സന്തോഷത്തിനൊപ്പം വേദനയുടെയും നാളുകളാണ്; ചേർത്തുപിടിക്കാൻ ഭർത്താവ് ഉള്ളതാണ് സന്തോഷം: വിദ്യ ഉണ്ണി

ഒന്നോ രണ്ടോ സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് വിദ്യ ഉണ്ണി. അഭിനേത്രി, അവതാരക, നർത്തകി എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള വിദ്യ ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തിയത്. 2011ൽ പുറത്തിറങ്ങിയ ഡോക്ടർ ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ വേഷം ശ്രദ്ധനേടിയെങ്കിലും പിന്നീട് വലിയ അവസരങ്ങൾ വിദ്യ ഉണ്ണിയെ തേടി എത്തിയില്ല.

ഇപ്പോൾ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് വിദ്യ ഉണ്ണി. അമ്മയായിരിക്കുകയാണ് താരം. ഓഗസ്റ്റ് ഏഴിനാണ് വിദ്യക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. മാതൃത്വത്തിന്റെ ആദ്യ നാളുകളിലൂടെ കടന്നുപോവുകയാണ് താരം. 2019ൽ ആയിരുന്നു വിദ്യയുടെ വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്. സിം​ഗപ്പൂരിൽ ടാറ്റ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോ​ഗസ്ഥനാണ് സഞ്ജയ്. നാല് വർഷത്തെ സന്തോഷകരമായ ദാമ്പത്യത്തിന് ശേഷമാണു ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണിയും എത്തിയിരിക്കുന്നത്.

Vidhya Unni

സോഷ്യൽ മീഡിയയിലൂടെ വിദ്യ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 'അവളെത്തി, രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ കുടുംബം വളർന്നിരിക്കുന്നു' എന്നാണ് വിദ്യ ഉണ്ണി കുറിച്ചത്. കുഞ്ഞിന്റെ കൈയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധി പേരാണ് വിദ്യക്ക് കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്. മുൻപ് ഗർഭകാലത്തെ തന്റെ വിശേഷങ്ങളെല്ലാം വിദ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിറവയറിലുള്ള വിദ്യയുടെ ഡാൻസ് വീഡിയോകളും വൈറലാവുകയുകയുണ്ടായി.

ഇപ്പോഴിതാ, പ്രസവശേഷം പോസ്റ്റ്പാർട്ടം അവസ്ഥയിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വിദ്യ ഉണ്ണി. മാതൃത്വം ആസ്വദിക്കുമ്പോഴും താൻ കടന്നുപോകുന്നത് വേദനയുടെ നാളുകളിലൂടെയാണ് വിദ്യ പറയുന്നു. ഭർത്താവ് നൽകുന്ന പിന്തുണയാണ് ഇതിനിടയിലും തനിക്ക് സന്തോഷം നൽകുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വിദ്യ ഉണ്ണി പറഞ്ഞു.

'എന്റെ കുഞ്ഞു മകളോടൊപ്പം ഒരാഴ്ച ആയിരിക്കുന്നു. ഈ കുഞ്ഞു മനുഷ്യനാൽ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടിരിക്കുകയാണ്. മാതൃത്വത്തിലെ വിസ്മയിപ്പിക്കുന്ന ഒരാഴ്ചയാണിത്. അവളുടെ കെട്ടിപിടിത്തം, കുഞ്ഞി കാലുകളും കൈകളും, ആ ചിണുങ്ങൽ എല്ലാം കണ്ട് എന്റെ ഹൃദയം തുടിക്കുകയാണ്',

'കുഞ്ഞിനുവേണ്ടി ചെയ്യേണ്ട തയ്യാറെടുപ്പുകളെ കുറിച്ചെല്ലാം എല്ലാവരും സംസാരിക്കാറുണ്ട്, എന്നാൽ പ്രസവാനന്തരം അമ്മമാർ കടന്നുപോകേണ്ടി വരുന്ന തീവ്രമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കേണ്ടത് എങ്ങനെയാണെന്നതിനെ കുറിച്ച് ആരും സംസാരിക്കാറില്ല. യാഥാർഥ്യത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ഒരാഴ്‌ച ആഹ്ലാദഭരിതമായിരുന്നപ്പോൾ തന്നെ അത് ഒരുപാട് ഉയർച്ചകളും താഴ്ചകളും നിറഞ്ഞത് കൂടിയാണ്',

Vidhya Unni

'മുലയൂട്ടൽ മൂലമുള്ള നെഞ്ചുവേദന, നടുവേദന, ഉറക്കക്കുറവ്, കാലുകൾക്ക് നീരുവയ്ക്കൽ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കുഞ്ഞിനെ കുറിച്ചുണ്ടാകുന്ന നിരന്തരമായ ഉത്കണ്ഠ, അങ്ങനെ ഓരോന്നിലൂടെയുമാണ് കടന്നു പോകുന്നത്. ഞാൻ വേദനയുടെയും സന്തോഷത്തിന്റെയും കണ്ണുനീർ പൊഴിക്കുമ്പോൾ എന്നെ ചേർത്തുപിടിക്കുകയും, ഞാൻ എന്നെത്തന്നെ സംശയിക്കുമ്പോഴെല്ലാം എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ട് ഈ കഠിനമായ ഘട്ടത്തിൽ എന്നെ വളരെയധികം പിന്തുണയ്ക്കുന്ന ഒരു ഭർത്താവ് ഉള്ളതിൽ ഞാൻ വളരെ സന്തോഷവതിയാണ്',

'ഈ അവിശ്വസനീയമായ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുമ്പോൾ തന്നെ എന്റെ മനസ്സിനോടും ശരീരത്തോടും ദയ കാണിക്കാൻ ഞാൻ എന്നെത്തന്നെ നിരന്തരം ഓർമ്മിപ്പിക്കുകയാണ്', വിദ്യ ഉണ്ണി കുറിച്ചു. കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. ആശംസകൾ അറിയിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും.

More from Filmibeat

Read more about: vidya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X