കള്ളം പറയാനിഷ്ടമില്ലാത്തയാള്‍ കെട്ടിയത് ഒരു കള്ളനെ! വഴക്കിടുന്ന കാര്യത്തെക്കുറിച്ച് വിധുവും ദീപ്തിയും
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവര്‍ന്ന ഗായകനും വിധികര്‍ത്താവുമാണ് വിധു. ദീപ്തിയാകട്ടെ നര്‍ത്തകിയായും അവതാരകയായുമെല്ലാമാണ് മലയാളികളുടെ മനസില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് വിധുവും ദീപ്തിയും. ബിഹൈന്‍ഡ് വുഡ്സിന് വേണ്ടി അശ്വതി ശ്രീകാന്തായിരുന്നു ഇരുവരുമായി അഭിമുഖം നടത്തിയത്. വിധുവിന്റേയും ദീപ്തിയുടേയും വിശേഷങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തങ്ങളുടെ വിവാഹം ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നുവെന്നാണ് വിധവും ദീപ്തിയും പറയുന്നത്. ഹര്‍ത്താല്‍ മാറ്റിയേക്കുമെന്നായിരുന്നു വിചാരിച്ചത് എന്നും അവര്‍ പറയുന്നു. എന്നാല്‍ ഹര്‍ത്താല്‍ ആയിരുന്നുവെങ്കിലും എല്ലാവരും കല്യാണത്തിനായി എത്തിയിരുന്നു എന്നും താര ദമ്പതികള്‍ ഓര്‍ക്കുന്നു. വിവാഹത്തെക്കുറിച്ച് ആദ്യം ചോദിച്ചത് വിധുവായിരുന്നുവെന്നും അവര്‍ പറയുന്നു. തങ്ങള്‍ രണ്ട് പേരുടേയും വീട്ടുകാര്‍ ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും താരങ്ങള്‍ പറയുന്നു.
വിധുച്ചേട്ടന്‍ പഠിച്ച കോളേജിലാണ് ഞാനും പഠിച്ചതെന്നും വിധു പ്രതാപ് എന്നൊരാളുണ്ട്, അതേപോലെയൊന്നും ആവരുതെന്നായിരുന്നു പ്രിന്‍സിപ്പള്‍ തന്നോട് പറഞ്ഞതെന്നുമാണ് ദീപ്തി പറയുന്നു. അഥേസമയം ഒന്നിച്ചായിരുന്നു ഞങ്ങള്‍ കോളേജിലേക്ക് കല്യാണം വിളിക്കാനായി പോയതെന്നും താരങ്ങള്‍ ഓര്‍ക്കുന്നു. ഇതിനിടെ നടന്ന രസകരമായൊരു സംഭവവും താരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു അധ്യാപിക വന്ന് എന്നെ പരിചയമുണ്ടോ, തന്നെ തുണ്ട് വെച്ചതിന് ഞാനാണ് പിടിച്ചതെന്ന് പറഞ്ഞുവെന്നാണ് അവര്‍ പറയുന്നത്. അതേസമയം കള്ളം പറയാന്‍ ഇഷ്ടമില്ലാത്ത ആളാണ് ദീപ്തിയെന്നും എന്നാല്‍ കള്ളം പറയാറില്ലാത്തയാള്‍ക്ക് കിട്ടിയത് ഒരു കള്ളനെയെന്ന് പറഞ്ഞ് അമ്മ കളിയാക്കാറുണ്ടെന്നും ദീപ്തി പറയുന്നു.
ദേഷ്യം വന്നാല്‍ ഉച്ചത്തില്‍ സംസാരിക്കുന്ന പ്രകൃതമാണ് വിധുവിന്റേത്. ഞാന്‍ സ്വയം നിശബ്ദയാവാറാണ് പതിവെന്നാന്നാണ് ദീപ്തി പറയുന്നത്. ഇതോടെ ദേഷ്യം വന്നപ്പോള്‍ എപ്പോഴാണ് സൈലന്റായതെന്ന് വിധു ദീപ്തിയോട് ചോദിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യവും ഇരുവരും വെളിപ്പെടുത്തുന്നുണ്ട്. സന്തോഷജീവിതത്തിന്റെ കാരണങ്ങള്‍ തേടിപ്പോവുന്നവരല്ല ഞങ്ങള്‍. കണ്ടീഷനുകളൊന്നുമില്ല. രണ്ടാളും രണ്ടാള്‍ക്കും സ്പേസ് കൊടുക്കാറുണ്ട്. എന്നാണ് പറയുന്നത്. ഒരാള്‍ പാട്ടും ഡാന്‍സുമായതിനാല്‍ വലിയ വഴക്കൊന്നും വരാറില്ലെന്നും ഇരുവരും പറയുന്നു.
തങ്ങളുടെ ചാനലിനെക്കുറിച്ചും താരദമ്പതികള്‍ മനസ് തുറന്നു. യൂട്യൂബ് ചാനലിനായി സ്‌ക്രിപ്റ്റ് എഴുതുന്നത് വലിയൊരു ടാസ്‌ക്കാണ്. അപ്പോള്‍ അടിയും ബഹളമാണ്. അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് വിധു പറയുന്നത. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കല്ല അത്. കണ്ടന്റിനെക്കുറിച്ച് പറഞ്ഞുള്ള ക്ലാഷാണ് എന്നാണ് ഇരുവരും പറയുന്നത്. ദീപ്തിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് മികച്ച തീരുമാനമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളതെന്ന് വിധു പറയന്നു.


Click it and Unblock the Notifications