'കുഞ്ഞായിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ മൂക്കിൽ ചിരവ തിരുകി'; അടി കിട്ടിയ സംഭവത്തെ കുറിച്ച് ഷൈൻ!'

നമ്മുടെ മലയാള സിനിമയിലെ പുതിയ യൂത്തന്മാർക്കിടയിൽ ഏതുതരം റോൾ കിട്ടിയാലും അതിനെ നൂറ് ശതമാനം പക്വതയോടെ പെർഫോം ചെയ്ത് കാണികളുടെ കയ്യടി മേടിക്കുന്ന ഒന്നൊന്നര നടനാണ് ഷൈൻ ടോം ചാക്കോ. കിട്ടിയ റോളിനെ തന്റേതായ രീതിയിൽ പെർഫോം ചെയ്ത് വേറെ ലെവലാക്കാൻ ഷൈനിന് എപ്പോഴും സാധിക്കാറുണ്ട്.

അന്നയും റസൂലും, കമ്മട്ടിപ്പാടം, പറവ, ഇതിഹാസ, ആൻമരിയ കലിപ്പിലാണ്, അലമാര, ഇഷ്ക്, തല്ലുമാല, കുരുതി, അടിത്തട്ട് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലെല്ലാം തന്നെ പുള്ളി തകർത്തിരുന്നു.

സ്വാഭാവിക അഭിനയവും ലുക്കുമൊക്കെയാണ് ഇദ്ദേഹത്തിൻ്റെ പ്ലസ് പോയിൻ്റ്സ്. എന്നിരുന്നാലും വില്ലൻ, നെഗറ്റീവ് കാരക്ടറുഖൾ ചെയ്യുന്നതിൽ വേറെ ലെവലാണ് താരം. സംവിധായകൻ കമലിന്റെ അസിസ്റ്റൻ്റായി തുടങ്ങിയ സിനിമ ജീവിതം അദ്ദേഹത്തിൻ്റെ തന്നെ ഗദ്ദാമയിലൂടെ അഭിനയത്തിലേക്കും ഷൈനിനെ കൊണ്ടു പോയി.

പിന്നീട് ചെറിയ ചെറിയ വലിയ വേഷങ്ങളിലൂടെ തൻ്റെ കഴിവ് തെളിയിച്ച ഷൈനിൻ്റെ കരിയർ തന്നെ അവസാനിച്ചു പോകുമായിരുന്ന ഒരു സാഹചര്യത്തിൽ നിന്നും ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം.

Also Read: 'മുറിവുകൾ ഉണങ്ങുന്നു... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി'; വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി!

കുഞ്ഞായിരിക്കുമ്പോൾ അപ്പുറത്തെ ചേച്ചിയുടെ മൂക്കിൽ ചിരവ തിരുകി

അന്നയും റസൂലിലേയും അബു മുതൽ തല്ലുമാലയിലെ റെജി വരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. ഷൈനില്ലാത്ത മലയാള സിനിമകൾ തന്നെ ഇന്ന് വളരെ ചുരുക്കമാണ്. ഷൈൻ ഇപ്പോൾ വിചിത്രം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്.

മലയാളിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് വിചിത്രം. ചിത്രം ഒക്ടോബര്‍ പതിനാലിന് തീയേറ്ററുകളിലെത്തും. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

അടി കിട്ടി പൊളിഞ്ഞ സംഭവത്തെ കുറിച്ച് ഷൈൻ

പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഓസ്കാർ ഹോസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ കൊള്ളമെന്ന് ആ​ഗ്രഹമുണ്ട്

ഇപ്പോഴിത സിനിമയുടെ പ്രമോഷന് വേണ്ടി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 'ബെസ്റ്റ് കോംപ്ലിമെന്റ് ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഒന്നര രണ്ട് വയസ് പ്രായത്തിൽ തേങ്ങ ചിരകുന്ന സാധനം വെച്ച് അടുത്തുള്ള ചേച്ചിയുടെ മൂക്കിൽ തിരുകി.'

'അന്ന് ചേച്ചിയുടെ മൂക്കിൽ നിന്നും ചോര വന്ന് വലിയ പ്രശ്നമായി. ഇപ്പോഴുണ്ടോയെന്ന് അറിയില്ല... കൈയ്യിൽ പിടിച്ച് തേങ്ങ ചിരവുന്ന ഒരു സാധനമുണ്ട്. അതാണ് ചേച്ചിയുടെ മൂക്കിൽ തിരുകിയത്. അന്ന് അടികിട്ടി പൊളിഞ്ഞു. എന്റെ പേഴ്സണാലിറ്റിയോട് ചേരുന്ന ആനിമലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചിലപ്പോൾ ദിനോസർ ചേരുമായിരിക്കും.'

ദിനോസറുമായി എന്റെ പേഴ്സണാലിറ്റി ചേരുമായിരിക്കും

'ഓസ്കാർ ഹോസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ കൊള്ളമെന്ന് ആ​ഗ്രഹമുണ്ട്' ഷൈൻ ടോം ചാക്കോ പറഞ്ഞു. മലയാളത്തിലെ ഇന്റർവ്യൂ കിങ്സിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ധ്യാൻ ശ്രീനിവാസന്റേയും ഷൈനിന്റേയും അഭിമുഖങ്ങൾ കാണാൻ ആളുകൾക്ക് വലിയ താൽപര്യമാണ്. ഇവരുടെ വീഡിയോകൾക്കെല്ലാം ലക്ഷകണക്കിന് വ്യൂസും ലഭിക്കാറുണ്ട്.

മസിലുപിടിത്തമില്ലാതെ സരസമായി സംസാരിക്കുന്നുവെന്നതാണ് ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവസൻ അഭിമുഖങ്ങൾക്ക് കാഴ്ചക്കാർ കൂടാൻ കാരണം. ടൊവിനോ നായകനായ തല്ലുമാലയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ഷൈൻ ടോം ചാക്കോ സിനിമ.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X