For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകളുടെ വിവാഹത്തിന് അമ്മ വരാതിരിക്കുമോ?, എന്റെ മറ്റൊരു അമ്മയാണ്'; നയൻസിന്റെ അമ്മയെ കുറിച്ച് വിക്കി!

  |

  മലയാളത്തിൽ അവതാരികയായി വന്ന് പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയ താരമാണ് നയൻതാര. വർങ്ങളോളമായുള്ള പ്രയത്നത്തിലൂടെയാണ് ഇന്ന് കാണുന്ന ലേഡി സൂപ്പർസ്റ്റാർ ലെവലിലേക്ക് നയൻതാര വളർന്നത്.

  മുപ്പത്തിയേഴുകാരിയായ നയൻതാര മനസിനക്കരെയെന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. ശേഷം തുടരെ തുടരെ നിരവധി സിനിമകൾ വിവിധ ഭാഷകളിലായി ചെയ്ത് ലേഡി സൂപ്പർസ്റ്റാറായി നയൻതാര മാറുകയായിരുന്നു.

  Also Read: 'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  മലയാളത്തിൽ മൂന്ന് സിനിമകൾ ചെയ്ത ശേഷമാണ് നയൻതാര തമിഴിലേക്ക് ചേക്കേറിയത്. ആദ്യ സിനിമ ശരത്ത്കുമാറിനൊപ്പം അയ്യ എന്ന സിനിമയാണ് നയൻതാര ചെയ്തത്. പിന്നീട് രജനികാന്ത്, വിജയ് തുടങ്ങി കോളിവുഡിലെ സൂപ്പർതാരങ്ങൾക്കെല്ലാമൊപ്പം നയൻസ് നായികയായി.

  അടുത്തിടെയാണ് നയൻതാര വിവാഹിതയായത്. സംവിധായകൻ വിഘ്നേഷ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ചേർന്ന് ഇപ്പോൾ‌ റൗഡി പിക്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും നടത്തി വരുന്നുണ്ട്.

  Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

  2015ൽ നാനും റൗഡി താൻ സെറ്റിൽ വെച്ചായിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലായത്. ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു നയൻതാരയുടെ നായകൻ. ഇപ്പോഴും വിഘ്നേഷ് ശിവൻ എന്ന സംവിധായകനെ കുറിച്ച് പറയുമ്പോൾ എല്ലാവരും ആദ്യം പറയുന്ന സിനിമ നാനും റൗഡി താനാണ്.

  ഇന്ത്യൻ സിനിമ മൊത്തം ഒഴുകിയെത്തിയ അത്യാഢംബര വിവാഹമായിരുന്നു നയൻതാരയുടേത്. നയൻതാരയുടേയും വിഘ്നേഷിന്റേയും കല്യാണം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഇപ്പോഴിത നയൻതാരയുടെ അമ്മ ഓമന കുര്യന് പിറന്നാൾ ആശംസിച്ച് വിഘ്നേഷ് ശിവൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

  Also Read: 'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

  'ജന്മദിനാശംസകൾ പ്രിയപ്പെട്ട ഓമനകുര്യൻ... എന്റെ മറ്റൊരു അമ്മ... ഞാൻ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു...' എന്നാണ് നയൻസിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് വിക്കി കുറിച്ചത്.

  ഒപ്പം വിവാഹ ദിവസം ഓമന കുര്യനെ ചേർത്തി നിർത്തി പകർത്തിയ ചിത്രവും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. നയൻസിന്റെ വിവാഹം കഴിഞ്ഞ ശേഷം നയൻസിന്റെ മാതാപിതാക്കളുടെ ചിത്രങ്ങളൊന്നും എവിടേയും ലഭ്യമായിരുന്നില്ല.

  നയൻസിന്റെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ലെന്ന തരത്തിലും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. നടിയുടെ പിതാവ് സുഖമില്ലാത്ത അവസ്ഥയിലായതിനാൽ അമ്മയും വിവാഹ ചടങ്ങിൽ‌ പങ്കെടുത്തില്ലെന്നും അന്ന് മാധ്യമങ്ങൾ എഴുതിയിരുന്നു.

  എന്നാൽ സത്യം അതല്ല വിവാഹത്തിൽ പങ്കെടുക്കാൻ നയൻസിന്റെ കുടുംബാം​ഗങ്ങളെല്ലാം എത്തിയിരുന്നുവെന്ന് വിഘ്നേഷ് ശിവൻ പങ്കുവെച്ച പുതിയ ഫോട്ടോയിൽ നിന്നും വ്യക്തമാണ്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്.

  ബാർസിലോനയിൽ അവധി ആഘോഷിക്കുന്ന നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നയൻതാരയ്ക്കൊപ്പമുള്ള മനോഹരമായ പ്രണയ ചിത്രങ്ങൾ വിഘ്നേഷാണ് പങ്കുവെച്ചത്. സിനിമകളിലെ പ്രണയരംഗങ്ങളെ തോൽപിക്കുന്ന ചിത്രങ്ങളാണ് ഇവയെന്ന് ആരാധകരും കമന്റ് ചെയ്തിരുന്നു.

  നേരത്തെ ഹണിമൂണിനായി ഇരുവരും തായ്‌ലൻഡിലേക്ക് പറന്നിരുന്നു താരദമ്പതികൾ. ഷാരൂഖ് ഖാൻ നായകനാകുന്ന ജവാനാണ് നയൻതാരയുടെ ഏറ്റവും പുതിയ പ്രോജക്ട്.

  അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാര ആദ്യമായി ബോളിവുഡിലെത്താൻ പോവുകയാണ്. വിജയ് സേതുപതിയാണ് സിനിമയിൽ വില്ലൻ. ചിത്രത്തിന്റെ വർ‌ക്കുകൾ പുരോ​ഗമിക്കുകയാണ്.

  Read more about: vignesh shivan nayanthara
  English summary
  Vignesh Shivan post about his wife nayanthara's mother Omana Kurian, latest picture goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X