം പോലെയുള്ളവയൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ഒരു ഹിറ്റ് സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതേയുള്ളൂ ഒരു സങ്കടം എന്നും രേഖ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X